സാംസങ് ഗാലക്‌സി എസ് 10 പ്ലസ് റിവ്യൂ
ഡിസൈന്‍ : സെന്‍ട്രല്‍ മൗണ്ടഡ് റിയര്‍ ക്യാമറകളും ഗൂഗിള്‍ ഫോണിന്റെയും ആപ്പിള്‍ ഐഫോണിന്റെയും സമ്മിശ്രമായ ഒന്ന് എന്ന് തോന്നിക്കുന്ന വിധമുള്ള രൂപ കല്‍പനയും. സാംസങ് നോട്ട് 9നേക്കാള്‍ ദൃശ്യ തീവ്രത. 6.4 ഇഞ്ച് സ്‌ക്രീനീല്‍ ഷാര്‍പ്പ് ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന 1440*3040 പിക്‌സല്‍ റെസൊലൂഷ്യനില്‍ ഡൈനാമിക്ക് അമോലെഡ് ഡിസ്‌പ്ലേ. കൈയ്യില്‍ പിടിക്കുമ്പോള്‍ വലുതാണെന്ന തോന്നലുണ്ടാകാത്ത ഡിസൈന്‍ ഫോര്‍മാറ്റ്. പുത്തന്‍ ശൈലിയിലുള്ള അലുമിനിയും ഫ്രെയിമുള്ള കര്‍വ്ഡ് എഡ്ജസ് ആണ് മറ്റൊരു പ്രത്യേകത.
പെന്‍ഫോര്‍മെന്‍സ്: സാംസങ്ങിന്റെ തന്നെ നിര്‍മ്മിതിയായ എക്‌സിനോസ് 9820 ചിപ്പാണ് ഫോണില്‍ ഉപയോഗിക്കുന്നത്. സ്‌നാപ് ഡ്രാഗണേക്കാള്‍ മുമ്പന്‍. ബേസ് മോഡലുകള്‍ ഇറങ്ങുന്നത് 128 ജിബി സ്‌റ്റോറേജും 8 ജിബി റാമുമായിട്ടാണ്. കിടിലന്‍ ഗ്രാഫിക്‌സുള്ള ഗെയിമുകള്‍ക്ക് ഏറെ ഇണങ്ങുന്ന ഫോണ്‍. നാലു തരത്തിലുള്ള പവര്‍ മോഡ് ഓപ്ഷനുള്ളതിനാല്‍ സ്‌ക്‌രീന്‍ ബ്രൈറ്റ്‌നസിനെ കണ്‍ട്രോള്‍ ചെയ്ത് ദീര്‍ഘ നേരം ചാര്‍ജ് ചെയ്യാനും സഹായിക്കുന്നു. 5 ജി ഫോര്‍മാറ്റിലുള്ള ഫോണ്‍ വിപണിയില്‍ വിപ്ലവം തീര്‍ക്കുമെന്നതില്‍ സംശയമില്ല.
സോഫ്റ്റ് വെയര്‍: വണ്‍ യുഐ ആന്‍ഡ്രോയിഡ് സ്‌കിനും സ്മാര്‍ട്ട് അസിസ്റ്റന്റായ ബിക്‌സ്ബിയുമാണ് ഇതതിന്റെ സോഫ്റ്റ് വെയറുകള്‍.
ക്യാമറ: ആകെ അഞ്ചു ക്യാമറകളാണ് സാംസങ് ഗാലക്‌സി എസ് 10 പ്ലസിനുള്ളത്. രണ്ട് ഫ്രണ്ട് ക്യാമറകളും മൂന്ന് റിയര്‍ ക്യാമറകളും. റിയര്‍ ക്യാമറകളില്‍ രണ്ട് 12 മെഗാപിക്‌സല്‍ ക്യാമറയും ഒരു 16 മെഗാപിക്‌സല്‍ ക്യാമറയും. എട്ട് മെഗാപിക്‌സലും 10 മെഗാപിക്‌സലുമുള്ള രണ്ട് ഫ്രണ്ട് ക്യാമറകളാണ് മറ്റൊരു സവിശേഷത.
ബാറ്ററി: 4100 എംഎഎച്ച് വലിയ ബാറ്ററിയാണ് ഫോണിനുള്ളത്. ഹെവി യൂസെങ്കില്‍ ഒന്നര ദിവസവും പവര്‍ സേവിങ് മോഡ് ഉപയോഗിച്ചെങ്കില്‍ രണ്ടര ദിവസവും തുടര്‍ച്ചയായി ചാര്‍ജ് നില്‍ക്കും
വില: 69,999 രൂപയാണ് ഫോണിന്റെ പ്രാരംഭ വില. എന്നാല്‍ ഫ്‌ളിപ്പ് കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ഇത് 74,000 വരെ ഉയരുന്നുണ്ട്.