Latest News

48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് ; ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപണി നടക്കുന്നതും സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാനെന്നും ഐകാന്റെ' വിശദീകരണം

Malayalilife

ലോക വ്യാപകമായി വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. സുപ്രധാനമായ ഡൊമൈന്‍ സര്‍വറുകളുടെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കുറച്ച് സമയത്തേക്ക് നെറ്റ്വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്ന് റഷ്യാ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമാണിതെന്ന് ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) അറിയിച്ചു. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അഥോറിറ്റി (സിആര്‍എ) മുന്നറിയിപ്പു നല്‍കി.

nternet-may-shut-down-within-next-48-hours

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES