ഇനി മുതല്‍ പേ ചാനല്‍ അടക്കം 100 ചാനലുകള്‍ പ്രതിമാസം 153.40 രൂപക്ക് ലഭിക്കും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയത് ട്രായ് ആണ്. ജി.എസ്.ടി ഉള്‍പ്പെടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 100 ചാനലുകളില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടചാനലുകള്‍ തെരഞ്ഞെടുക്കാമെന്നതാണ് പ്രത്യേകത.
ജനുവരി 31ന് മുമ്പ് പുതിയ രീതി നിലവില്‍ വരും. അതേസമയം അടിസ്ഥാന പാക്കേജില്‍ ഹൈ ഡെഫനിഷന്‍ ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ഒരു ഒഉ ചാനല്‍ രണ്ട് സാധാരണ ചാനലുകള്‍ക്ക് തുല്യമാണെന്നും അതിനാല്‍ എച്.ഡി ചാനല്‍ തെരഞ്ഞെടുക്കാനാകുമെന്നും ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ അവരുടെ സേവന ദാതാവുമായി അന്വേഷണം നടത്തണം. ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.