പിൻ കഷണ്ടിയിൽ പ്രണയം കുറിച്ചിടാം
നിന്നെ ഞാൻ മറക്കാതിരിക്കാൻ
മുൻ കഷണ്ടിൽ ചോരക്കുറി തൊടാം
നിശ്ചയങ്ങൾ വ്യതിചലിയ്ക്കാതിരിക്കാൻ
ചെന്നി ചെരുവുകളിൽ
ഇണങ്ങി നില്ക്കുന്ന ബാധകളെയും
കർണ്ണചെരുവുകളിൽ
പിണങ്ങി നില്ക്കുന്ന ബാധകളെയും തളച്ചിടാം.
കണ്ണാഴങ്ങളിൽ സത്യധർമ്മത്തിൻ്റെ
തീ തുണ്ടുകളാൽ വഴിതെളിയ്ക്കാം.
മൂക്കിൽ നിന്നശുദ്ധിയെ
ചീറ്റിക്കളയാം.
മസ്കിനാൽ മഹാമാരിയെ ചെറുത്തു വയ്ക്കാം.
നാക്കിൽ നല്ലതു ചൊല്ലുന്നത് നിർത്തിവയ്ക്കാം.
നല്ല കാലം മറഞ്ഞിരിക്കുന്നു .
ഉച്ചിയിൽ പന്തം കുത്തിയ
അരത്ത വെള്ളം നിറച്ചുവയ്ക്കാം ഒരു ഉച്ചാടനം വേണം ചിലതൊക്കെ ശുദ്ധിയാക്കാൻ .
മുൻ കഷണ്ടിയിൽ ഞാൻ എന്തിൻ്റെ നിശ്ചയത്തെ കുറിച്ചാണെഴുതിയത്
അപ്പോഴെയ്ക്കും
എല്ലാം മറന്നിരിക്കുന്നു .
ഓർക്കുക,
ചോരപ്പൊട്ടുകളെ
അവ നിശ്ചയത്തിൻ്റെ
കുരമ്പുകളാണ്.
കടപ്പാട്: പോതുപാറ മധുസൂദനൻ