Latest News

ട്വിറ്റർ ഏറ്റെടുക്കൽ വേണ്ടെന്നുവയ്ക്കുമെന്ന് മസ്ക്

Malayalilife
topbanner
ട്വിറ്റർ ഏറ്റെടുക്കൽ വേണ്ടെന്നുവയ്ക്കുമെന്ന് മസ്ക്

ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽനിന്നു പിന്മാറുണെന്ന് അറിയിച്ചു കൊണ്ട്  ഇലോൺ മസ്കിന്റെ ഭീഷണി. കമ്പനി ഇതിനോടകം തന്നെ  ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ നൽകുന്നില്ലെന്നു കാണിച്ചാണ് 3.67 ലക്ഷം കോടി രൂപയുടെ (4400 കോടി ഡോളർ) ഏറ്റെടുക്കൽ നീക്കത്തിൽനിന്നു പിന്മാറാനുള്ള മസ്കിന്റെ ശ്രമം.

 തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ലെന്നും  മേയ് 9 മുതൽ വിവരം ചോദിക്കുകയാണെന്നും ഇതു കരാർ ലംഘനമാണെന്നും മസ്കിന്റെ അഭിഭാഷകർ ട്വിറ്ററിനയച്ച കത്തിൽ പറയുന്നു.  5 ശതമാനത്തിൽ താഴെയാണു മൊത്തം വരിക്കാരിൽ വ്യാജ അക്കൗണ്ടുകളെന്നാണു ട്വിറ്റർ പറയുന്നത്. എന്നാൽ 20 ശതമാനമെങ്കിലും വരുമെന്നാണു മസ്ക് നൽകിയ സൂചന.

 ഇലോൺ മസ്‌ക് കരാറിൽ നിന്ന് ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്‌നമുണ്ടെന്ന (വ്യാജ അക്കൗണ്ടുകൾ കണ്ടെത്തൽ) വാദത്തിന്മേലാണ് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തുന്നത്. കമ്പനി വാങ്ങാനുള്ള തന്റെ കരാറിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളിൽ എത്ര വ്യാജനുണ്ടെന്നും യഥാർഥ ആളുകളുണ്ടെന്നും കൃത്യമായ കണക്കുകൾ നൽകിയില്ലെങ്കിൽ പിന്മാറുമെന്ന് തന്നെയാണ് മസ്ക് പറയുന്നത്.

Musk says Twitter acquisition will be canceled

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES