പൊതുവേ കുട്ടികളിൽ കണ്ട് വരുന്ന ശീലങ്ങൾ മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. നമ്മൾ പറയുന്ന കാര്യങ്ങൾ കുട്ടികൾ അംഗീകരിച്ചു തരണം എന്നും ഇല്ല. ടിവിയുടെ മുൻപിൽ നിന്ന് കണ്ടുകൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം തീർന്നാലും എഴുന്നേൽക്കില്ല, ഇങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പാട്ടിലാക്കേണ്ടതെന്നു നോക്കാം.
∙ പതുക്ക എന്തെങ്കിലും കാണിച്ചു കൊണ്ട് തന്നെ മാറ്റം അറിയാതിരിക്കാൻ ശ്രദ്ധ തിരിക്കുക. ഉദാഹരണത്തിന് ടിവി ഒാഫ് ചെയ്യുന്നതിനു തൊട്ടു മുൻപേ ബോളും ബാറ്റുമെടുത്ത് അടുത്തുവയ്ക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ സാധിക്കും.
∙ പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നേ അവ പരിചയപ്പെടുത്തി കൊടുക്കുക. അങ്ങനെ അപരിചിതത്വം മാറ്റാം.
∙ കുട്ടി ചെയ്ത പോസിറ്റീവായ കാര്യത്തെക്കുറിച്ച് അഭിനന്ദിക്കുക.
∙ ഒരു ആക്റ്റിവിറ്റി അവസാനിപ്പിക്കുന്നതിന് മുൻപേ തന്നെ അവ എന്താണെന്നു അറിയിക്കുക. ഉദാഹരണത്തിന് നമ്മൾ പാർക്കിൽ നിന്നും ഈ റൈഡ് കൂടി കഴിഞ്ഞാൽ പോകും എന്ന് കുട്ടിയോട് പറയാം.
∙ കുട്ടികൾക്ക് ഏറെ സമയം പുതിയ സാഹചര്യങ്ങളോടും ആളുകളോടും ഇണങ്ങാൻ വേണ്ടിവരും എന്നോർക്കുക. എളുപ്പം ക്ഷമകെടുന്നതും ദേഷ്യപ്പെടുന്നതും ഗുണം ചെയ്യില്ല.
∙ ഏതു മാറ്റത്തെയും ഈസിയായി ചില കുട്ടികൾ എടുക്കും. എന്നുകരുതി അവരെ പാടെ ശ്രദ്ധിക്കാതെ പോകരുത്. ചെറിയ മാറ്റങ്ങളാണെങ്കിലും അവ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് ഇടയ്ക്ക് അന്വേഷിക്കണം.