കോവിഡ് 19 വ്യാപനം നടക്കുന്ന ഈ സാഹചര്യത്തിൽ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി ജനങ്ങൾ സമയം ചിലവിടുകയാണ്. കോവിഡ്-19 പകര്‍ച്ചാ വ്യാധി പടരവെ ആളുകള്‍ക്ക് പിന്തുണ നൽകി കൊണ്ട് പുതിയ 'കെയര്‍' റിയാക്ഷന്‍ ഫെയ്സ്ബു ക്ക് ഡെസ്‌ക്ടോപ്പിലും ആപ്ലിക്കേഷനിലും പുറത്തിറക്കിയിരിക്കുകയാണ്.
"കെയര്‍" ഇമോജി എന്ന് പറയുന്നത് ചുവന്ന ഹൃദയത്തെ കെട്ടിപ്പിടിക്കുന്ന മഞ്ഞ പുഞ്ചിരിക്കുന്ന മുഖമാണ്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ ആണ് ഇത് പ്രധാനമായും ലഭ്യമാകുക. ഫേസ്ബുക്ക് മെസഞ്ചറില്‍ രണ്ടാമത്തെ ഇമോജി ലഭ്യമാകുന്നതാണ്.ഒരു സ്റ്റാറ്റസ് ഇടമ്ബോഴും, ഫോട്ടോ പങ്കുവെക്കുമ്ബോഴും അഭിപ്രായമിടുമ്ബോഴും കരുതലിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും അടയാളമായാണ് പുതിയ റിയാക്ഷന്‍ പുറത്തിറക്കിയിരിക്കുന്നത് എന്ന് ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ മേധാവി ഫിഡ്ജി സിമോ വ്യക്തമാക്കി.
അതേ സമയം സിമോ റിയാക്ഷനുകളിലെ വികാരപ്രകടനങ്ങളില്‍ വിട്ടുപോയ ഒന്നാണ് ആലിംഗനമെന്നും ഈ ആശയം ഏറെ നാളായി മനസിലുണ്ടായിരുന്നുവെന്നും പറഞ്ഞു. ഫെയ്സ്ബുക്ക് റിയാക്ഷനുകള്‍ ആദ്യമായി ആരംഭിച്ചിരിക്കുന്നത് 2015 മുതലാണ്. ഇതിനോടം ക്ലാസിക് തംസ് അപ്പ്, ഹാര്‍ട്ട്, ചിരി, ഞെട്ടല്‍, സങ്കടം, കോപം തുടങ്ങിയ റിയാക്ഷനുകള്‍ നിലവിൽ ഉണ്ട്.