Latest News

പേഴ്‌സിലെ ആ ഫോട്ടോ

ഷാനു ഷാഹുല്‍
പേഴ്‌സിലെ ആ ഫോട്ടോ

ദ്യരാത്രിയിലായിരുന്നു അവന്റെ പേഴ്‌സിലെ ആ ഫോട്ടോ അവള്‍ കണ്ടത്.. അവന്റെ കയ്യില്‍ നിന്നും അറിയാതെ ആ പേഴ്സ് വീണപ്പോള്‍ ഒരു മിന്നായം പോലെ കണ്ടത് കാരണം മുഖം ശരിക്കും വ്യകതമല്ലായിരുന്നു എങ്കിലും അതൊരു പെണ്ണിന്റെ ചിത്രമാണെന്ന് അവള്‍ മനസിലാക്കി. അതിനു ശേഷം ആരായിരിക്കും ആ ഫോട്ടോയിലെ പെണ്ണ് എന്നറിയാനുള്ള വെമ്പലായിരുന്നവള്‍ക്ക്.. . അവളുടെ ആ മുഖം ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍... ഒരു പക്ഷെ അവന്റെ മുന്‍ കാമുകി ആയിരിക്കും... ചിന്തകള്‍ തിരമാലകള്‍ പോലെ മനസ്സില്‍ കിടന്ന് വിങ്ങി അറിയാതെ അവളവന്റെ നെഞ്ചില്‍ തന കിടന്നുറങ്ങി. പിറ്റേന്ന് നേരത്തെ ആദ്യം അവളുണര്‍ന്നപ്ലോഴും മനസില്‍ അതെ ചിന്ത തന്നെ.. അവനോടു എങ്ങനെ അതൊന്നു ചോദിക്കും . എന്തോ.. ചോദിക്കാന്‍ ഒരു മടി . അടുക്കളയില്‍ പോയി ചായ ഇട്ടു കൊണ്ട് അവനു കൊടുക്കുമ്പോഴും അതറിയാനായി അവളുടെ മനസ്സ് വിങ്ങി.. പിന്നെ കണ്ണടച്ചു ഒരൊറ്റ ചോദ്യമായിരുന്നു.ഇക്കാ.. ആരാണ് ആ ഫോട്ടോയിലെ പെണ്ണ് ??? ;പെണ്ണോ ?? അവ ആശ്ചര്യത്തോടെ അവളെ നോക്കി അതെ.. ഇന്നലെ ഞാന്‍ ഒരു ഫോട്ടോ ഇങ്ങടെ പേഴ്‌സില്‍ കണ്ടല്ലോ... പേഴ്‌സിലേക്ക് കൈ ചൂണ്ടികൊണ്ടവള്‍ പറഞ്ഞു ഹഹ.. അതാണോ.. അപ്പൊ നീ ഫോട്ടോ ശരിക്കും കണ്ടില്ലേ.. അതാരാണെന്ന് നിനക്ക്..മനസിലായില്ലേ അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..ഇല്ല ഫോട്ടോ ഞാന്‍ ശരിക്കും കണ്ടില്ല ആരാണ്

മുഖം എന്ന് വ്യക്തമായില്ല അത് ഒരു പെണ്ണാണ് എന്ന് മാത്രം മനസ്സിലായി.തല അല്പം ഉയര്‍ത്തി നിശ്കളങ്കമായ ഉണ്ടക്കണ്ണുകള്‍ ചലിപ്പിച്ചു കൊണ്ട് ചോദിച്ചു അവന്റെ മറുപടിക്കായവള്‍ കാതോര്‍ത്തു നിന്നു. ഒരു ഇറുക്ക് ചായ കുടിച്ച് അത് മേശപ്പുറത്തു വച്ച് ചുമരില്‍ ചാരി നിന്നിരുന്ന അവളുടെ തോളത്തു കൈ വച്ച്.. അവളുടെ ഉണ്ടക്കണ്ണുകളില്‍ നോക്കികൊണ്ടവന്‍ പറഞ്ഞു തുടങ്ങി. അത് ഞാന്‍ ഈ ലോകത്തു ഏറ്റവും അധികം സ്‌നേഹിക്കുന്ന പെണ്ണാണ് .. ഒരുപക്ഷെ തിരിച്ചു എന്നെയും. ഞങളുടെ രണ്ടു പേരുടെയും മരണം വരെ അത് അങ്ങിനെ തന്നെയാവും..
ഒരു ചെറു പുഞ്ചിരിയാലെ അവന്‍ പറഞ്ഞു നിര്‍ത്തി..ഒരു പക്ഷേ സ്‌നേഹിച്ചിരുന്ന പെണ്ണായിരിക്കും.. എന്ന മറുപടി അവള്‍ പ്രതിഷിച്ചിരുന്നു പക്ഷേ മരണം വരെയും സ്‌നേഹിക്കുന്നവള്‍ എന്നവന്‍ പറഞ്ഞപ്പോള്‍ അവളിലൊരു നടുക്കം ജന്മം കൊണ്ടു..അവളുടെ കണ്ണുകള്‍ നിറഞ്ഞു.. കണ്ണുനീര്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി..അത് കണ്ടപ്പോള്‍ അവന്റെ ചങ്ക് തകര്‍ന്നു.അവന്‍ അലമാരയില്‍ നിന്നും പേഴ്സ് എടുത്തു വന്ന്.. തല കുമ്പിട്ട് നില്‍ക്കുന്ന അവളുടെ മുഖം താടിയെല്ലില്‍ വിരല്‍ വെച്ച് മെല്ലെ അവന് നേരെയാക്കികൊണ്ടാവന്‍ പറഞ്ഞു..
നോക്ക്.. പെണ്ണെഇതാണാ പെണ്ണ്,,,അവള്‍ മുഖമുയര്‍ത്തി നിറഞ്ഞ കണ്ണുകളാലെ ഫോട്ടോയിലേക്കു നോക്കി 

അത് കണ്ടവളുടെ ഉണ്ടകണ്ണുകള്‍ ഒന്ന് കൂടെ വിടര്‍ന്നു.അവന്റെ ഉമ്മയുടെ ചിത്രം ആയിരുന്നു..നിറഞ്ഞ കണ്ണുകളാലെ അവന്‍ മെല്ലെ അവന്റെ കണ്ണുകളിലെക്ക് നോക്കി.. കൈകള്‍ ചേര്‍ത്തു പിടിച്ചു സോറി പറഞ്ഞു അത് കണ്ടവന്‍ ചിരിച്ചു കൊണ്ടവളെ അവന്റെ നെഞ്ചോടു ചേര്‍ത്തു.. അവളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ കണ്ണുനീരിനപ്പോള്‍ സങ്കടങ്ങളുടെ ഉപ്പുരസമായിരുന്നില്ല.സന്തോഷത്തിന്റെ ഇരട്ടി മധുരമായിരുന്നു..
ഉമ്മയെ ജീവനുതുല്ല്യo സ്‌നേഹിക്കുന്ന ഏത് പുരുഷനും എല്ലാ സ്ത്രീകളോടും എപ്പോഴും ബഹുമാനമായിരിക്കും.. ഈ ഇടനെഞ്ചില്‍ ഞാനെന്നും സുരക്ഷിതയായിരിക്കുമെന്നയവളുടെ മനസ്സിന്റെ ഗദ്ഗദം അവളുടെയാ ചുടു നിശ്വാസത്തില്‍ അന്നേരം പ്രകടമായിരുന്നു..

Read more topics: # story-shanu shahul
story-shanu shahul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES