നോക്കിയ പുതിയ ഫോണ്‍ എച്ച്എംഡി ഗ്ലോബല്‍ 2007-ല്‍ നോക്കിയ പുറത്തിറക്കിയ നോക്കിയ എക്സ്പ്രസ് മ്യൂസിക് 5310 ഫോണിനെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരിക്കും ഇറക്കുക എന്ന്് സൂചന. 2007-ല്‍ പുറത്തിറക്കിയ പഴയ നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫോണിന് സമാനമായി ഒരു ഫോണ്‍ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെനായായിരിക്കും പുറത്ത് ഇറക്കുക എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. പുതുതായി പുറത്ത് വരുന്ന ഫോണില്‍ 1200ാഅവ ബാറ്ററിയും 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ആയിരിക്കും ഉണ്ടാകുക എന്നാണ് സൂചന. അതോടൊപ്പം പുതിയ എക്സ്പ്രസ് മ്യൂസിക് 5310 കീപാഡ് രൂപകല്‍പനയിലുള്ള ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഫോണ്‍ ആയിരിക്കും. ഫോണില്‍ നിറത്തിലും ഡിസൈനിലും എക്സ്പ്രസ് മ്യൂസികിനോട് സമാനത ഉണ്ടെങ്കില്‍ അധികം മ്യൂസിക് കണ്ട്രോള്‍ ബട്ടണുകളും സ്പീക്കറുകളും ഉള്‍പ്പെടുത്തിയിട്ടില്ല. നോക്കിയ മുന്‍പ് നോക്കിയ 7.2 , നോക്കിയ 6.2 എന്നീ സ്മാര്‍ട്‌ഫോണുകള്‍ പുറത്ത് ഇറക്കിയിരുന്നു. എന്നാല്‍ അതോടൊപ്പം പുതിയ ഫീച്ചര്‍ ഫോണ്‍ നോക്കിയ 110 എന്ന പേരിലും നോക്കിയ അവതരിപ്പിച്ചിരുന്നു. നോക്കിയ 110 ലോഞ്ച് ചെയ്തിരിക്കുന്നത് എഫ്എം റേഡിയോയും ക്ലാസിക് ഗെയിമുകളായ സ്‌നേയ്ക്കും പെട്ടന്ന് തീരാത്ത ബാറ്ററിയുമെല്ലാമായിട്ടാണ്. എന്നാല്‍ അതിന് മുന്‍പായി പോളികാര്‍ബണേറ്റ് ബോഡിയും, 1.8 ഇഞ്ച് ഡിസ്‌പ്ലേയും, 4 എംബി റാമുമുള്ള നോക്കിയ 106 എന്ന ഡ്യൂവല്‍ സിം ഫീച്ചര്‍ ഫോണും പുറത്തിറക്കിയിട്ടുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകളായി കാണുന്നത് 4 എംബി ഇന്റേണല്‍ മെമ്മറി, എഫ്എം റേഡിയോ, ഫ്‌ലാഷ് ലൈറ്റ് എന്നിവയുമായിരുന്നു. എന്നാല്‍ ഫോണിന് 00 മില്ലി ആംപിയര്‍ ബാറ്ററി 21 ദിവസത്തെ ബാക്കപ്പുമാണ് നല്‍കുക.