10 ജിബി റാം, നാല് കാമറ പുത്തന്‍ സവിശേഷതകളുമായി ഷവോമി മി മിക്സ് 3

Malayalilife
topbanner
10 ജിബി റാം, നാല് കാമറ പുത്തന്‍ സവിശേഷതകളുമായി ഷവോമി മി മിക്സ് 3


സ്മാര്‍ട് ഫോണ്‍ പ്രേമികളെ വീണ്ടും വിസ്മയിപ്പിച്ച് ഷവോമി. പത്തു ജിബി റാമും 256 ജിബി സ്റ്രോറേജിനും പുറമേ മുന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) 24 മെഗാ പിക്സല്‍, സ്‌ളൈഡിംഗ് കാമറയുമായി മി മിക്സ് 3 എന്ന പുത്തന്‍ മോഡല്‍ സ്വരാജ്യമായ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഷവോമി പുറത്തിറക്കി. 1080ഃ2340 പിക്സല്‍ റെസൊല്യൂഷനോട് കൂടിയ 6.39 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണില്‍ ഒക്ടാകോര്‍, സ്നാപ് ഡ്രാഗണ്‍ 845 എസ്.ഒ.സി പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു.

ആറ് ജിബി റാം+128 ജിബി റോം, എട്ട് ജിബി റാം+128 ജിബി റോം, എട്ട് ജിബി റാം+256 ജിബി റോം വേരിയന്റുകള്‍ക്ക് പുറമേയാണ് മി മിക്സ് 3യുടെ പത്തു ജിബി റാമോടു കൂടിയ 256 ജിബി റോം പാലസ് മ്യൂസിയം സ്പെഷ്യല്‍ എഡിഷന്‍ ഷവോമി പുറത്തിറക്കിയത്. നവംബര്‍ മുതലാണ് ഫോണുകളുടെ വില്പന. 34,800 രൂപ മുതല്‍ 52,700 രൂപവരെയാണ് ഫോണിന് ചൈനീസ് വിപണിയില്‍ വില.

മി മിക്സ് 3യുടെ 5ജി വേരിയന്റ് അടുത്തവര്‍ഷം യൂറോപ്പ്യന്‍ വിപണിയില്‍ പുറത്തിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. ഫോണ്‍ ഇന്ത്യയില്‍ എന്നെത്തുമെന്ന് വ്യക്തമല്ല. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്രിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ എം.ഐ.യു.ഐ ഓപ്പറേറ്രിംഗ് സിസ്റ്റമാണ് മി മിക്സ് 3യെ നിയന്ത്രിക്കുന്നത്. ഫുള്‍ എച്ച്.ഡി ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേയാണുള്ളത്. പിന്നില്‍ ടെലിഫോട്ടോ ലെന്‍സോടു കൂടിയതാണ് ഡ്യുവല്‍ 12 മെഗാപിക്സല്‍ കാമറ. സോണി ഐ.എം.എക്സ് 363 സെന്‍സറോട് കൂടിയ വൈഡ് ആംഗിള്‍ ലെന്‍സും ഇതോടൊപ്പമുണ്ട്. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. ബാറ്രറി 3,850 എം.എ.എച്ച്. ഡ്യുവല്‍ 4ജി വോള്‍ട്ടീ സപ്പോര്‍ട്ടുള്ള ഫോണാണിത്.

Read more topics: # smart-phone-xaomi
smart-phone-xaomi

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES