യാത്രകൾ ഓരോരുത്തരിലും പുതിയ അനുഭവമാണ് നൽകാറുള്ളത്. അത്തരത്തിൽ കേരളത്തിൽ തന്നെ നിരവധി ഇടങ്ങളാണ് വിനോദസഞ്ചാരികൾക്കായി ഉള്ളത്. അതിൽ ഒന്നാണ് കുട്ടിക്കാനം. ഈ ഭൂപ്രദേശവുമായി ചരിത്രങ്ങളും പറയുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ (3,600 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. ഒരു വിനോദ സഞ്ചാരകേന്ദ്രവുമാണിവിടം.
പതിനാറാം നൂറ്റാണ്ടിൽ ഈ സ്ഥലം ചങ്ങനാശ്ശേരി രാജാവിന്റെ കീഴിലായിരുന്നു. 1756ൽ തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ ഈ സ്ഥലം തിരുവിതാംകൂറിന് കീഴിലായി. ആ സമയത്ത് ഒരു ക്രിസ്ത്യൻ മിഷനറി സൊസൈറ്റി നടത്തിയിരുന്ന ഹെൻറി ബേക്കർ ഇവിടെ തേയില കൃഷി തുടങ്ങി. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കുട്ടിക്കാനം ഒരു വേനൽക്കാല വസതിയായി മാറി. ഇവിടേക്കുള്ള റോഡുകൾ ബ്രിട്ടീഷുകാരാണ് പണിതത്. അന്ന് തിരുവിതാംകൂർ ബ്രിട്ടീഷ് ഭരിച്ചിരുന്ന കാലഘട്ടത്തിൽ അവരുടെ വേനൽ ക്കാല വസതിയായി കുട്ടിക്കാനത്തെ ഉപയോഗിച്ചു.
റോഡ് ഗതാഗത ദുഷ്‌കരമായിരുന്ന കാലത്ത് കാനാന പാതയിലൂടെ ഇതിന് പ്രതിവിധി എന്നോണം അവതരിപ്പിച്ച റോപ്പ് വേ സംവിധാനമായ ഏരിയല്‍ റോപ്പ് വേ ലിമിറ്റഡാണ് തിരുവതാംകൂര്‍ ഭരണകൂടം സ്ഥാപിച്ച ആദ്യ പൊതുമേഖലാ സ്ഥാനം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. എന്നാല്‍ ഈ കമ്പനി അധികകാലം നിലനിന്നില്ല.പീന്നീട് കാലക്രമത്തില്‍ വിദ്യഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ആധനിക സൌകര്യങ്ങളും ഇവിടെ വളര്‍ന്നു വന്നു. ഇതോടൊപ്പം സമൂഹത്തിലെ ഉന്നതരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന പെരുമ കുട്ടിക്കാനം എല്ലാ കാലത്തും നിലനിര്‍ത്തി പോരുകയും ചെയ്തു.സമ്മർ പാലസ്, ഹോപ്പ് ചർച്ച്, ആഷ്ലീ ബംഗ്ലാവ്, പാഞ്ചാലിമേട് തുടങ്ങിയവ ഇവിടത്തെ വിനോദ സഞ്ചാരികളെ ഏറെ ആകര്ഷിക്കുന്നവയാണ്.