ഷവോമിസ്മാര്‍ട്ട് ടിവി വില കുത്തനെ കുറച്ചു; സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതാണ് കാരണം

Malayalilife
ഷവോമിസ്മാര്‍ട്ട് ടിവി വില കുത്തനെ കുറച്ചു; സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതാണ് കാരണം

വോമി തങ്ങളുടെ സ്മാര്‍ട്ട് ടിവി വില കുത്തനെ കുറച്ചു. സ്മാര്‍ട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്മാര്‍ട് ടിവി വില ഷവോമി കുത്തനെ കുറച്ചത്. ഷവോമിയുടെ രണ്ടു മോഡല്‍ എംഐ ടിവികള്‍ക്കാണ് വില കുറച്ചത്. എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ 32, എംഐ എല്‍ഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകള്‍ക്ക് 2000 രൂപ വരെയാണ് കുറച്ചത്.  എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്.

സ്മാര്‍ട് ടിവികള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്. സ്മാര്‍ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാണ് ഷവോമിയുടെ നീക്കം. കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വന്‍ ജനപ്രീതി നേടിയ ടിവി ബ്രാന്‍ഡാണ് ഷവോമി.

ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും. ഇതിലൂടെ വിലകുറച്ച് സ്മാര്‍ട് ടിവികള്‍ വില്‍ക്കാനാകും. ഇതിലൂടെ മറ്റു ടെലിവിഷന്‍ വിതരണ കമ്പനികള്‍ക്ക് ഷവോമി ടിവികള്‍ വന്‍ വെല്ലുവിളിയാകും. നിലവില്‍ ചൈനയില്‍ നിന്ന് ടെലിവിഷന്‍ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നല്‍കണം. ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നല്‍കേണ്ടതുണ്ട്.

xiaomi-mi-tv-india-price-reduce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES