എന്റെ കുട്ടിക്കാല ഓര്‍മ്മകള്‍

Ashraf aslam
എന്റെ കുട്ടിക്കാല ഓര്‍മ്മകള്‍

ളിച്ചു കളിക്കുമ്പോള്‍ ഞാന്‍ കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവര്‍ക്കും എന്നെ കാണില്ല്യ എന്നു വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്. അന്നെന്റെ കട്ടിലിന്റെ അടിയില്‍ എപ്പോഴും ഒരു ഭൂതം ഉണ്ടായിരുന്നു. ഉറക്കത്തിനിടയില്‍ കയ്യോ കാലോ വെളിയിലേയ്ക്കായാല്‍ ചാടി പിടിക്കാന്‍ നോക്കിയിരിക്കുന്ന ഭൂതം.തലയടക്കം പുതച്ചു മൂടി കിടന്നാല്‍ പ്രേതം പിടിക്കില്യാന്നായിരുന്നു ഞങ്ങള്‍ക്കിടയിലെ അന്നത്തെ വിശ്വാസം. കുട്ടിക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യം അച്ഛന്‍ വലിയ ഉരുളകളാക്കി തരുന്ന ചോറ് കഴിച്ചു തീര്‍ക്കലായിരുന്നു.ഇരു കൈകളും ചോറുരുളകളും പിടിച്ച് മടിച്ച് നില്‍ക്കാറുള്ളതുംചെത്തി ഇറങ്ങിയ ഉടനെയുള്ള കള്ളുകുടിച്ച് ബോധം പോയി അടുക്കളയില്‍ വീണ് ചൂലും കെട്ടിപിടിച്ച് കിടന്നുറങ്ങിയതും ഒക്കെ മായാത്ത ഓര്‍മകളാണ്. ഓടിച്ചാടി നടക്കുന്നതിനിടയില്‍ കല്ലിലോ മറ്റോ തട്ടി വീണാല്‍ പൊക്കിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒന്നുമാട്ടി അതിനെ രണ്ടു തല്ലുകൊടുത്ത് ആശ്വസിപ്പിക്കുമായിരുന്നു അവര്‍ (ഇങ്ങനെ ചെയ്യാന്‍ പാടില്യ).


അന്നൊക്കെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിഷാദരോഗി ഒറ്റമൈനയായിരുന്നു.അവയുടെ നില ഇപ്പോളും അങ്ങനെതന്നെ തുടരുന്നതായി അറിയാന്‍ കഴിഞ്ഞു.അന്ന് ഞാനും അനിയനും കൂടി ചേമ്പിലയില്‍ പിടിച്ചുകൊണ്ടുവന്ന് വളര്‍ത്തിയ മീനുകളുടെ തലമുറകള്‍ ഇപ്പോളും കുളത്തില്‍ പേക്രോം പേക്രോം പാട്ടുപാടി നീന്തി കളിക്കുന്നുണ്ട്. ഉത്സവക്കാലത്ത് നടക്കുന്നതിനിടയില്‍ അറിയാതെങ്ങാനും ആനപിണ്ഡത്തില്‍ ചവിട്ടിയാല്‍ മുടി തഴച്ചുവളരുമെന്ന് പറഞ്ഞ് അഹങ്കരിച്ചിരുന്ന ഒത്തിരി ചേച്ചിമാര്‍ ഉണ്ടായിരുന്നു.അത് കണ്ട് ഞാനും കണ്ണടച്ചുനടന്ന് എളുപ്പത്തില്‍ മുടി വളര്‍ത്താന്‍ നോക്കാറുണ്ടായിരുന്നു.അന്നൊക്കെ വൈകുന്നേരങ്ങളിലെ പ്രധാന പണി തുമ്പികളെ പിടിക്കലായിരുന്നു (ഇപ്പോള്‍ അതോര്‍ത്ത് ഖേദിക്കുന്നു)...

അപ്പോളൊക്കെ കാണുന്ന ഭിക്ഷക്കാരൊക്കെ കുട്ട്യോളെ പിടുത്തക്കാരായിരുന്നു എനിക്ക്.അവര് വീട്ടില്‍ വന്നാല്‍ ഓടി കതകടച്ച് കട്ടിലിനടിയില്‍ ഒളിക്കുമായിരുന്നു.അന്ന് ഏറ്റവും ഭയപ്പെടുത്തിയിരുന്ന വാക്ക് വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്ത് കിടത്തലായിരുന്നു.കാരണം കട്ടിലിനടിയിലെ ഭൂതം പുറത്തിറങ്ങിയാല്‍ കാണൂല്ലല്ലോ.ചെറുപ്പത്തിലേ ഞാന്‍ വലിയൊരു ഡോക്ടറും ടീച്ചറുമായിരുന്നു.അന്നത്തെ എന്റെ രോഗികളും തല്ലി പഠിപ്പിച്ച കുട്ടികളുമൊക്കെ ഇന്ന് ഒത്തിരി ഉയരത്തില്‍ വളര്‍ന്നിരിക്കുന്നു.എന്നെ കാത്തിരിപ്പിന്റെ സുഖം ആദ്യമായി അറിയിച്ചത് വെള്ളിയാഴ്ചകളിലെ ബാലരമയും ബാലഭൂമിയുമൊക്കെയായിരുന്നു.ഇവരിത് ദിവസവും ഇറക്കിയിരുന്നെങ്കിലെന്ന് ഒരുപാടുതവണ ആശിച്ചിട്ടുണ്ട്..
ഇതിനിടയില്‍ മറ്റൊരു കാര്യം പറയാന്‍ മറന്നൂട്ടോ.എന്നേം തവിടു കൊടുത്ത് വാങ്ങീതാ.ഒളിച്ചു കളിക്കുമ്പോള്‍ ഞാന്‍ കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവര്‍ക്കും എന്നെ കാണില്ല്യ എന്നു വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്.

അന്നെന്റെ കട്ടിലിന്റെ അടിയില്‍ എപ്പോഴും ഒരു ഭൂതം ഉണ്ടായിരുന്നു.ഉറക്കത്തിനിടയില്‍ കയ്യോ കാലോ വെളിയിലേയ്ക്കായാല്‍ ചാടി പിടിക്കാന്‍ നോക്കിയിരിക്കുന്ന ഭൂതം.തലയടക്കം പുതച്ചു മൂടി കിടന്നാല്‍ പ്രേതം പിടിക്കില്യാന്നായിരുന്നു ഞങ്ങള്‍ക്കിടയിലെ അന്നത്തെ വിശ്വാസം. കുട്ടിക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യം അച്ഛന്‍ വലിയ ഉരുളകളാക്കി തരുന്ന ചോറ് കഴിച്ചു തീര്‍ക്കലായിരുന്നു. ഇരു കൈകളും ചോറുരുളകളും പിടിച്ച് മടിച്ച് നില്‍ക്കാറുള്ളതും , ചെത്തി ഇറങ്ങിയ ഉടനെയുള്ള കള്ളുകുടിച്ച് ബോധം പോയി അടുക്കളയില്‍ വീണ് ചൂലും കെട്ടിപിടിച്ച് കിടന്നുറങ്ങിയതും ഒക്കെ മായാത്ത ഓര്‍മകളാണ്.ഓടിച്ചാടി നടക്കുന്നതിനിടയില്‍ കല്ലിലോ മറ്റോ തട്ടി വീണാല്‍ പൊക്കിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒന്നുമാട്ടി അതിനെ രണ്ടു തല്ലുകൊടുത്ത് ആശ്വസിപ്പിക്കുമായിരുന്നു അവര്‍ (ഇങ്ങനെ ചെയ്യാന്‍ പാടില്യ).അന്നൊക്കെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിഷാദരോഗി ഒറ്റമൈനയായിരുന്നു.അവയുടെ നില ഇപ്പോളും അങ്ങനെതന്നെ തുടരുന്നതായി അറിയാന്‍ കഴിഞ്ഞു.അന്ന് ഞാനും അനിയനും കൂടി ചേമ്പിലയില്‍ പിടിച്ചുകൊണ്ടുവന്ന് വളര്‍ത്തിയ മീനുകളുടെ തലമുറകള്‍ ഇപ്പോളും കുളത്തില്‍ പേക്രോം പേക്രോം പാട്ടുപാടി നീന്തി കളിക്കുന്നുണ്ട്.

ഉത്സവക്കാലത്ത് നടക്കുന്നതിനിടയില്‍ അറിയാതെങ്ങാനും ആനപിണ്ഡത്തില്‍ ചവിട്ടിയാല്‍ മുടി തഴച്ചുവളരുമെന്ന് പറഞ്ഞ് അഹങ്കരിച്ചിരുന്ന ഒത്തിരി ചേച്ചിമാര്‍ ഉണ്ടായിരുന്നു.അത് കണ്ട് ഞാനും കണ്ണടച്ചുനടന്ന് എളുപ്പത്തില്‍ മുടി വളര്‍ത്താന്‍ നോക്കാറുണ്ടായിരുന്നു.
അന്നൊക്കെ വൈകുന്നേരങ്ങളിലെ പ്രധാന പണി തുമ്പികളെ പിടിക്കലായിരുന്നു (ഇപ്പോള്‍ അതോര്‍ത്ത് ഖേദിക്കുന്നു). അപ്പോളൊക്കെ കാണുന്ന ഭിക്ഷക്കാരൊക്കെ കുട്ട്യോളെ പിടുത്തക്കാരായിരുന്നു എനിക്ക്.അവര് വീട്ടില്‍ വന്നാല്‍ ഓടി കതകടച്ച് കട്ടിലിനടിയില്‍ ഒളിക്കുമായിരുന്നു.അന്ന് ഏറ്റവും ഭയപ്പെടുത്തിയിരുന്ന വാക്ക് വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്ത് കിടത്തലായിരുന്നു.കാരണം കട്ടിലിനടിയിലെ ഭൂതം പുറത്തിറങ്ങിയാല്‍ കാണൂല്ലല്ലോ.ചെറുപ്പത്തിലേ ഞാന്‍ വലിയൊരു ഡോക്ടറും ടീച്ചറുമായിരുന്നു.അന്നത്തെ എന്റെ രോഗികളും തല്ലി പഠിപ്പിച്ച കുട്ടികളുമൊക്കെ ഇന്ന് ഒത്തിരി ഉയരത്തില്‍ വളര്‍ന്നിരിക്കുന്നു.എന്നെ കാത്തിരിപ്പിന്റെ സുഖം ആദ്യമായി അറിയിച്ചത് വെള്ളിയാഴ്ചകളിലെ ബാലരമയും ബാലഭൂമിയുമൊക്കെയായിരുന്നു.ഇവരിത് ദിവസവും ഇറക്കിയിരുന്നെങ്കിലെന്ന് ഒരുപാടുതവണ ആശിച്ചിട്ടുണ്ട്..ഇതിനിടയില്‍ മറ്റൊരു കാര്യം പറയാന്‍ മറന്നൂട്ടോ.എന്നേം തവിടു കൊടുത്ത് വാങ്ങീതാ.

Read more topics: # story- childhood -memoirs
story- childhood -memoirs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES