മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും വേണം യോഗ എന്നാണ് ആധുനികമനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതുമൂലം കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കുമത്രേ. കുട്ടികളില്‍ യോഗ് ശീലമാക്കുന്നതുകൊണ്ട് പ്രധാനമായും അഞ്ച് ഗുണങ്ങളാണുള്ളത്.
ഏകാഗ്രത
കുരങ്ങിന്റതു പോലെയുള്ള മനസ്സാണ് കുട്ടികള്‍ക്ക്. പലപലചിന്തകളിലേക്ക് അതു ചാടിമറിഞ്ഞുകൊണ്ടിരിക്കും. പഠനസമയത്ത് ഏകാഗ്രത അത്യാവശ്യമാണ്. യോഗ ചെയ്യുന്ന കുട്ടികള്‍ക്ക് അവരുടെ മനസ്സിന്റ അനാവശ്യ സഞ്ചാരങ്ങളെ നിയന്ത്രിച്ച് പാഠപുസ്തകങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കാന്‍ കഴിയും.
മനക്കരുത്ത്
ചെറിയ പ്രതിസന്ധികള്‍ വരുമ്പോഴേക്കും വാടിത്തളര്‍ന്നുപോകുന്ന മനസ്സാണ് കുട്ടികളുടേത്. യോഗയിലൂടെ ഇവര്‍ക്ക് മനക്കരുത്ത് നേടാനാകുന്നു. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് മനസ്സിന് പോസിറ്റീവ് ആയി പ്രതികരിക്കാനും കഴിയുന്നു.
ഡീസ്ട്രസ്
പഠനത്തിന്റയും പരീക്ഷകളുടെയും ഭാഗമായി കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നവരാണ് കുട്ടികള്‍.
മെഡിടെഷനിലൂടെ ഇവര്‍ക്ക് മനസ്സിനെ റിലാക്‌സ് ചെയ്യാന്‍ കഴിയും. അനാവശ്യമായ വിപരീത ചിന്തകള്‍ മനസ്സില്‍ നിന്നു തുടച്ചുനീക്കാനും നല്ലതാണ്.
അക്രമവാസന ഇല്ലാതാക്കാം
വളര്‍ന്നുവരുന്ന കുട്ടികള്‍ പലരും സിനിമകളുടെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും അമിതസ്വാധീനം മൂലം മനസ്സില്‍ കുറ്റവാസനയുള്ളവരായി മാറുന്നു എന്നാണ് പുതിയ പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ ഇത്തരക്കാര്‍ മോശം സാഹചര്യങ്ങളിലേക്ക് എത്തിചേരാനുള്ള സാധ്യതയും കൂടുതലാണ്. യോഗയിലൂടെ മനസ്സില്‍ നല്ല ചിന്തകളുടെ വിത്ത് പാകാന്‍ സാധിക്കുന്നു.
നല്ല ഉറക്കം
കുട്ടികള്‍ക്ക് പലപ്പോഴും ഉറക്കം കുറഞ്ഞുവരുന്നതായി പലരും പരാതി പറയാറുണ്ട്. എന്നാല്‍ മെഡിടെഷന്‍ ശീലിക്കുന്നവര്‍ക്ക് മനസ്സിനെ ശാന്തമാക്കി നന്നായി ഉറങ്ങാന്‍ കഴിയുന്നു.