Latest News

കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അശ്വതിക്ക് അമ്മയുടെ കാള്‍ വന്നത്

Malayalilife
കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അശ്വതിക്ക് അമ്മയുടെ കാള്‍ വന്നത്

കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അശ്വതിക്ക് അമ്മയുടെ കാള്‍ വന്നത്. ''മോളെ അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തിട്ടുണ്ട്, നീ വേഗം വരണേ..'' അമ്മയുടെ ശബ്ദത്തില്‍ പേടിയും വേദനയും. ''എന്താ പറ്റിയത് അച്ഛന്, ഇന്നലെ വൈകിട്ട് വിളിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ'' അശ്വതിയുടെ ശബ്ദം നേര്‍ത്തിരുന്നു. ''പെട്ടന്ന് വലിവു കൂടി, കാദര്‍ക്കാന്റെ മോന്റെ വണ്ടിയില്‍ ഇങ്ങോട്ട് കൊണ്ടുവന്നു'' അമ്മ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ''അമ്മാ ഫോണ്‍ വെച്ചോളൂ, ഞാനിതാ ഏട്ടനെ വിളിച്ചിട്ട് വരാം'' അശ്വതി പെട്ടന്ന് ഫോണ്‍ കട്ട് ചെയ്തു. സുനിലിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ''സുനിയേട്ടാ, നിങ്ങളൊന്ന് പെട്ടന്ന് വരൂ, അപ്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്‌തേക്കണ് ' അശ്വതിയുടെ ശബ്ദം മുറിഞ്ഞു. ''അച്ചൂ, നീ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലേക്ക് പോയ്‌ക്കോ, ഞാന്‍ വന്നോളാം'' സുനില്‍ പറഞ്ഞു. ''സുനിയേട്ടാ, നിങ്ങള് വൈകല്ലേ ' അശ്വതി ഫോണ്‍ കട്ട് ചെയ്തു. കഴിച്ചിരുന്ന ഭക്ഷണമെടുത്ത് വേയ്സ്റ്റ് ബോക്‌സില്‍ തട്ടി, ഒരു കുന്നോളം പാത്രങ്ങള്‍ കഴുകാനുണ്ട്, അലക്കാനുള്ളത് ഹാളില്‍ കൂട്ടിയിട്ടിട്ടുണ്ട്. വീടു തൂത്തുവാരിയിട്ടു കൂടിയില്ല. ഈ പണികളൊക്കെ കഴിയാന്‍ കാത്തിരുന്നാല്‍ അമ്മ വേവലാതിപ്പെടും. ഒറ്റക്ക് ഒരു കാര്യവും ചെയ്യാനറിയില്ല അമ്മക്ക്. എല്ലാറ്റിനും പേടിയാണ്. അശ്വതി പെട്ടന്ന് കുളിച്ചു കൈയില്‍ കിട്ടിയ ചുരിദാറും ധരിച്ച് ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. ആദ്യം കണ്ട ഓട്ടോയില്‍ കയറി. ഹോസ്പിറ്റലില്‍ എത്തുമ്പോഴേ കണ്ടു വരാന്തയില്‍ പരിഭ്രമിച്ചു നില്‍ക്കുന്ന അമ്മയെ. അശ്വതിയെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ആശ്വാസം കണ്ടു.

''മോള് വന്നോ, സുനി വന്നില്ലേ?'' അമ്മ ചോദിച്ചു. ''ഏട്ടന്‍ ഓഫിസിലാണ്, വേഗം വരാമെന്ന് പറഞ്ഞിട്ടുണ്ട്'' മുറിയില്‍ അച്ചുതന്‍ മയക്കത്തിലായിരുന്നു. ആ മയക്കത്തിലും ശ്വാസം തടസവും ചുമയുമുണ്ട്. അശ്വതി ബെഡില്‍ അച്ഛനോട് ചേര്‍ന്നിരുന്നു. പതിയെ കൈയില്‍ തലോടി. ''രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നതാ പെട്ടന്ന് വലിവു കൂടി.. നേരം വെളുക്കുവോളം ഉറക്കമൊഴിച്ചിരുന്നു.. പിന്നെ ഇങ്ങോട്ടു കൊണ്ടുവന്നു'' അമ്മ വിവരിച്ചു. ''വെളുപ്പിന് നല്ല മഞ്ഞുണ്ട്, അച്ഛനോട് വെളുപ്പിനുള്ള തൊടിയിലെ പണികള്‍ ചെയ്യേണ്ടന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല.'' അശ്വതി വേവലാതിപ്പെട്ടു. ''അല്ല ഇതാര് അച്ചുവേച്ചിയോ.. ഇങ്ങള് എപ്പോളെത്തി?'' കാദര്‍ക്കാന്റെ മോന്‍ നൗഷാദ് ആയിരുന്നു. ''ദാ മരുന്ന്..'' നൗഷാദിന്റെ കയ്യില്‍ നിന്ന് അശ്വതി മരുന്ന് വാങ്ങി. ''ദേ ഇപ്പോള്‍ വന്നതേയുള്ളൂ.. നൗഷൂ, അടുത്ത് നീ ഉള്ളതാണ് എന്റെ ഏകാ ആശ്വാസം'' അശ്വതി ചിരിച്ചു കൊണ്ടു പറഞ്ഞു. ''രണ്ട് ദിവസം ഇവിടെ കിടക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത് ' നൗഷാദ് അശ്വതിയോട് പറഞ്ഞു. ''എന്നാ ഞാനിറങ്ങട്ടെ ഓട്ടമുണ്ട് ' നൗഷാദ് യാത്ര പറഞ്ഞു. ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനാണ് സുനില്‍ വന്നത്. അയാള്‍ എല്ലാര്‍ക്കും കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കൊണ്ടുവന്നിരുന്നു. ''സുനിയേട്ടാ, അമ്മക്ക് ഒറ്റക്ക് ഇവിടെ നിക്കാന്‍ പറ്റില്ല, അത് കൊണ്ട് രണ്ട് ദിവസം ഞാനിവിടെ നിക്കേണ്ടി വരും'' അശ്വതി പറഞ്ഞത് കേട്ടപ്പോള്‍ സുനില്‍ ആകെ ചിന്താ കുഴപ്പത്തിലായി. ' അപ്പോ കുട്ടികളുടെ കാര്യമോ..?'' അശ്വതി അയാളെ ഒന്നു രൂക്ഷമായി നോക്കി. ''രണ്ട് ദിവസം നിങ്ങള് അച്ഛനും മക്കളും എന്താന്നു വെച്ചാല്‍ ചെയ്യ് ' അശ്വതിക്ക് ദേഷ്യം വന്നു. കല്യാണം കഴിഞ്ഞിട്ട് വല്ലപ്പോഴുമേ വീട്ടിലേക്ക് പോകാറുള്ളൂ. അച്ഛനമമ്മക്കും താന്‍ ഒറ്റ മകളാണ്. താനില്ലാതെ തനിച്ചു കഴിയാന്‍ അവര് ശീലിച്ചു. എന്തു സഹായത്തിനും കാദര്‍ക്കായും കുടുംബവുമുണ്ട്, എന്നാലും അസുഖം വന്നു കിടപ്പിലായാല്‍ താന്‍ അവര്‍ക്ക് സഹായത്തിനു വേണം. കുട്ടികള്‍ സ്‌കൂളുവിട്ട് വരാന്‍ സമയമായപ്പോള്‍ സുനില്‍ പോകാനിറങ്ങി. ' കിച്ചുനെ നിര്‍ബന്ധിച്ചു കഴിപ്പിക്കണേ.. അവന് ഫുഡ് കഴിക്കാന്‍ മടിയാണ്.'' അശ്വതി ഓര്‍മ്മിപ്പിച്ചു. ' കുട്ടികളെ നാളെ ഒന്ന് ഇങ്ങോട്ട് കൊണ്ടു വരണേ പിന്നെ എന്റെ രണ്ട് ജോഡി ഡ്രസ്സും കൊണ്ടുവരണം'' അശ്വതി പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. സുനില്‍ പോയി കഴിഞ്ഞതും അശ്വതി ചിന്തയിലാണ്ടു.. ''എന്താ മോളെ നീ ആലോചിക്കുന്നത്?'' അമ്മയുടെ ചോദ്യമായിരുന്നു അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. ''ഒരുപാട് പണികളുണ്ടവിടെ സുനിയേട്ടന്‍ ഒറ്റക്ക് കുട്ടികളെയും കൊണ്ട് എന്തു ചെയ്യോ ആവോ..

'' അശ്വതി അച്ഛന്റെ കൈകളില്‍ തലോടി.. ''മോള് വീട്ടിലേക്ക് പോയ്‌ക്കോളൂ, അച്ഛനിപ്പോ പ്രശ്‌നമൊന്നുമില്ല, അമ്മയുണ്ടല്ലോ കൂടെ നിന്റെ ജോലികളെല്ലാം തീര്‍ത്തിട്ട് വൈകിട്ട് വന്നാല്‍ മതി'' അശ്വതിയുടെ കൈ പിടിച്ചു അച്ഛന്‍ പറഞ്ഞു. ''ഞാന്‍ എപ്പോഴും എന്റെ ജീവിതമല്ലേ നോക്കിട്ടുള്ളൂ, എന്നെ ഇത്രടം വരെ എത്തിച്ച നിങ്ങളെ രണ്ടു പേരെയും തിരിഞ്ഞു നോക്കാറില്ല, ഇതിപ്പോള്‍ അച്ഛനു വയ്യാഞ്ഞിട്ടല്ലേ.. രണ്ട് ദിവസത്തെ കാര്യം സുനിയേട്ടന്‍ നോക്കട്ടെ ' അശ്വതി അച്ഛനെ സമാധാനിപ്പിച്ചു. ഓരോ മിനിറ്റിലും അവളുടെ മനസ് വീട്ടിലായിരുന്നു. സുനിയും പിള്ളേരും എന്തായി എന്ന ചിന്ത. കിച്ചുവാണങ്കില്‍ ഇതുവരെ തന്നെ വിട്ടു നിന്നിട്ടില്ല. കല്ലുമോള്‍ ഇടക്കിടെ മുത്തശ്ശിയുടെ കൂടെ വന്നു നിക്കാറുണ്ട്. രണ്ടും കൂടെ കീരിയും പാമ്പുമാണ്, താനില്ലങ്കില്‍ പിന്നെ പറയുകയേ വേണ്ട. അടിയാകും. അശ്വതിക്ക് ഒരു സമാധാനവും തോന്നിയില്ല. രാത്രി അച്ഛനു കഞ്ഞി കൊടുത്ത ശേഷം അശ്വതി ഫോണുമായി വരാന്തയിലേക്കിറങ്ങി, സുനിയെ വിളിച്ചു. ''സുനിയേട്ടാ, പിള്ളേര് എന്തു കഴിച്ചു?'' ' അവര്‍ക്ക് ഞാന്‍ മസാല ദോശ പാര്‍സല്‍ വാങ്ങി കൊടുത്തു, രണ്ടുപേരും വയറു നിറച്ചു കഴിച്ചു, ഇപ്പോള്‍ പഠിക്കുന്നു'' സുനി പറഞ്ഞത് കേട്ടപ്പോള്‍ അശ്വതി ആശ്വാസമായി. ''കിച്ചു എന്നെ അന്വേഷിച്ചില്ലേ? ' അശ്വതിക്ക് ഉത്കണ്ഡയായി. ''ഉവ്വ്, അവനെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് ' 'അവനുറങ്ങിയില്ലങ്കില്‍ ഒന്ന് ഫോണ്‍ കൊടുക്കൂ ' അശ്വതിക്ക് മകന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിയായി. ''വേണ്ട അച്ചു, നിന്റെ ശബ്ദം കേട്ടാ പിന്നെ അവനു കാണേണ്ടി വരും, ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുവാണ്'' സുനി അവളെ സമാധാനിപ്പിച്ചു. ''രാവിലെ സ്‌കൂളിലേക്ക് പോകും വഴി അവരെ ഇങ്ങോട്ടൊന്നു കൊണ്ടുവരണേ'' അശ്വതി ഓര്‍മ്മിപ്പിച്ചു. ''വരാം'' സുനി വാക്കു കൊടുത്തു. ''അതേ, സിങ്കിലുള്ള പാത്രങ്ങള്‍ കഴുകിയിരുന്നോ? ' അശ്വതിക്ക് ഒരു സമാധാനവും തോന്നിയില്ല. ''പിന്നേ എനിക്ക് പാത്രം കഴുകാനും മുറ്റമടിക്കാനുമല്ലേ സമയം, അതൊക്കെ നീ വന്നിട്ട് ചെയ്താല്‍ മതി.'' സുനിയുടെ വാക്കുകള്‍ തെല്ലു ദേഷ്യത്തിലായിരുന്നു. പിറ്റേന്ന് രാവിലെ സുനില്‍ കുട്ടികളുമായി ഹോസ്പിറ്റലില്‍ വന്നു. കല്ലുമോള്‍ടെ മുടി പിന്നിയത് കണ്ട് എല്ലാവരും ചിരിച്ചു. ''അച്ഛന്‍ കെട്ടി തന്നതാ ' കല്ലുമോള്‍ അഭിമാനത്തോടെ പറഞ്ഞു. ''സുനിയേട്ടാ, ഒന്നൂടി നന്നാവാനുണ്ട്.. സാരല്യ ഇനി മുതല്‍ ഏട്ടന്‍ അവള്‍ടെ മുടി പിന്നിയാ മതി'' അശ്വതിക്ക് ചിരി അടക്കാനായില്ല. സുനിലിന് ജാള്യത തോന്നി. കുട്ടികളെയും കൊണ്ട് സുനില്‍ പോയപ്പോള്‍ അശ്വതിക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ കാരണമായി. പിറ്റേന്ന് രാവിലത്തെ റൗണ്ട്‌സില്‍ തന്നെ അച്ചുതനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ആ വിവരം അശ്വതി സുനിയെ വിളിച്ചറിയിച്ചു. ' സുനിയേട്ടാ ഞാന്‍ അച്ഛനേയും അമ്മയേയും വീട്ടില്‍ കൊണ്ടു വിട്ടിട്ടേ വരൂ'' സുനില്‍ സമ്മതിച്ചു. വീട്ടിലെത്തിയതും അശ്വതി അച്ഛന്റെ ഭക്ഷണക്രമവും മരുന്നിന്റെ കാര്യങ്ങളുമെല്ലാം അമ്മയെ പറഞ്ഞേല്‍പ്പിച്ചു. പൊടിയരികഞ്ഞിയുണ്ടാക്കി അച്ഛനെ കഴിപ്പിച്ചു. വെള്ളം ചൂടാക്കി കുളിപ്പിക്കാനും മറന്നില്ല. വീടും പരിസരവുമെല്ലാം വൃത്തിയാക്കി. മൂന്ന് മണിയായപ്പോള്‍ അവള്‍ പോകാനിറങ്ങി. ' ഇന്ന് തന്നെ പോകണോ അച്ചു'' അമ്മ ചോദിച്ചു. ''വേണം അമ്മേ, അവിടെ രണ്ട് മുന്ന് ദിവസത്തേത് അലക്കാനുണ്ട്, വീട് വൃത്തിയാക്കാനും പാത്രം കഴുകാനുമുണ്ട്, കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുന്നതിന് മുമ്പേ എല്ലാം തീര്‍ക്കണം, അവര്‍ക്ക് ഭക്ഷണവുമുണ്ടാക്കണം'' അശ്വതി പോകും വഴി കാദര്‍ക്കാന്റെ വീട്ടില്‍ കയറി അച്ഛനേയും അമ്മയേയും ഒന്ന് ശ്രദ്ധിച്ചോളാന്‍ പറഞ്ഞു. വീട്ടിലേക്കുള്ള ബസ്സിലിരുന്നപ്പോഴും അവള്‍ക്ക് ഏത് ജോലി ആദ്യം ചെയ്തു തീര്‍ക്കണം, എവിടുന്ന് തുടങ്ങണം എന്ന ചിന്തയായിരുന്നു. ഗേറ്റിങ്കല്‍ ഓട്ടോയില്‍ വന്നിറങ്ങുമ്പോള്‍ സമയം മൂന്നര കഴിഞ്ഞിരുന്നു. പതിവു പോലെ വീടിന്റെ കീ ചെടിചട്ടിയില്‍ തന്നെയുണ്ടായിരുന്നു. വാതില്‍ തുറന്ന് അകത്തു കയറിയതും അശ്വതി അന്തംവിട്ടു പോയിരുന്നു. വീടിനുള്ളി ഡെറ്റോളിന്റെ നേരിയ ഗന്ധം. തറ മുഴുവന്‍ ഒരു പൊടിപോലുമില്ലാതെ തുടച്ചു വൃത്തിയാക്കിയിരുന്നു. അവള്‍ ആകാംക്ഷയോടെ അടുക്കളയില്‍ കയറി, പാത്രങ്ങളെല്ലാം വൃത്തിയായി കഴുകി സ്റ്റാന്റില്‍ വച്ചിരിക്കുന്നു. ഒരു ഗ്ലാസ് പോലും വൃത്തിഹീനമായി കണ്ടില്ല. ബാത്ത് റൂമില്‍ അലക്കാന്‍ കൂട്ടിയിട്ട ഡ്രസ്സുകളൊന്നും കാണുന്നില്ല. അവള്‍ വേഗം ബെഡ് റൂമിലെ ഷെല്‍ഫു തുറന്നു നോക്കി, എല്ലാം അലക്കി മടക്കി വെച്ചിരിക്കുന്നു. അശ്വതിക്ക് വിശ്വസിക്കാനായില്ല. ഇത്രയും ജോലികള്‍ തന്റെ ഭര്‍ത്താവ് ചെയ്യാനോ? കമിഴ്ന്നു കിടക്കുന്ന ഇല മലര്‍ത്തിയിടാന്‍ മടിയുള്ള ആളാണ് കക്ഷി. പിന്നെ ഇതൊക്കെ ആരു ചെയ്തു. ഓരോന്നു ചിന്തിച്ചിരിക്കുമ്പോഴേ പുറത്ത് കാറിന്റെ ശബ്ദം കേട്ടു. സുനിയും കുട്ടികളുമെത്തിയിരിക്കുന്നു. വന്നപ്പാടേ അശ്വതി സുനിയെ സൂക്ഷിച്ചു നോക്കി, മുഖത്ത് ഒരു കള്ള ചിരി മാത്രം.. ''സുനിയേട്ടാ, ഇവിടുത്തെ പണിയെല്ലാം ആരാ ചെയ്തു തീര്‍ത്തത്, ഞാനറിയാതെ നിങ്ങള് ജോലിക്കാരിയെ വെച്ചോ?''

സുനില്‍ ഒന്നു പൊട്ടി ചിരിച്ചു. ''എല്ലാം അച്ഛന്‍ തന്നെയാണമ്മേ ചെയ്തു തീര്‍ത്തത്'' കല്ലുമോള്‍ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ അശ്വതി സുനിലിനെ നോക്കി. ''ആണോ..?'' അവള്‍ ചോദിച്ചു. ''അതെടീ.. നീയെന്താ കരുതിയത് രണ്ട് ദിവസം നീയില്ലന്ന് കരുതി ഈ വീട്ടിലെ പണികളെല്ലാം അവിടെ കിടക്കുമോന്നോ..'' സുനില്‍ ചിരിച്ചു കൊണ്ടു അശ്വതിയുടെ തോളില്‍ കയ്യിട്ടു ചേര്‍ത്തു പിടിച്ചു. ''എനിക്കറിയാം ഇവിടുത്തെ കാര്യം ആലോചിച്ച് നിനക്ക് ഒരു സമാധാനവും ഉണ്ടാവില്ലന്ന്.. കുറച്ചു കാലം ഞാനും ഒറ്റക്ക് കഴിഞ്ഞതല്ലേ, അന്നൊക്കെ എല്ലാം ജോലികളും ചെയ്തിട്ടു തന്നെയാണ് ഞാന്‍ ജോലിക്ക് പോയത്.. അതൊന്നും വീണ്ടും ചെയ്തു അത്രയുള്ളൂ'' അശ്വതി തന്റെ ഭര്‍ത്താവിനെ ആരാധനയോടെ നോക്കി. ''നീ അവിടുത്തെ ജോലിയെല്ലാം തീര്‍ത്തു ക്ഷീണിച്ചാവും വരിക എന്നെനിക്കറിയാമായിരുന്നു, നിന്നെ കൂടുതല്‍ അവശയാക്കരുതല്ലോ.. പിന്നെ എന്റെ കല്ലുമോളും കിച്ചു മോനും സഹായിച്ചുട്ടൊ'' അമ്മയില്ലാത്തത് കൊണ്ട് മക്കള്‍ അതറിഞ്ഞു പെരുമാറി. ' അച്ചു, നീയില്ലാതെയായപ്പോഴാണ് ഈ വീട്ടില്‍ നിനക്ക് എന്തുമാത്രം ജോലികളുണ്ടെന്ന് എനിക്ക് മനസ്സിലായത്'' അശ്വതിക്ക് സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു. സുനില്‍ തന്റെ ഭാര്യയെ ഒന്നൂടി ചേര്‍ത്തു പിടിച്ചു. ''നാളെ നിനക്കൊരു വയ്യാഴ്ക വന്നാല്‍ ഇതൊക്കെ ഞാന്‍ ചെയ്യേണ്ടേ.. നിന്നെയും മക്കളേയും നോക്കേണ്ടേ'' സുനില്‍ അശ്വതിയുടെ നിറഞ്ഞ കണ്ണുകളില്‍ 

Read more topics: # short story-about house wife
short story-about house wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES