ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി ജിയോ ഉപഭോക്താക്കള്‍ക്ക് മൊബൈലിലൂടെ ആസ്വദിക്കാം. ജിയോ ടി.വി വഴിയും ഹോട്സ്റ്റാര്‍ വഴിയും മികച്ച ദൃശ്യാനുഭവത്തോടെ കളികള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് റിലയന്‍സ് ജിയോയും സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കരാറിലൊപ്പിട്ടു. അഞ്ചുവര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ നെറ്റ് വര്‍ക്കായ ജിയോയും സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള പുതിയ സംരംഭം ക്രിക്കറ്റ് ആരാധകര്‍ക്ക് നവ്യാനുഭവമാകും. ടി 20, ഏകദിന മത്സരങ്ങള്‍, അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍, ബി.സി.സി.ഐയുടെ ആഭ്യന്തര മത്സരങ്ങള്‍ എന്നിവ ഇത്തരത്തില്‍ ജിയോ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് കാണാനാകും.
ക്രിക്കറ്റിനെ ആരാധിക്കുന്ന ഇന്ത്യയില്‍ മികച്ച ദൃശ്യാനുഭവത്തോടെ, കുറഞ്ഞ ചെലവില്‍ ആരാധകരിലേക്ക് എത്തിക്കുന്നതാണ് പുതിയ ഉദ്യമം. ജിയോ ടി.വി ആപ്പിലൂടെ എക്‌സ്‌ക്ല്യൂസീവായി കളികള്‍ ലഭ്യമാകും. മികച്ച ഡിജിറ്റല്‍ അനുഭവത്തോടെ ഉപഭോക്താക്കളിലേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. സ്‌പോര്‍ട്‌സ് പ്രേമേികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും ഇത്'- ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.
റിലയന്‍സ് ജിയോയുമുള്ള പുത്തന്‍ ചുവടുവയ്പ്പ് ക്രിക്കറ്റ് അരാധകര്‍ക്ക് ക്രിക്കറ്റിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന് സ്റ്റാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.