Latest News

അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നേടാന്‍ ആന്റി പൊലൂഷന്‍ മാസ്‌ക്ക് വിപണിയില്‍

Malayalilife
 അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നേടാന്‍ ആന്റി പൊലൂഷന്‍ മാസ്‌ക്ക് വിപണിയില്‍


ന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷനേടാനൊരു ആന്റി പൊലൂഷന്‍ മാസ്‌ക്ക് വിപണിയില്‍ എത്തിയിരിക്കുന്നു. ഇലക്ട്രോണിക് ഭീമന്മാരായ ഷവോമിയാണ് ഇത്തരത്തിലെരു മാസ്‌ക് വിപണിയില്‍ എത്തിച്ചത്. 4 ലെയര്‍ സുരക്ഷയോടുകൂടിയ ആന്റി പൊലൂഷന്‍ മാസ്‌ക്കിനെ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എം.ഐ എയര്‍പോപ്പ് ജങ 2.5 എന്നാണ് മോഡലിന്റെ പേര്.

വലിയ തരികളുള്ള പൊടിപടലങ്ങളെ പ്രതിരോധിക്കുതാണ് ആദ്യ ലെയര്‍. 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ പ്രതിരോധിക്കാന്‍ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം രണ്ടാമതായുണ്ട്. അവസാനമായി മുഖത്തുണ്ടാകുന്ന വിയര്‍പ്പിനെ പ്രതിരോധിക്കാന്‍ വാര്‍ട്ടര്‍ പെര്‍മിയബിള്‍ ലെയറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയ്‌ക്കെല്ലാം പുറമേ സികിന്‍ ഫ്രണ്ട്‌ലി 3ഡി ഡിസൈനും എയര്‍പോപ്പിലുണ്ട്.

ഒരു പെയര്‍ മാസ്‌ക്കുകളാണ് പാക്കറ്റില്‍ ലഭക്കുക. കോള്‍ഡ്, ഫ്‌ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവയെ പ്രതിരോധിക്കുന്ന രീതിയിലാണ് എയര്‍പോപ്പ് മാസ്‌ക്കുകളുടെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെടുന്നു. കറുപ്പ് നിറത്തിലാണ് മാസ്‌ക്കുകള്‍ ലഭിക്കുക. ഓറഞ്ച് നിറത്തിലുള്ള എംഐയുടെ ലോഗോ വശത്തായുണ്ട്. ഫേഷ്യല്‍ ഫീച്ചറുകളെ തനിയെ ക്രമീകരിക്കാനായി 3ഡി സോഫ്റ്റ് ഫിറ്റ് സ്‌പോഞ്ച് ടെക്ക്‌നോളജിയും മാസ്‌ക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ആവശ്യം കഴിഞ്ഞാല്‍ കൃത്യമായി മടക്കിവെയ്ക്കാനുള്ള പ്രത്യേകം സൗകര്യമുള്ളതാണ് മാസ്‌ക്കുകള്‍. നോസ് ബാറില്‍ പോലും ഇരുമ്പിന്റെ ഒരംശം പോലും ചേരാത്ത രീതിയിലാണ് മാസ്‌ക്കിന്റെ നിര്‍മാണം. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ാശ.രീാ ലൂടെ എയര്‍പോപ്പ് ആന്റി പൊലുഷന്‍ മാസ്‌ക്കുകള്‍ വാങ്ങാം.

anti-pollution-mask-introduced-by-mi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES