Latest News

അരക്ക് വാലിയെ കുറിച്ച് അറിയാം

Malayalilife
അരക്ക് വാലിയെ കുറിച്ച് അറിയാം

ന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ വിശാഖപട്ടണം ജില്ലയിലെ ഒരു പ്രധാന മലമ്പ്രദേശമാണ് അരക്കു താഴ്‌വര. പലവിധ ചുരങ്ങളിലൂടെ ഉള്ള അരക്കിലേക്കുള്ള യാത്രയിൽ റോഡിനിരുവശത്തും നിബിഡ വനങ്ങളാണ്. ഈ സ്ഥലം ട്രെക്കിംങിന് വളരെ അനുയോജ്യമായതാണ്. അരക്കിലേക്കുള്ള വഴിയിൽ 46 ഓളം ടണലുകളും പാലങ്ങളും ഉണ്ട്. അരക്കിലേക്കുള്ള വഴിയിലെ അനന്തഗിരി കോഫി കൃഷിക്ക് പേര് കേട്ടതാണ്. അരക്കിൽ നിന്ന് 29 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ബോറ ഗുഹകൾ ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ ചുരങ്ങളിൽ സ്ഥിതി ചെയ്യുന്ന അരക്ക് അവിടുത്തെ ഗിരിവർഗ്ഗജനങ്ങളാൽ പ്രസിദ്ധമാണ്.

അരക്കു സ്ഥിതി ചെയ്യുന്നത് 18.3333°നോർത്ത്  82.8667°ഈസ്റ്റ്  അക്ഷാംശരേഖാംശത്തിലാണ്‌. 911 മീ. (2992 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിശാഖപട്ടണത്തിൽ നിന്നും 115 കി.മി ദൂരത്തിൽ ഒറീസ്സ സംസ്ഥാനത്തിന്റെ അതിരിനടുത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നല്ല കാലാവസ്ഥയും, മലനിരകളും, താഴ്വരകളും അതിന്റെ മനോഹാരിതക്ക് വളരെ പേരു കേട്ടതാണ്. 36 ച.കി. പരന്നു കിടക്കുന്നതാണ് ഇവിടുത്തെ താഴ്വരകൾ. സമുദ്ര നിരപ്പിൽ നിന്നും 600 മീ. മുതൽ 900 മീ.വരെ ഉയരത്തിലാണ് അരക്കു സ്ഥിതി ചെയ്യുന്നത്.

വിശാഖപട്ടണത്തിൽ നിന്നും റോഡ്, റെയിൽ മാർഗ്ഗം വഴി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. അരക്കിലും, താഴ്വരയിലുമായി രണ്ട് റെയിൽ‌വേ സ്റ്റേഷനുകൾ ഉണ്ട്. ഇന്ത്യൻ റെയിൽ‌വേയുടെ കിഴക്ക് പടിഞ്ഞാറൻ തിരദേശ റെയിൽ‌വേയുടെ കീഴിൽ വരുന്ന കോതവലസ, കിരണ്ടുൽ എന്നീ സ്റ്റേഷനുകളാണ് ഇവ.

Read more topics: # A trip to Araku Valley
A trip to Araku Valley

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES