അടുത്ത മാസം ഒന്നുമുതല്‍ പലരുടെയും ഫോണില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചു.
ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ്ആപ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിളിന്റെ കണക്കനുസരിച്ച് 99.6 ശതമാനം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളും പുത്തന്‍ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. 91 ശതമാനം ഐ ഫോണ്‍ ഉപയോഗിക്കുന്നവരും ഐ.ഒ.എസ്. പന്ത്രണ്ടോ അതിനുശേഷം പുറത്തിറങ്ങിയതോ ആയ പതിപ്പുകള്‍ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ ഇത് രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളെ നടപടി കാര്യമായി ബാധിക്കില്ലെന്നാണു വിലയിരുത്തല്‍.