Latest News

കുട്ടികളില്‍ ബഹുമാനം വളര്‍ത്തിയെടുക്കാം

Malayalilife
 കുട്ടികളില്‍ ബഹുമാനം വളര്‍ത്തിയെടുക്കാം

കുട്ടികളുടെ കാര്യത്തിൽ അൽപ്പം കൂടുതൽ ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ കുട്ടികളെ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിപ്പിച്ച് നൽകുക എന്നത്. മറ്റുവള്ളവരുടെ മുന്നിൽ ബഹുമാനത്തോടെ പെരുമാറാനും കുട്ടികൾ മാതാപിതാക്കളെ ബഹുമാനിക്കാനും പഠിക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും പൊതുയിടങ്ങളിൽ പോകുമ്പോൾ കുട്ടികൾ ശരിയല്ലാത്ത രീതിയിൽ പെരുമാറുന്നത് മാതാപിതാക്കൾക്കാണ് മോശമായി മാറുന്നത്. ഇത് ഒഴിവാക്കാൻ ചെറു പ്രായത്തിൽ തന്നെ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്.

വിഷമങ്ങളെ മനസിലാക്കൂ

മറ്റുള്ളവരുടെ വിഷമങ്ങളെ മനസിലാക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്. കുട്ടികളുടെ ചില പെരുമാറ്റം എങ്ങനെ മാതാപിതാക്കളെയും അതുപോലെ മറ്റുള്ളവരെയും ബാധിക്കുമെന്ന് അവരെ പറഞ്ഞ് മനസിലാക്കി കൊടുക്കുക. ഇത് കാരണം അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ സഹായിക്കുക. എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്നും അവരോട് വിഷമങ്ങളെ മനസിലാക്കാണമെന്നും പറഞ്ഞ് കൊടുക്കുക

ആശയവിനിമയം നടത്തുക

കുട്ടികളുമായി കൃത്യമായി ആശയവിനിമയം നടത്തുക. കുട്ടികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാൻ സഹായിക്കുക. അവർക്ക് വേണ്ട ബഹുമാനം നൽകാൻ ശ്രമിക്കുക. ഇത് കുട്ടികൾക്ക് മാതാപിതാക്കൾക്കും പരസ്പരം വിശ്വാസവും സ്നേഹവുമുണ്ടാക്കാൻ സഹായിക്കും.

നന്ദി അറിയുക

ചെറിയ കാര്യങ്ങളിൽ പോലും നന്ദി അറിയിക്കാൻ അവരെ പഠിപ്പിക്കുക. മാതാപിതാക്കൾ ചെയ്ത് തരുന്ന കാര്യങ്ങൾക്ക് താങ്ക്യൂവും അല്ലെങ്കിൽ തെറ്റുകൾക്ക് സോറി പറയാൻ പഠിപ്പിക്കുക.

ഉത്തരവാദിത്വത്തങ്ങൾ

എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വത്തങ്ങൾ ഏറ്റെടുക്കാൻ അവരെ പഠിപ്പിക്കുക. തങ്ങളുടെ സ്വാഭാവത്തിൻ്റെ തെറ്റുകളും അനന്തരഫലങ്ങളും അവർക്ക് മനസിലാക്കി കൊടുക്കാൻ ഇത് സഹായിക്കും.

അതിരുകൾ പഠിപ്പിക്കുക

കൃത്യമായ അതിരുകൾ കുട്ടികളെ പഠിപ്പിക്കുക. ശരിയായ അതിരുകൾ മനസിലാക്കിയ കുട്ടികൾ മുതിർന്നവരോട് ശരിയായി പെരുമാറാൻ സഹായിക്കും. നിയമങ്ങൾ അവർക്ക് പഠിപ്പിച്ച് കൊടുക്കുക അതിൻ്റെ ആവശ്യകതയും മനസിലാക്കി കൊടുക്കുക.

ക്ഷമ

കുട്ടികൾക്ക് അവരുടെ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ പഠിപ്പിക്കുക. ബഹുമാനത്തോടെ സംസാരങ്ങൾ വളർത്തിയെടുക്കാനും ദേഷ്യം കുറയ്ക്കാനും ക്ഷമ ഏറെ നല്ലതാണ്.

പ്രശ്ന പരിഹാരങ്ങൾ

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ അവരെ പഠിപ്പിക്കുക. ക്ഷമ പറയാനും, വഴക്കുകളെ ശാന്തമായി നേരിടാനും അവരെ പഠിപ്പിക്കുക. ബഹുമാനത്തോടെ പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണെന്ന് പറഞ്ഞ് മനസിലാക്കുക.

Read more topics: # കുട്ടികൾ
eaTch respect and values

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES