ഗൂഗിള്‍ ക്രോമില്‍ ഹാക്കിങ്ങിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍

Malayalilife
ഗൂഗിള്‍ ക്രോമില്‍ ഹാക്കിങ്ങിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍

ഗൂഗിള്‍ ക്രോമാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിന്‍. ലോകത്ത് ബ്രൗസ് ചെയ്യുന്നതിന്റെ 68.80 ശതമാനവും ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ കൈകാര്യം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ മുന്‍നിരയില്‍ നിന്നിട്ടും സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വന്‍വെല്ലുവിളിയാണ് ഇപ്പോള്‍ ഗൂഗിള്‍ നേരിടുന്നത്. ബ്രൗസറില്‍ ഹാക്കിങ്ങിനുള്ള സാധ്യത വര്‍ധിക്കുകയാണെന്നും വിദൂരതയില്‍ ഇരുന്ന് പോലും സിസ്റ്റം നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നതായി ശ്രദ്ധയില്‍പെട്ടെന്നും ഗൂഗിള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 

നിലവില്‍ ഗൂഗിള്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ്, ലിനക്‌സ്, ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളിലെല്ലാം ശക്തമായ സുരക്ഷാ പിഴവ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്.

ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്ന് ഔദ്യോഗിക വിവരങ്ങള്‍ പോലും എളുപ്പത്തില്‍ ചോര്‍ത്താം. വിഷയം ഗൗരവമായതിനാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്ഡേറ്റ് നടത്തണം എന്നാണ് ഗൂഗിള്‍ പറയുന്നത്.

ക്രോം ബ്രൗസറില്‍ 'എക്സ്പ്ലോര്‍' എന്ന പേരില്‍ ഗൂഗിള്‍ പുതിയ ടാബ് പരീക്ഷിക്കുന്നുവെന്ന് 2018 അവസാനം അറിയിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായ വെബ്സൈറ്റുകളുടെ തരംതിരിച്ചുള്ള പട്ടികയാണ് എക്സ്പ്ലോര്‍ ടാബിലുണ്ടാവുക. ക്രോം ഫ്ളാഗ് എക്സ്പിരിമെന്റ്സ് ലിസ്റ്റില്‍ നിന്നും ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാം. ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തിലാണ്. 

നിലവില്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള വെബ്സൈറ്റ് ലിങ്കുകളാണ് എക്സ്പ്ലോര്‍ ടാബിലുള്ളത്. ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യമിട്ടാണോ ഇങ്ങനെ ഒരു ഫീച്ചര്‍ വികസിപ്പിക്കുന്നത് എന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന വെബ്സൈറ്റ് ലിങ്കുകള്‍ നിര്‍മാണവേളയില്‍ താല്‍കാലികമായി ഉപയോഗിച്ചതുമാവാം.

ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ക്ക് താല്‍പര്യമുള്ള വെബ്സൈറ്റുകളെ ഒരു വേദിയില്‍ അവതരിപ്പിക്കുകയാണ് എക്സ്പ്ലോര്‍ ടാബിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ ശീലങ്ങള്‍ക്കനുസരിച്ചാണോ എക്സ്പ്ലോര്‍ പട്ടികയില്‍ വെബ്സൈറ്റുകള്‍ ക്രമീകരിക്കുക എന്നത് വ്യക്തമല്ല. എക്സ്പ്ലോര്‍ ഇന്റര്‍ഫെയ്സ് നിങ്ങള്‍ക്കും ബ്രൗസറില്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. 

experts say google chrome is more prone to hacking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES