പൂണൂലക്കഊണില്ലാതെ
ഉരല് ചേർന്നുറങ്ങി
പുഴുക്കലുണക്കാൻ
നെടുമ്പായിലിട്ട്
കാലോണ്ട് ശിക്കുന്ന
കമ്മാട്ടിത്തള്ളയും ഉറങ്ങി
തവിട് തെള്ളുന്ന പായ്മുറത്തിൻ്റെ മുറിവുകളും ഉറങ്ങി ഇരുട്ടുമുറിയിലെ കുരുട്ടാനയും പൊള്ളവയറും വിശന്നു വിശന്നുറങ്ങി
കുച്ചരി തിന്ന കൊച്ചരിപ്പല്ലും വയ്ക്കോൽ കൂനയും
പൈങ്കിടാവിൻ്റെ മാവ് തൂക്കിയ നാട്ടുമാവിൻ്റെ ചാഞ്ഞ കൊമ്പും ഉറങ്ങി
കോട്ടുവായിട്ട് നാട്ടുവാക്കുകൾ കേട്ടിരുന്നൊരു കുഞ്ഞു കാലവും ഉറങ്ങി കഴുത്തുപൊട്ടിയ കിനറ്റരി കിലെ കമുങ്ങിൻ പാലത്തിൽ കാൽ വിലപ്പിച്ച് കോട്ടുപാളയിൽ വെള്ളം കോരിയ നാട്ടഴകു മുറങ്ങി
തി ലാപ്പ് കെട്ടിയ കുഞ്ഞു കാലിൽ വിശപ്പു നോവിച്ചവയറുമായി
കമുങ്ങ് കയറി ചമ്പൻ പാക്കിനെ ചാക്കിലാക്കി
ചന്ത കണ്ട് പുഴുക്കു വാങ്ങി വിശപ്പു മാറ്റിയ പഞ്ഞക്കാലവും ഉറങ്ങി
പെറ്റ വീടും വളർന്ന വീടും
ആരുമില്ലാതെ പട്ടിണി പൂണ്ടുറങ്ങി
ശത്രുദോഷവും ക്ഷുദ്രബാധയും പന്തം പോകുന്ന രാത്രി കാഴ്ചയും ഉറങ്ങി
കാറ്റ് ചുറ്റിയ രാത്രി മഞ്ഞിൻ്റെ കാൽച്ചുവട്ടിൽ
പോയനാളിൻ്റെ സ്മരണ തിന്നു ഞാൻ കാലഭേദങ്ങൾ കണ്ട കണ്ണുമായ് കോട്ടുവായിട്ടിരിപ്പു ....
കടപ്പാട്: പോതു പാറ മധുസൂദനൻ