ഒരു അനുഗ്രഹമാണെന്ന് മറവി എന്നെക്കെ ചിലര്‍ പറയാറുണ്ടെങ്കിലും സാധാരണ ജീവിതത്തില്‍ മറവി പ്രശ്‌നം തന്നെയാണ്.
വാഹനങ്ങളുടെ താക്കോല്‍, മണി പേഴ്‌സ് തുടങ്ങിയവ സ്ഥിരമായി മറന്നുവയ്ക്കുന്ന സ്വഭാവം മിക്കലര്‍ക്കും ഉണ്ടാക്കും. അത്തരക്കാരെ സഹായിക്കാന്‍ ഒരു ഉഗ്രന്‍ സാധനം എത്തിയിട്ടുണ്ട്. 'ടയില്‍' എന്നാണ് ഈ കുഞ്ഞന്‍ യന്ത്രത്തിന്റെ പേര്. താക്കോലോ പേഴ്‌സോ അടക്കമുള്ള സാധനങ്ങള്‍ എവിടെ കളഞ്ഞ് പോയാലും തിരിച്ചുകിട്ടുമെന്ന് ഉറപ്പ്.
ഈ യന്ത്രത്തെ നിങ്ങളുടെ വിലപ്പെട്ട വസ്തുക്കളുമായി ഘടിപ്പിച്ചിരുന്നാല്‍ മാത്രം മതി . ജി.പി.എസ് സൗകര്യമുള്ള ഈ കുഞ്ഞന്‍ യന്ത്രം ഒരു സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ താക്കോല്‍ കളഞ്ഞുപോയി എന്നിരിക്കട്ടെ. ഈ യന്ത്രം താക്കോലുമായി ഘടിപ്പിച്ചിട്ടുണ്ട് എങ്കില്‍ മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയാല്‍ മതി. ഉടന്‍ ഈ യന്ത്രം ശബ്ദമുണ്ടാക്കാന്‍ തുടങ്ങും. ഉടമസ്ഥന്റെ ശ്രദ്ധപതിയുന്നതുവരെ ഇത് തുടരും. 2000 രൂപയാണ് കുഞ്ഞന്‍ യന്ത്രത്തിന്റെ വില.