Latest News

ഡ്രൈവറും ഇന്ധനവും വേണ്ടാത്തൊരു ബസ്; ബസിനെ വികസിപ്പിച്ചെടുത്തത് ഇന്ത്യ 

Malayalilife
ഡ്രൈവറും ഇന്ധനവും വേണ്ടാത്തൊരു ബസ്; ബസിനെ വികസിപ്പിച്ചെടുത്തത് ഇന്ത്യ 


ന്ധനമോ, ഡ്രൈവറോ തന്നെ വേണ്ടാത്തൊരു ബസ് പുറത്തിറങ്ങാന്‍ പോകുന്നു.കേട്ടിട്ട് അന്തംവിടുന്നുണ്ടാകും ചിലര്‍ സംഗതി സത്യമാണ്. ഇത്തരമൊരു ബസിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത് നമ്മുടെ രാജ്യത്തു തന്നെയാണെന്നതാണ് പ്രധാന പ്രത്യേകത. വിദേശ രാജ്യങ്ങളില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ വരുന്നുണ്ടങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമായി ആണ്. ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ അദ്ഭുത ബസിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച 106 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസ് പ്രദര്‍ശിപ്പിച്ചത്. 

ചെലവ് വളരെ കുറവ് മതി ഈ ബസ് സര്‍വ്വീസ് നടത്താന്‍.  ജിപിഎസ് , ബ്ലൂ ടൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ഈ ബസ് ഓടിക്കാന്‍ ഡ്രൈവര്‍മാരുടെ സേവനം ആവശ്യമില്ല. സൗരോര്‍ജ്ജമാതിനാല്‍ മറ്റ് ഇന്ധനങ്ങളും വേണ്ട. 6 ലക്ഷം രൂപയാണ് ഈ ബസിന്റെ നിര്‍മ്മാണച്ചെലവ്. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ബസില്‍ 10 മുതല്‍ 30 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. ബസ് ഈ വര്ഷം തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

solar-powered-bus-develop-by-india

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES