സംസ്ഥാനത്തെ തന്നെ ആദ്യത്തെ കാരവല്‍ പാര്‍ക്ക് വെള്ളിയാഴ്ച രാവിലെ 10ന് വാഗമണ്ണില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വിനോദ സഞ്ചാര വകുപ്പ് സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ഇതിലൂടെ കേരളത്തിന്റെ പ്രകൃതി മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാം.
പദ്ധതിയില്‍ ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക് 7.5 ലക്ഷം രൂപയോ നിക്ഷേപത്തുകയുടെ 15 ശതമാനമോ നല്‍കും. സബ്സിഡി വിനോദ സഞ്ചാരവകുപ്പ് അടുത്ത 100 പേര്‍ക്ക് അഞ്ചു ലക്ഷം, അല്ലെങ്കില്‍10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ചു ശതമാനം എന്നിങ്ങനെ നൽകുന്നുണ്ട്. ഇത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകർഷണ സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് വാഗമൺ.