Latest News

ചാറ്റുകൾക്കുള്ളിലും മെസേജുകൾ പിൻ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ; പുതിയ ഫീച്ചർ പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതും ഓർമ്മിക്കുന്നതും ലക്ഷ്യമിട്ട്

Malayalilife
ചാറ്റുകൾക്കുള്ളിലും മെസേജുകൾ പിൻ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ; പുതിയ ഫീച്ചർ പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതും ഓർമ്മിക്കുന്നതും ലക്ഷ്യമിട്ട്

വ്യക്തിഗത ചാറ്റുകൾക്കുള്ളിൽ മെസേജുകൾ പിൻ ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. നിലവിൽ ചാറ്റ് ലിസ്റ്റിൽ വ്യക്തിഗത ചാറ്റുകൾ പിൻ ചെയ്യാനുള്ള സംവിധാനമുണ്ട്. വ്യക്തിഗത ചാറ്റുകൾക്കുള്ളിലും മെസേജുകൾ പിൻ ചെയ്ത് ഹൈലൈറ്റ് ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതിനും ഓർമ്മിക്കുന്നതിനുമാണ് പിൻ ഫീച്ചർ ഉപയോഗിക്കുന്നത്. മെസേജുകൾ പിൻ ചെയ്ത് വെയ്ക്കുന്നതോടെ എളുപ്പം ഓർക്കാനും അതുവഴി സുഗമമായി ചാറ്റുകൾ നിർവഹിക്കാനും സാധിക്കും. ചാറ്റിന്റെ ഏറ്റവും മുകളിലായി കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നവിധം മെസേജുകൾ കാണിക്കുന്ന രീതിയാണ് പിൻഡ് മെസേജ്.

വ്യക്തിഗത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ മെസേജുകൾ പിൻ ചെയ്യാൻ കഴിഞ്ഞാൽ ചർച്ചകൾ സുഗമമമായി നടക്കും. ഗ്രൂപ്പുകളിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് ചർച്ച നടക്കുകയാണെങ്കിൽ അത് പിൻ ചെയ്ത് ഹൈലൈറ്റ് ചെയ്താൽ ചർച്ച ക്രിയാത്മകമാകും.

WhatsApp introduced a new feature

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES