മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും നിരവധി രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് മഴക്കാലത്ത് വരാന്‍ സാധ്യത ഏറെയാണ്. കഴിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോഴും വൃത്തയുള്ള അന്തരീക്ഷത്തില്‍ പാകം ചെയ്തതാണെന്ന് ഉറപ്പ് വരുത്തുക. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാന്‍ നല്‍കുക. തണുത്ത പാനീയങ്ങള്‍ ഈ കാലയളവില്‍ ഒഴിവാക്കാം. കുട്ടികള്‍ സ്‌കൂളില്‍ പോകുമ്‌ബോഴും തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കടകളില്‍ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി നല്‍കരുത്.
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കരുത്. മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാര്‍ഥങ്ങളും കൂടി ഉള്ളില്‍ ചെന്നാല്‍ ഫാരിന്‍ജൈറ്റിസ് പോലെയുള്ള തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും വരാാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് തുറന്ന വച്ച ഭക്ഷണങ്ങള്‍ നല്‍കാതിരിക്കുക. മഴക്കാലത്ത് ഹോട്ടല്‍ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡുകളും മഴക്കാലത്ത് കുട്ടികള്‍ക്ക് നല്‍കരുത്. കഴിവുള്ളതും ചൂടുള്ള ഭക്ഷങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികള്‍ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആഹാരം നല്‍കുന്നതിനു മുന്‍പ് സോപ്പിട്ട് നന്നായി കൈകഴുകിക്കാന്‍ ശ്രദ്ധിക്കണം.