വയനാടിന്റെ മനോഹാരിതയും ദൃശ്യഭംഗിയും ആസ്വദിക്കാൻ പറ്റിയ ഒരു ഇടമാണ് ചെമ്പ്ര പീക്ക്. അതിനയനമനോഹരമായ ഒരു കാഴ്ചയാണ് ചെമ്പ്രപീക്കും ഹൃദയസരസ്സ് തടാകവും അവിടെ നല്‍കുന്നത്. ധാരാളം നീലക്കുറിഞ്ഞി ചെടികളും ഇവിടെ ഉണ്ട്. എല്ലാ വര്‍ഷവും സഞ്ചാരികളെക്കൊണ്ട് ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ചെമ്പ്ര നിറയും.കല്‍പറ്റയില്‍നിന്നും 8 കിലോമീറ്റര്‍ (5 മൈല്‍) അകലെയാണ് മേപ്പാടി നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്ര,. പശ്ചിമഘട്ട മേഖലയില്‍പ്പെട്ട വയനാടന്‍ കുന്നുകളും തമിഴ്‌നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ട്രാക്കിങ് ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ചെമ്പ്ര കൊടുമുടിയും അവിടെയുള്ള ഹൃദയസരസ്സും. ചെമ്പ്രാ പീക്ക് സ്ഥിതി ചെ. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ്. ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗണ്‍ കല്‍പ്പറ്റയ്ക്ക് അടുത്തുള്ള മേപ്പാടിയാണ്. മേപ്പാടിയില്‍ നിന്ന് ചെമ്പ്രപീക്കിന്റെ അടിവാരം വരെ വാഹനത്തില്‍ എത്തി അവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.ഏകദേശം മൂന്നു മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടിവരുന്ന സമയം.
ഹൃദയതടാകമാണ് ചെമ്പ്രയുടെ പ്രധാന ആകർഷണം. വീണ്ടും രണ്ടു കിലോമീറ്റര്‍ വാച്ച് ടവറില്‍ നിന്ന് ദൂരമുണ്ട് ഹൃദയസരസ് എന്ന തടാകത്തിനരികില്‍ എത്തിച്ചേരാനായി. ചെമ്പ്രമല പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ തടാകം കാണാന്‍ മാത്രമായി കയറുന്നവരുണ്ട്. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയാല്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും. മൊത്തം നാലര കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും ഇവിടെ ഉണ്ടാകുക.