Latest News

ഡെങ്കിപ്പനി കുഞ്ഞുങ്ങളില്‍ അപകടകാരിയാകുന്നത് എപ്പോള്‍?

Malayalilife
ഡെങ്കിപ്പനി കുഞ്ഞുങ്ങളില്‍ അപകടകാരിയാകുന്നത് എപ്പോള്‍?

ഴക്കാലത്താണ് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ അനുഭവപ്പെടുന്നത്.ഓരോ കാലവര്‍ഷം കഴിയുമ്പോഴും വരുന്ന രോഗങ്ങളുടെ എണ്ണത്തില്‍  വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.എച്ച് 1 എന്‍ 1,ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, തുടങ്ങി നിരവധി രോഗങ്ങളാണ് ദിവസവും നമ്മെ പേടിപ്പെടുത്തുന്നത്.ഇത്തരം കാര്യങ്ങളില്‍ തുടക്കത്തിലേ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.  കുട്ടികളില്‍ ഇത്തരം വൈറല്‍ പനികള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വൈറല്‍ പനിയില്‍ ഏറ്റവും ഗുരുതരമായി ഈ മഴക്കാലത്ത് കണ്ടെത്തിയ ഒന്നാണ് ഡെങ്കിപ്പനി.

ഡെങ്കിപ്പനിയുടെ കാര്യത്തില്‍ ചില ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കുട്ടികളിലാണെങ്കില്‍ അത് കുഞ്ഞിന് വളരെയധികം ദോഷങ്ങള്‍ ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളില്‍ ഡെങ്കിപ്പനി ഉണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അല്‍പം സമയം എടുക്കുന്നുണ്ട്.എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ വൈകിയാല്‍ അത് കുഞ്ഞിന്റെ ജീവന് തന്നെ ആപത്താവുന്നുണ്ട്. 

അതികഠിനമായ പനിയാണ് ആദ്യ ലക്ഷണം. എന്നാല്‍ കുട്ടികളില്‍ കാണുന്ന അതികഠിനമായ പനി കാണുന്നുണ്ടെങ്കിലും ഡെങ്കിപ്പനിയെന്ന സാധ്യതയിലേക്ക് ആരും പോവുന്നില്ല. മറ്റെന്തെങ്കിലും തരത്തിലുള്ള വൈറല്‍ പനിയാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പനി വന്നാല്‍ ഡെങ്കി ലക്ഷണങ്ങളും അല്‍പം ശ്രദ്ധിക്കണം. കാരണം അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ് ഈ പനിക്കാലത്ത്.

നിര്‍ത്താതെയുള്ള കുഞ്ഞിന്റെ കരച്ചിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടാണ് കുഞ്ഞ് നിര്‍ത്താതെ കരയുന്നത് എന്ന കാര്യം അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. നിര്‍ത്താതെയുള്ള കരച്ചിലിനോടൊപ്പം തന്നെ പനിയും മറ്റും ഉണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഡെങ്കിപ്പനിയുടെ കൂടി ലക്ഷണമാണ് എന്നകാര്യം എല്ലാ അമ്മമാരും ഈ മഴക്കാലത്ത് മനസ്സില്‍ വെക്കണം.

ഛര്‍ദ്ദി കുട്ടികളില്‍ പല കാര്യങ്ങള്‍ കൊണ്ടും ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പരിഹാരം കാണും മുന്‍പ് ഛര്‍ദ്ദിയുടെ കാരണം ഡെങ്കിപ്പനി അല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കില്‍ അമ്മമാര്‍ നടത്തുന്ന സ്വയം ചികിത്സ അല്‍പം ഗുരുതരമായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്.

രക്തസ്രാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് കുട്ടികളില്‍ ഡെങ്കിപ്പനി ഗുരുതരമാണ് എന്നതിന്റെ ലക്ഷണമാണ്. രക്തസ്രാവം ഉണ്ടാവുന്നതിലൂടെ ഡെങ്കിപ്പനി കുഞ്ഞിനെ വളരെയധികം ബാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് കാണിക്കുന്നത്. മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം ഉണ്ടാവുന്നുണ്ടെങ്കില്‍ അത് കുട്ടികളില്‍ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണമാണ്.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അല്‍പം ഗുരുതരാവസ്ഥയില്‍ ആക്കുന്നതെങ്കില്‍ ഒരിക്കലും കുഞ്ഞില്‍ സ്വയം ചികിത്സ നടത്തരുത്. ഉടനേ തന്നെ വൈദ്യ സഹായം തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സാപരിഹാരമാര്‍ഗ്ഗം ഇല്ല. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയില്‍ കൃത്യമായ ചികിത്സ തേടുകയാണെങ്കില്‍ ഡെങ്കിപ്പനിയെ മാറ്റാവുന്നതാണ്. മാത്രമല്ല കുട്ടികളിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുന്നുണ്ട്.

Read more topics: # dengue-fever-symptoms-in-babies
dengue-fever-symptoms-in-babies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES