റെഡ്മിയുടെ സ്വന്തം മാതൃകമ്പനിയായി മാറിയ ഷവോമി പുതിയൊരു ഉല്‍പന്നം ഇറക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 16ന് ഉല്‍പന്നം വിപണിയില്‍ എത്തിക്കുമെന്ന് ഷവോമി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ എന്ത് ഉല്‍പന്നമാണ് ഷവോമി പുറത്ത് ഇറക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഒരു സര്‍പ്രൈസ് ഉല്‍പന്നത്തിന്റെ വീഡിയോയുടെ ടീസറുമായി ഷവോമി എത്തുകയും ചെയ്്തിരുന്നു.കഴിഞ്ഞ ദിവസമാണ് റെഡ്മി നോട്ട് 9 സീരീസിലെ പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്.
റെഡ്മി അവതരിപ്പിച്ചിരിക്കുന്നത് 12999 രൂപമുതല്‍ 18999 രൂപ വരെ വിലയിലുള്ള മോഡലുകളാണ്. എന്നാല്‍ പുതിയ ഉല്‍പന്നത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണ് ഇതുവരെ ഷവോമി നല്‍കിയിരിക്കുന്നത്. വയര്‍ലെസ് പവര്‍ബാങ്കാണ് ഷവോമി അവതരിപ്പിക്കാന്‍ പോകുന്നത് എന്ന സൂചനയാണ് ഈ വിവരങ്ങളില്‍ നിന്നും ഇപ്പോള്‍ ലഭ്യമാകുന്നത്.