രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഫുഡ് വിതരണ സേവന കമ്പനിയായ സ്വിഗ്ഗി 500 മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്. മിറാ അസറ്റ് മാനേജ്‌മെന്റ്, സ്റ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് നിയോപ്ലാക്‌സ് എന്നീ നിക്ഷേപ കമ്പനികളുടെ പിന്തുണയോടെയാണ് സ്വിഗ്ഗി 500 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിനായി തയ്യാറെടുക്കുന്നത്. ആഗോള തലത്തില്‍ തങ്ങളുടെ ഫുഡ് സര്‍വീസ് വിതരണ സേവനം ശക്തിപ്പെടുത്താനും, ബിസിനസ് വിപുലീകരണ പ്രവര്‍ത്തനം ലക്ഷ്യമിട്ടുമാണ് സ്വിഗ്ഗി 500 മില്യണ്‍ ഡോളര്‍ സമാഹരണത്തിനായി ഒരുങ്ങുന്നത്. അതേസമയം സ്വിഗ്ഗിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന നിക്ഷേപകരായ ദക്ഷിണാഫ്രിക്കന്‍ നിക്ഷേപ കമ്പനിയായ നാസ്‌പേര്‍സാണ് ഈ ഘട്ടത്തില്‍ നിക്ഷേപങ്ങളുടെ നേതൃത്വം നടപ്പിലാക്കാന്‍ പോകുന്നത്.
എന്നാല്‍ നാസ്‌പേര്‍സിന് 36 ശതമാനം ഓഹരികളാണ് കമ്പനിക്കകത്തുള്ളത്. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ സ്വിഗ്ഗിക്ക് ഉയര്‍ന്ന മൂല്യമുള്ള ഫുഡ് സര്‍വീസ് വിതരണ കമ്പനിയായി മാറാന്‍ സാധിക്കും. ഏകദേശം നാല് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി ഈ നിക്ഷേപ സമാഹരണത്തലൂടെ കമ്പനിക്ക് മാറാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. അകതേമയം ഇിതന് മുന്‍പ് കമ്പനിക്ക് ആകെ 3.3 ബില്യണ്‍ ഡോളര്‍ മൂല്യമാണ് നിക്ഷേപ ഇടപാടുകളിലൂടെ നേടാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. നിക്ഷേപ സാമഹാരണം ശ്ക്തിപ്പെടുത്തി കമ്പനിക്ക് ആഗോളതലത്തില്‍ കൂടുതല്‍ ഇടം നേടാനും വിതരണ രംഗത്ത് കൂടുതല്‍ ഇടംപിടിക്കാനുമാണ് നിക്ഷേപ സമാഹരണം നടത്തുന്നത്.
അതേസമയം സൊമാട്ടോ, ഊബര്‍ എന്നീ ഫുഡ് ഡെലിവര്‍ കമ്പനികളുമായി കൂടുതല്‍ മത്സരത്തിന് ഏര്‍പ്പെടാനും, വിപണി രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് കമ്പനി വിവിധ വിദേശ നിക്ഷേപ കമ്പനികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ ലൈന്‍ വിതരണ പാര്‍ടനര്‍ഷിപ്പുകള്‍ക്ക് കൂടുതല്‍ ശക്തിപകരാനും, സര്‍വീസ് മേഖലയില്‍ കൂടുതല്‍ ഇടംപിടിക്കാനുമാണ് സ്വിഗ്ഗി 500 മില്യണ്‍ നിക്ഷേപ സമാഹരണത്തിന് കൈകോര്‍ക്കുന്നത്. ദക്ഷികൊറിയന്‍ നിക്ഷേപ കമ്പനികളുമായി കൈകോര്‍ത്ത് കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുന്നത്.