Latest News

പ്രാരാബ്ധക്കാരിയുടെ ചെക്കൻ- ചെറുകഥ

വിജയകുമാർ ഉണ്ണികൃഷ്ണൻ
പ്രാരാബ്ധക്കാരിയുടെ ചെക്കൻ- ചെറുകഥ

“എന്തിനാ വിഷ്ണുവേട്ടാ നിങ്ങൾ എന്നേ സ്നേഹിയ്ക്കാൻ പോയത്… നിങ്ങൾ ഇതിലും നല്ലൊരു പെൺകുട്ടിയെ നിങ്ങൾക്ക് കിട്ടില്ലായിരുന്നോ….? ” “ആദ്യ രാത്രിയിൽ അവളുടെ ചോദ്യം കേട്ടു ഞാൻ ഒന്നു അമ്പരന്നു പോയി… “നീയെന്താ അമ്മു അങ്ങനെ ചോദിച്ചത് .? ‘ആദ്യരാത്രിയില്‍ വേറേ എന്തൊക്കേ ചോദിക്കാനുണ്ട് അമ്മു എന്താ കൂടേയിറങ്ങി വന്നത് അബദ്ധമായിയെന്നു തോന്നുന്നോ..??” “അല്ല വിഷ്ണുവേട്ടാ” എന്നേ സ്നേഹിച്ചത് കൊണ്ടല്ലേ വിഷ്ണുവേട്ടന്റെ ചേട്ടനും ചേട്ടത്തിയും പിണങ്ങി മാറി താമസിച്ചത്… ഇനിയിപ്പോൾ എന്നേ വിളിച്ചിറക്കി കൊണ്ട് വന്നു എന്ന് കൂടി അറിഞ്ഞാൽ അവരുടെ വെറുപ്പ്‌ കൂടില്ലേ….?? ഞാന്‍ നിങ്ങളുടേ കുടുംബത്തിന് യോജിച്ച മരുമകള്‍ ആണോ ..?” “അതാണോ കാര്യം… അതിന് ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ അമ്മു.. എനിയ്ക്ക് ഇഷ്ടമുള്ള പെണ്ണിനെ ഞാൻ താലികെട്ടി കൂടേ കൂട്ടി അതിലെന്താണ് ഇത്രയും തെറ്റ് ”.. ”അല്ലെങ്കില്‍ ഒരു പക്ഷേ നിന്നേ എനിയ്ക്കു നഷ്ടമാകുമായിരുന്നില്ലേ…? “വിഷ്ണുവേട്ടൻ ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ അവന്റെ മുമ്പിൽ കീഴടങ്ങുന്നതിലും നല്ലത് അതായിരുന്നു… “ഇല്ല അമ്മു നിന്നേ അങ്ങനെ ഒരുത്തനും ഞാൻ എറിഞ്ഞു കൊടുക്കില്ല,.. “ഞാൻ എന്റെ അമ്മയോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ഇന്നലേ തന്നേ… “അമ്മ തന്നെയാണ് നിന്നേ വേഗം കൂട്ടികൊണ്ട് വരാൻ എന്നോട് പറഞ്ഞത്… “അമ്മയല്ലേ നിനക്ക് വിളക്ക് തന്നു സ്വീകരിച്ചത് അമ്മയുടെ മനസ്സും അനുഗ്രഹവും എന്നും നമുക്കൊപ്പമുണ്ട് അത് മതി ആ മനസ്സ് വേദനിപ്പിക്കാതിരുന്നാൽ മതി… “അമ്മ ഇന്ന് മുതൽ എന്റെ സ്വന്തം അമ്മയാണ് “വിഷ്ണുവേട്ടാ” “അങ്ങനെയേ ഞാൻ കരുതൂ… “അത് മതി അമ്മു….

“എന്നാലും വിഷ്ണുവേട്ടാ വിഷ്ണുവേട്ടനായി ഒരു തരി പൊന്നു പോലും തരാൻ എന്റെ അച്ഛനായില്ലല്ലോ…? “വിഷ്ണുവേട്ടൻ കെട്ടിയ ഈ താലിയും മാലയുമല്ലാതെ ഒന്നുമില്ല എന്റെ കൈയ്യിൽ… ”അവൾ വിതുമ്പി… “അയ്യേ നീ എന്ത് പൊട്ടിപ്പെണ്ണാടി … “നിന്റെ സ്വത്തോ സൗന്ദര്യമോ ഒന്നുമല്ല എനിയ്ക്കാവശ്യം …. ”അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ നിന്നേ ഇത്രയധികം സ്നേഹിയ്ക്കുമായിരുന്നോ അമ്മൂ… “സ്നേഹമുള്ള ഈ മനസ്സും പ്രാരാബ്ധങ്ങൾ അറിഞ്ഞു ജീവിയ്ക്കാനുള്ള നിന്റെ കഴിവും അതാണ് ഞാൻ ഇഷ്ടപ്പെട്ടത്… “പിന്നേ എന്റെ ചേട്ടന്റെ കാര്യം നീ പറഞ്ഞില്ലേ – “നിനക്കറിയാമോ എന്നേക്കാൾ അമ്മ സ്നേഹിച്ചത് ചേട്ടനെയാണ് കൂടുതൽ പഠിപ്പിച്ചു ചേട്ടൻ ജോലിക്കാരനായപ്പോൾ വീടിനു അത് ഒരു ആശ്വാസം ആകുമെന്ന് അമ്മ കരുതി… ” പക്ഷേ ചേട്ടൻ ഒരുപാടങ്ങു മാറിപ്പോയി.. “അവിടേയും അമ്മയ്ക്ക് നിരാശ തന്നേ ഫലം… “ഇപ്പോൾ ചേട്ടന് ഞാനും അമ്മയും ഒരു ബാധ്യതയായി തുടങ്ങി ഞാൻ നിന്നേ കല്യാണം കഴിച്ചിരുന്നേലും ഇല്ലെങ്കിലും ചേട്ടൻ മാറി താമസിയ്ക്കുക തന്നേ ചെയ്തേനേ… “പക്ഷേ കുഞ്ഞ് നാളിൽ മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എന്റെ ചേട്ടൻ എന്റെ ഇഷ്ടങ്ങൾക്കു കൂടേ നിൽക്കുമെന്ന് ഞാൻ കരുതി പക്ഷേ മറിച്ചാണ് സംഭവിച്ചത്… “ജീവിതം അങ്ങനെയാണ് അമ്മു പലപ്പോഴും നമ്മൾ പ്രതീക്ഷിയ്ക്കുന്നതൊന്നും നമ്മളെ തേടി വരാറില്ല.. ” പക്ഷേ പ്രതീക്ഷിയ്ക്കാതെ പലരും നമ്മുടെ ജീവിതത്തിൽ കടന്ന് വന്നെന്നുമിരിയ്ക്കും.. , ”അവര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വരുമെന്നാണ് ഞാനും അമ്മയും ആഗ്രഹിയ്ക്കുന്നത്‌ … “ഞാൻ എന്നും ആഗ്രഹിച്ചിരുന്നത് എന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു ജീവിയ്ക്കുന്ന ഒരു പെൺകുട്ടിയെയാണ്,.. “ഞാനും ആഗ്രഹിച്ചിരുന്നു ഒരുപാട് പഠിയ്ക്കാനും ഒരു നല്ല ജോലി നേടാനും പക്ഷേ സാധിച്ചില്ല,..

“പഠനം പാതി വഴിയിൽ ഉപേക്ഷിച്ചത് ചേട്ടന് വേണ്ടിയാണ് ചേട്ടൻ പഠിച്ചു ഉയരങ്ങളിലെത്തട്ടെയെന്ന്‌ മാത്രമായിരുന്നു എന്റെ ചിന്ത … ”രണ്ടു പേരുടെ പഠനച്ചിലവുകള്‍ അമ്മയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നൂ… ” ഒടുവിൽ അമ്മയേ നോക്കാൻ എനിയ്ക്ക് കൂലിപ്പണിയ്ക്കു ഇറങ്ങേണ്ടി വന്നൂ,.. “പക്ഷേ അതിൽ എനിയ്ക്കിപ്പോൾ ഒരു നഷ്ട ബോധവുമില്ല അത് കൊണ്ടല്ലേ എനിയ്ക്ക് എന്റെ അമ്മുവിനെ നേടാൻ കഴിഞ്ഞത്.. “എനിയ്ക്കറിയാം വിഷ്ണുവേട്ടാ എല്ലാം.. “വിഷ്ണുവേട്ടനെ കിട്ടിയത് എന്റെ ഭാഗ്യമായിട്ടേ ഞാൻ കരുതൂ… “എന്നാലും എന്റെ അച്ഛന് ഒരുപാട് വിഷമമുണ്ട് വിഷ്ണുവേട്ടൻ വന്നു വിളിച്ചപ്പോൾ വെറും കൈയ്യോടെ എന്നേ പറഞ്ഞു വിട്ടതിൽ… “പക്ഷേ അച്ഛന്റെ ഗതികേടായിരുന്നു അത് അല്ലെങ്കിൽ മുറച്ചെറുക്കൻ എന്റെ മാനം കളയുന്നത് അച്ഛന് കാണേണ്ടി വന്നേനേ… അവന്‍ അത്രയ്ക്കും ദുഷ്ടനാണ് ,,, “വയസ്സനായ അച്ഛനൊറ്റയ്ക്കു അവനെ എതിർക്കാൻ കഴിയില്ല ,,,. ”ഒരു പക്ഷേ ഞാനെങ്കിലും അവന്റെ കയ്യില്‍ നിന്നും രക്ഷപ്പെടട്ടേയെന്ന് അഛന്‍ കരുതിയിരിയ്ക്കാം.. ”അല്ലേ വിഷ്ണുവേട്ടാ,,,? “അന്നും ഒരിയ്ക്കൽ വിഷ്ണുവേട്ടനല്ലേ അവന്റെ കൈയ്യിൽ നിന്നും എന്നേ രക്ഷിച്ചത്.. ”പിന്നേ കുറേ നാളായിട്ട് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു … പക്ഷേ അവന്‍ ഇന്നലേ വീട്ടിൽ വന്നിരുന്നു അച്ഛനുമായിട്ട് വഴക്കായി,,.. ”അതാണ് അഛന്‍ വിഷ്ണുവേട്ടനെ വിളിച്ച് എന്നേ കൂട്ടിക്കൊണ്ടു പൊയ്ക്കോളാന്‍ സമ്മതിച്ചത് ,,,… “എനിയ്ക്ക് പേടിയാണ് വിഷ്ണുവേട്ടാ അവനേ ഒരുപാട് സഹിച്ചു അവന് എന്റെ ശരീരം മാത്രം മതി അതിനായി അവൻ അച്ഛനെപ്പോലും കൊല്ലാൻ മടിയ്ക്കില്ല.. ”’അവളുടെ കണ്ണുകളിൽ ഭീതി നിഴലാടുന്നുണ്ടായിരുന്നു.. ‘ “അയ്യേ നീ എന്തിനാ പേടിയ്ക്കുന്നതു അമ്മു നീ ഇന്ന് എന്റെ വെറും കാമുകിയല്ല എന്റെ ഭാര്യയാണ്… ” ഒരുത്തനും നിന്റെ ശരീരത്തിൽ കൈ വയ്ക്കില്ല അമ്മു ഇത് നിന്റെ വിഷ്ണുവേട്ടന്റെ ഉറപ്പാണ്… “എന്റെ ആരോഗ്യം ഇല്ലാതാകുന്നത് വരേ ഞാൻ നിന്നേ പണിയെടുത്തു പോറ്റും.. ”കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളര്‍ന്നതു കൊണ്ട് അരപ്പട്ടിണിയിലും നീ പൊരുത്തപ്പെടുമെന്ന് എനിയ്ക്കറിയാം അമ്മു,,,. നമ്മൾ ഒരുപാട് കാലം ജീവിയ്ക്കും ,,, “നീ ഈ വീടിനു നല്ല ഒരു മരുമകൾ ആകും എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയാകും… “പ്രാരാബ്ധം പറയുന്ന നല്ലൊരു കുടുംബിനി ആകും അതെനിയ്ക്കുറപ്പാണ്.. “വിഷ്ണുവേട്ടാ “…. “എന്നാൽ എന്റെ പ്രാരാബ്ധ പെണ്ണൊന്നു കണ്ണടച്ചേ… “എന്തിനാണ്…? ”അതൊക്കെ പറയാം… “അവൾ കണ്ണുകൾ അടച്ചപ്പോൾ മേശയ്ക്കുള്ളിൽ നിന്നും ചെറിയ ഒരു ബോക്സ്‌ എടുത്ത് ഞാൻ അവളുടെ കൈയ്യിൽ വച്ചു… “ഇനി കണ്ണ് തുറന്നോളൂ… “എന്തുവാണ് വിഷ്ണുവേട്ടാ ഇത്…? നോക്കൂ… “അവൾ ബോക്സ്‌ തുറന്നപ്പോൾ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു… “വിഷ്ണുവേട്ടാ ഇത് സ്വർണ പാദസ്വരം അല്ലേ..?? “അതേ പ്രാരാബ്ധക്കാരിയായ എന്റെ കാമുകിയിൽ നിന്നും ഞാൻ അന്ന് വാങ്ങിയ വെള്ളി പാദസ്വരത്തിനു പകരം ഭാര്യയായ എന്റെ പെണ്ണിന് ഞാൻ നൽകുന്ന ഒരു ആദ്യരാത്രി സമ്മാനം… “അവൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു… “അമ്മു ഞാൻ എന്നുമിങ്ങനെ നിന്റെയടുത്തു തന്നേ കാണും ” “ഈ പ്രാരാബ്ധക്കാരിയുടെ ചെക്കനായി… അരിയും ചായപ്പൊടിയും കീശയിലേ നോട്ടുകളും കണ്ടറിഞ്ഞ് ചിലവാക്കുന്ന അല്പം പിശുക്കിയായ പെണ്ണിന്റെ ഭര്‍ത്താവായിട്ട് ….

short-story-prarabthakariyuday chekkan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES