Latest News

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം; സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും!

Malayalilife
topbanner
പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം; സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും!

പുതിയ ഫോൺ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

മാർക്കറ്റിൽ ഇന്ന് വലയരെയധികം മൊബൈൽ ഫോണുകൾ ലഭ്യമാണ്. നമ്മൾ ഒരു ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏത് ഫോൺ തിരഞ്ഞെടുക്കണം, എപ്പോഴും അതൊരു കൺഫ്യൂഷൻ ആണ്. ഫോണിന്റെ റിവ്യൂസ് ഒക്കെ ഓൺലൈനിൽ ലഭ്യമാണ് പക്ഷെ ഫോൺ വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങളാണ് ചുവടെ വിവരിച്ചിരിക്കുന്നത്.

പോക്കറ്ററിഞ്ഞു ഫോൺ വാങ്ങുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന പല മോഡലുകളും ഇന്നു വിപണിയിലുണ്ട്. അതുകൊണ്ടു തന്നെ ഫോണിന്റെ വിലയനുസരിച്ചു ബജറ്റ് ഉയർത്തേണ്ട ആവശ്യവുമില്ല. 5000 രൂപ മുതൽ 50000 രൂപയിലേറെ വരെ നിരക്കിൽ സ്മാർട് ഫോണുകൾ വിപണിയിൽ ലഭിക്കും.

ഫോണിന്റെ വലിപ്പം

മുൻപു ഫോൺ ചെയ്യൽ മാത്രമായിരുന്നു ഉപയോഗമെങ്കിൽ ഇന്നു പല ജോലികളും മൊബൈൽ ഫോണുകളിലാണു നടക്കുന്നത്. ചിലർ സിനിമ കാണുന്നതു ഫോണിലാകാം, ചിലർക്കു ഗെയിം കളിക്കാനുള്ള വഴികൂടിയാണിത്. മറ്റു ചിലരാകട്ടെ ഓഫിസ് കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് ഫോണിലാണ്. നിങ്ങളുടെ ആവശ്യമനുസരിച്ചാകണം ഫോണിന്റെ സൈസ് നിശ്ചയിക്കേണ്ടത്. വലിയ സ്ക്രീൻ സൈസുള്ള ഫോണുകൾ വിഡിയോ കാഴ്ചയ്ക്കും ഗെയിമിനുമെല്ലാം മികച്ചതാകും. എൽഇഡി ഡിസ്പ്ലേയുള്ള ഫോണുകൾ വിപണിയിലുണ്ട്. കനം കുറഞ്ഞതും അധികം ചാർജ് ആവശ്യമില്ലാത്തതുമായ സ്ക്രീൻ മൊബൈൽ ഫോണുകളും ലഭിക്കും.

സ്ക്രീൻ റെസൊല്യൂഷൻ

സ്‌ക്രീനിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ റെസൊല്യൂഷൻ ആണ്. പിക്സെൽ ആണ് റെസൊല്യൂഷന്റെ അളവുകോൽ. റെസൊല്യൂഷൻ എത്ര പിക്സെൽ കൂടുന്നുവോ അത്രയും നല്ലതായിരിക്കും സ്ക്രീൻ. സ്‌ക്രീനിന്റെ ക്ലാരിറ്റി അതിന്റെ പിക്സെൽ അനുസരിച്ചായിരിക്കും. 240×320 മുതൽ 2160×3840 പിക്സെൽ ഉള്ള ഫോൺ മാർക്കറ്റിൽ ലഭ്യമാണ്. കുറഞ്ഞ റെസൊല്യൂഷൻ ആണെങ്കിൽ സ്‌ക്രീനിന്റെ ക്ലാരിറ്റി കുറവായിരിക്കും, റെസൊല്യൂഷൻ കൂടിയാൽ ക്ലാരിറ്റിയും കൂടും. നമ്മുടെ ഫോണിൽ നമുക്ക് HD ക്ലാരിറ്റി ഉള്ള വീഡിയോസ് ഒക്കെ കാണണമെങ്കിൽ 720 x 1280 റെസൊല്യൂഷൻ ഉള്ള സ്ക്രീൻ വേണം. HD യെക്കാളും ക്ലാരിറ്റി കൂടുതൽ ഉള്ള ഫുൾ HD അല്ലെങ്കിൽ FHD റെസൊല്യൂഷൻ 1080 x 1920 പിക്സെൽ സ്ക്രീൻ ഉണ്ട്, അതിനേക്കാളും കൂടുതൽ ക്ലാരിറ്റിയുള്ള quad HD അല്ലെങ്കിൽ QHD 1440×2560 പിക്സെൽ റെസൊല്യൂഷൻ സ്ക്രീനും ലഭ്യമാണ്. സ്ക്രീൻ ക്വാളിറ്റിയിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് PPI അല്ലെങ്കിൽ പിക്സെൽ പെർ ഇഞ്ച് അതായത് ഒരു ഇഞ്ച് സ്‌ക്രീനിൽ എത്ര റെസൊല്യൂഷൻ ഉണ്ട് എന്ന്. PPI എത്ര കൂടുന്നുവോ അത്രയും ക്ലാരിറ്റി കൂടും. 300 – 350 PPI ഒക്കെ ആണെങ്കിൽ അത്യാവശ്യം നല്ല ക്ലാരിറ്റി ആയി…. 800 PPI വരെ റെസൊല്യൂഷൻ ഉള്ള ഫോൺ നിലവിൽ മാർക്കറ്റിൽ ഉണ്ട്.

സ്മാർട്ട് ഫോണിൽ ആദ്യം ഉണ്ടായിരുന്നത് LCD സ്ക്രീൻ ആയിരുന്നു, പിന്നെ TFT ഡിസ്‌പ്ലൈ വന്നു, അതിനുശേഷം IPS വന്നു, ഇപ്പോൾ അമോലെഡും അതിനേക്കാളും നല്ലത് സൂപ്പർ അമോലെഡ് ഡിസ്‌പ്ലൈ യുമാണ്. ഫോൺ എത്ര ചരിച്ചു നോക്കിയാലും ക്ലിയർ ആയി കാണാനും, നല്ല വെയിലുള്ളപ്പോഴും ക്ലിയർ ആയി കാണാനും അമോലെഡ് അല്ലെങ്കിൽ സൂപ്പർ അമോലെഡ് സ്ക്രീൻ നല്ലതാണ്, പക്ഷെ ക്വാളിറ്റി കൂടുമ്പോൾ വിലയും കൂടും. ഇനി ക്യാമെറയെക്കുറിച്ചു പറയാം. പിക്സെൽ അല്ലെങ്കിൽ മെഗാപിക്സെൽ ആണ് ക്യാമറയുടെ അളവുകോൽ. എത്ര മെഗാ പിക്സെൽ കൂടുന്നുവോ അത്രയും ക്ലാരിറ്റിയുള്ള കാമറ ആയിരിക്കും. നിലവിൽ 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിൽ 3 മെഗാപിക്സെൽ മുതൽ 8 മെഗാപിക്സെൽ വരെഉള്ള ക്യാമെറകൾ ലഭ്യമാണ്. 20000 വരെ വിലയുള്ള ഫോണുകളിൽ 12 മെഗാപിക്സെൽ മുതൽ 18 – 20 മെഗാപിക്സെൽ വരെയുള്ള ക്യാമെറകൾ ലഭ്യമാണ്. 12 മെഗാപിക്സെൽ മുതൽ അത്യാവശ്യം നല്ല ക്ലാരിറ്റിയുള്ള HDR ക്വാളിറ്റിയുള്ള ഫോട്ടോ എടുക്കാൻ പറ്റും. 20 മെഗാപിക്സെലിനു മുകളിൽ ഉള്ള ഫോണുകളും ലഭ്യമാണ്, പക്ഷെ വിലയും കൂടും. DSLR ക്യാമെറയിലുള്ളതുപോലെ ബൊക്കെ എഫ്ഫക്റ്റ് ഒക്കെയുള്ള ഫോട്ടോ എടുക്കണമെങ്കിൽ അതിന് രണ്ടു കാമറ ഉള്ള ഫോണുകളും മാർകെറ്റിൽ ലഭ്യമാണ്, dual camera ഫോൺ നോക്കിയെടുക്കാം. സെൽഫി എടുക്കാൻ കൂടുതൽ താല്പര്യമുള്ളവർ front camera റെസൊല്യൂഷൻ കൂടുതൽ ശ്രദ്ധിക്കണം.

ബാറ്ററി ബാക്കപ്പ്

സ്മാർട്ഫോണുകളുടെ പ്രധാന വെല്ലുവിളികളിലൊന്നു ബാറ്ററി തന്നെയാണ്. ഇന്റർനെറ്റും, വിഡിയോയും ആപ്ലിക്കേഷനുകളുമെല്ലാം ചേരുമ്പോൾ ബാറ്ററി പെട്ടെന്നു ചോരാൻ സാധ്യതയേറെ. കൂടിയ എംഎഎച്ച് (മില്ലി ആംപിയർ അവർ) ഉള്ള ഫോൺ തിരഞ്ഞെടുക്കുകയാണ് പ്രതിവിധി.ബാറ്ററിയിൽ നമ്മൾ നോക്കുന്നത്, അതിന്റെ ചാർജ് എത്ര മണിക്കൂർ അല്ലെങ്കിൽ എത്ര ദിവസം നിക്കും എന്ന് നോക്കിയാണ്. mAh ആണ് ബാറ്റെറിയുടെ യൂണിറ്റ്. 3000 mAh മുതൽ 4000 mAh വരെ ഉള്ള ബാറ്ററി ആണെങ്കിൽ ഒരു ദിവസം മുതൽ രണ്ടു ദിവസം വരെ സാദാരണ ഉപയോഗത്തിന് ചാർജ് നില്കും. ഇപ്പോൾ നിലവിൽ 5000 mAh , 6000 mAh ഉള്ള ബാറ്ററി ഒക്കെ ലഭ്യമാണ്. പിന്നൊരു കാര്യം നോക്കേണ്ടത് ചാർജ് ചെയ്യുന്ന സ്പീഡ് ആണ്. ഇപ്പോൾ സ്പീഡ് ചാർജർ ഉള്ള ഫോൺ ലഭ്യമാണ് അതായത് 10 മിനുട്ടിനുള്ളിൽ ഫുൾ ചാർജ് ആവുന്ന ഫോണും ചാർജറും ലഭ്യമാണ്. ഫുൾ ചാർജ് ആവാൻ മണിക്കൂറുകൾ ചാർജ് ചെയ്യാൻ വെക്കേണ്ട ആവശ്യം ഇനിയില്ല, അതുകൊണ്ട് ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.

ക്യാമറ

മെഗാപിക്സിലുകളുടെ എണ്ണം കൂടുതൽ ആണെന്ന്, കരുതി കാമറ നല്ലതായിരിക്കണം എന്നില്ല, ഒരു 16MP കാമറ ഒരു 12MP കാമേറെയെക്കാളും നന്നായിരിക്കണം എന്നില്ല.ക്യാമെറയിൽ അറിയാനുള്ള വേറൊരു കാര്യം അതിന്റെ ലെൻസും സെൻസറുമാണ്. വിലകുറഞ്ഞ ചൈനീസ് ഫോണിൽ 12 MP കാമറ എന്നൊക്കെ പറയുമെങ്കിലും 2MP ക്വാളിറ്റി പോലുമുണ്ടാവില്ല, അതിനു കാരണം കാമറ മോശമായതല്ല, മറിച്ച് അതിന്റെ സെന്സറും ലെൻസും മോശമായാണ്. അപ്പോൾ ഫോൺ തിരഞ്ഞെടുക്കുമ്പോൾ ഏതാണ് അതിന്റെ ലെന്സ്, ഏതു സെൻസർ ആണ് എന്നൊക്കെയും ശ്രദ്ധിക്കുക. BSI, CMOS ഒക്കെ നല്ല സെൻസർ ആണ്. ലെന്സ് appreture f/3.3 അല്ലെങ്കിൽ f /1.7 എന്നൊക്കെയാണ് അടയാളപ്പെടുത്തുക. f നു ശേഷമുള്ള നമ്പർ എത്ര കുറവാണോ അത്രയും ക്ലാരിറ്റി കൂടും എടുക്കുന്ന ഫോട്ടോകൾക്.

RAM

നമ്മുടെ ഫോൺ പ്രവർത്തിക്കാൻ ആവശ്യമായ മെമ്മറി ആണ് RAM. RAM എത്രയും കൂടുതൽ ആണോ അത്രയും നല്ലത്, നല്ല സ്പീഡ് ഉണ്ടാവും. RAM കുറവാണെങ്കിൽ ചില ആപ്പ് തുറക്കാൻ പറ്റില്ല, ഫോൺ ഹാങ്ങ് ആവുന്നത് RAM കുറവായതുകൊണ്ടാണ്. സാധാരണ ഉപയോഗത്തിന് 2 ജിബി RAM മതിയാവും, പക്ഷെ വലിയ ഗെയിം ഒക്കെ കളിക്കുന്നവർ അതിലും കൂടുതൽ ജിബി RAM നോക്കുന്നതായിരിക്കും നല്ലത്.

ഇന്റെർണൽ സ്റ്റോറേജ്

നമ്മുടെ ഫോണിൽ എല്ലാം ശേഖരിച്ചുവക്കുന്നത് ഇന്റെർണൽ സ്റ്റോറേജ്ൽ ആണ്. നമ്മുടെ ആപ്പ്, whatsapp ഫോട്ടോ, വീഡിയോ എല്ലാം save ചെയ്തിട്ടുണ്ടാവുക ഇന്റെർണൽ സ്റ്റോറേജ്ൽ ആണ്. ഇന്റെർണൽ മെമ്മറി കുറഞ്ഞാലും ഫോൺ ഹാങ്ങ് ആവും, മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിക്കാൻ പറ്റില്ല, അതുകൊണ്ട് ഇന്റെർണൽ മെമ്മറി എത്ര കൂടുതലാണോ അത്രയും നല്ലത്. സാധാരണ 8ജിബി, 16ജിബി, 32ജിബി, 64 ജിബി എന്നിങ്ങനെയാണ് ഇന്റെർണൽ മെമ്മറി ഉണ്ടാവാറു. 16 ജിബി ഒകെ ആണ്, 32 ജിബി ആണെങ്കിൽ കൂടുതൽ നന്നായി. പിന്നെ കൂടുതൽ കൂടുതൽ ഫോട്ടോയും വിഡിയോയും ഒക്കെ സൂക്ഷിച്ചുവെക്കാൻ, SD card അല്ലെങ്കിൽ മെമ്മറി കാർഡ് ഉപയോഗിക്കാം, പക്ഷെ ഫോൺ എത്ര ജിബി മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യും എന്നറിയണം. 64 ജിബി വരെ സപ്പോർട് ചെയ്യുന്ന ഫോണിൽ അതിൽ കൂടുതൽ ജിബി ഉള്ള കാർഡ് ഉപയോഗിക്കാൻ പറ്റില്ല…124 ജിബി മെമ്മറി കാർഡുകൾ ലഭ്യമാണ്, അതിനെ സപ്പോർട്ട് ചെയ്യുന്ന ഫോണുകളും ലഭ്യമാണ്. നിങ്ങൾക് കൂടുതൽ മെമ്മറി ആവശ്യമാണെങ്കിൽ, ഫോൺ വാങ്ങുമ്പോൾ അത് എത്ര ജിബി മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യും എന്ന് നോക്കി വാങ്ങുക.

Processing Power

ഒരു സ്മാർട്ഫോൺന്റെ Processing Power നിശ്ചയിക്കുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സറിനെ കൂടാതെ അതിന്റെ OS Version, UI (User Inteface), അതിൽ ഉള്ള bloatware എന്നിവയെ കൂടി ആശ്രയിച്ചിരിക്കും. പ്രോസസ്സർ സ്പീഡ് എത്രയുണ്ട് എന്ന് ശ്രദ്ധിച്ചു വാങ്ങുക. സ്പീഡ് ഗിഗാഹെർട്സ് അല്ലെങ്കിൽ gHz ഇൽ ആണ് അളക്കുക. എത്ര gHz കൂടുന്നുവോ അത്രയും നല്ലത്. 1 gHz , 1.2 gHz, 2 gHz , 3 gHz എന്നിങ്ങനെയാണ് പ്രോസസ്സർ സ്പീഡ് ലഭ്യമായത്. 1.2 gHz മുതൽ 2 gHz വരെ അത്യാവശ്യം നല്ല സ്പീഡ് ആണ്. പ്രോസസ്സർ സ്പീഡ് കുറഞ്ഞാൽ, ഫോൺ കൂടുതൽ ഉപയോഗിക്കുമ്പോൾ ചൂടാവും, അല്ലെങ്കിൽ സ്ലോ ആവും അതായത് ഒരു ഐക്കൺ ഞെക്കിയാൽ കുറച്ചു കഴിഞ്ഞേ അത് ഓപ്പൺ ആവുള്ളൂ… പിന്നെ ഫോൺ ഹാങ്ങ് ആവുകയും ചെയ്യും. അത്കൊണ്ട് പ്രോസസ്സർ സ്പീഡ് ശ്രദ്ധിച്ചു വാങ്ങുക. കൂടുതൽ ഗെയിം ഒക്കെ കളിക്കുന്നവർ 2 gHz ൽ കൂടുതൽ പ്രോസസ്സർ സ്പീഡ് നോക്കി വാങ്ങുന്നത് നല്ലതായിരിക്കും. ഗെയിം കൂടുതൽ കളിക്കുന്നവർ ഗ്രാഫിക് പ്രോസസറും നോക്കണം, GPU എന്ന് പറയും. പ്രോസസ്സർ പോലെ തന്നെ ആണ് GPU എത്ര കൂടുതൽ കൂടുതൽ ഉണ്ടോ, അത്രയും ഗ്രാഫിക്സ് നന്നാവും. പ്രോസെസ്സറിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യമാണ് അതിന്റെ കോർ. കോർ എന്ന് പറഞ്ഞാൽ പ്രോസെസ്സറിന്റെ കൈ പോലെയാണ്, എത്ര കൈ കൂടുതലാണോ അല്ലെങ്കിൽ പ്രോസെസ്സറിൽ എത്ര കോർ ഉണ്ടോ അത്രയും കൂടുതൽ ജോലി ഒരുമിച്ച് ചെയ്യും നമ്മുടെ ഫോൺ. രണ്ടു കോർ അഥവാ ഡ്യൂവൽ കോർ, നാല് കോർ അഥവാ ക്വാഡ് കോർ, എട്ടു കോർ അഥവാ ഒക്റ്റാ കോർ എന്നിങ്ങനെയാണ് പ്രോസസ്സർ കോർ ലഭ്യമായത്, ഒക്റ്റാ കോർ ആണ് നിലവിൽ ഏറ്റവും നല്ലത്.

ഫോണിന്റെ Operating System ആണ് ഇന്ന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.നിലവിൽ മൂന്നു OS ലഭ്യമാണ്, വിൻഡോസ്, ഐഒഎസ് , പിന്നെ ആൻഡ്രോയിഡ്. വിൻഡോസ് വലിയ സ്വീകാര്യത ഇല്ല, അതിലുള്ള ആപ്പും കുറവാണ്. ഇപ്പോൾ വിൻഡോസ് ഫോൺ ഇറങ്ങുന്നതും കുറവാണ്. ഐഒഎസ് ഐ-ഫോണിന്റെ OS ആണ്, അതാണ് ഏറ്റവും നല്ല സോഫ്റ്റ്‌വെയർ പക്ഷെ അതിനു വിലയും കൂടുതൽ ആണ്. നിലവിൽ ഏറ്റവും സ്വീകാര്യത ഉള്ള സോഫ്റ്റ്‌വെയർ ആൻഡ്രോയിഡ് ആണ്. ആൻഡ്രോയിഡിൽ തന്നെ കുറെ വേർഷൻസ് ഉണ്ട്, മുന്നോട്ടു പോവുന്തോറും ആൻഡ്രോയിഡിനെ കൂടുതൽ ഓപ്ഷൻസ് ചേർത്തും, കൂടുതൽ നന്നാക്കിയും പുതിയ പുതിയ ആൻഡ്രോയിഡ് വേർഷൻസ് ഇറങ്ങുന്നുണ്ട്. ഓരോ വേർഷൻസിനും ഓരോ പേരുകൾ ഉണ്ട്, ഐസ്ക്രീം സാൻഡ്‌വിച്ച്, ജേലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്, മാർഷ്മലോ,നൗഗാട് ,പിന്നെ ഏറ്റവും ലേറ്റസ്റ്റ് ഓറിയോ ആണ് ആൻഡ്രോയിഡ് വേർഷൻസ്. നിങ്ങൾ ഫോൺ വാങ്ങുമ്പോൾ, ഏറ്റവും ലേറ്റസ്റ്റ് വേർഷൻ വാങ്ങാൻ ശ്രമിക്കുക, അതിലായിരിക്കും കൂടുതൽ features ഉള്ളതും, കൂടുതൽ ആപ്പുകൾ ഉപയോഗിക്കാൻ പറ്റിയതും. പുതുതായി ഇറങ്ങുന്ന ആപ്പുകളും, ഗെയിംകളും പഴയ ആൻഡ്രോയിഡ് വേർഷനിൽ ഉപയോഗിക്കാൻ പറ്റില്ല. ഇനി ഇപ്പോൾ ലേറ്റസ്റ്റ് വേർഷൻ നിങ്ങളുടെ ബഡ്ജറ്റിൽ ലഭ്യമല്ല എങ്കിൽ, ഭാവിയിൽ പുതിയ വേർഷൻ ലിലേക് ഇന്റർനെറ്റ് വഴി update ചെയ്യാൻ സൗകര്യമുണ്ടാകാറുണ്ട്, അങ്ങനെയുള്ള ഫോൺ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും, കാരണം ഇപ്പോൾ നമുക് ലേറ്റസ്റ്റ് വേർഷൻ ആൻഡ്രോയിഡ് ലഭ്യമല്ലെങ്കിലും ഭാവിയിൽ നമ്മുടെ ഫോണിൽ അത് ലഭ്യമാവും. ലളിതമായി പറഞ്ഞാൽ, ഫോൺ വാങ്ങുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ഓർത്തുവക്കുക.

നിങ്ങൾ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ, യൂട്യൂബിൽ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഫോണുകൾ ഏതൊക്കെ എന്ന് നോക്കുക, അതിന്റെ റിവ്യൂ നോക്കുക, റിവ്യൂ നോക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. എന്നിട്ട് വാങ്ങേണ്ട ഫോൺ ഏതെന്ന് തിരഞ്ഞെടുക്കുക. ഇനി അഥവാ ഷോപ്പിൽ പോവുകയാണെങ്കിൽ salesmanodu മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുക, അല്ലെങ്കിൽ ഫോണിന്റെ ബോക്സിനു പുറത്തു സ്പെസിഫിക്കേഷൻസ് എഴുതിയിട്ടുണ്ടാവും, അതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ എത്രയൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കി നിങ്ങളുടെ ഫോൺ തിരഞ്ഞെടുക്കുക

Read more topics: # smart phone specification
smart phone specification

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES