ഹേ,വാമനാ ....
നിൻ്റെ കുതന്ത്രത്തിൽ
വീണുപോയ മഹാബലി യാണു ഞാൻ.
സത്യധർമ്മങ്ങൾ
മിത്രങ്ങളാക്കിനാടുവാ-
ണൊരാശ്റേയസ്സിൽ
കുപിതനായ്,
ആർക്കുവേണ്ടിനീ
വാമനനായ് ആരും ചെയ്യാത്ത പാതകം ചെയ്തു.
സത്യധർമ്മങ്ങൾ
തൊട്ടുകാണിയ്ക്കാൻ
നിവർന്നിടാതെ നിൻ
കുറുവിരൽ കുനിയുന്നു.
മാരിയായും മഹാമാരിയായും
കാലമിന്നു ദുരിതക്കെടുതിയിൽ.
ഉള്ളിടിഞ്ഞ വൃണവുമായ് മണ്ണ് ,കണ്ണുപൊത്തി
കരിമ്പടം മൂടുന്നു.
കാടു, നാടുകൾ കട്ടും മുടിച്ചും കോടി കൊയ്യുന്നു
കാട്ടാള ചിന്തകൾ.
നീതി നേരത്തു കിട്ടാതെ നേരുകൾ ,നീരു വറ്റി തപിയ്ക്കുന്നു ഭൂമിയിൽ.-നീതിനേരത്തുകിട്ടായ്കയെന്നതും നീതികേടാണ്
നീയറിഞ്ഞീടുക.
എൻ പ്രജകളെ ഭിന്നരായ് തീർത്തുവൻകുടില
മതവൈര്യദർശനം.
സ്വർത്ഥമോഹകിനാക്കൾ വിളയാൻ നാട്ടുനന്മയെ
വെട്ടിമുറിച്ചവർ.
തിരികെ വേണമെനിയ്ക്കെൻ്റെ നാടിനെ പണ്ട്കണ്ടൊരാ കാഴ്ചകൾക്കൊപ്പം.
ആണ്ടുതോറും തിരുവോണം കാണിച്ച്
വിഢിയാക്കുന്നു മാലോകരെന്നെയും.
ധർമ്മരാജ്യമെനിയ്ക്കിനി കാണണം.
കർമ്മഭൂമി പരിശുദ്ധ മാകണം.
കടപ്പാട്: പോതുപാറ മധുസൂദനൻ