രാജ്യത്ത് വൈഫൈ വഴി ഫോണ്‍വിളി സാധ്യമാക്കുന്ന വോയ്സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. ചില സര്‍ക്കിളുകളില്‍ വോയ്സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് വിവരം.