മുൻപിനാലെ പറഞ്ഞ പാഴ് വാക്കുകൾ
ചെണ്ട കൊട്ടി വരുന്നു വിളംബരം
നിന്റെ നെഞ്ചിൽ പിടഞ്ഞ മീൻകണ്ണുകൾ
കൊത്തിയുണ്ണുന്നു കൊക്കിന്റെ ചുണ്ടുകൾ
നർത്തനത്തിലെ പിത്തളപ്പാനയിൽ
കാൽ തളർന്നു തറയിൽ പതിയ്ക്കവേ
ചങ്കിനുള്ളിലുടഞ്ഞ കലശത്തിൽ
നിന്നു വീഴുന്നു പിന്നെയും വാക്കുകൾ..
മുദ്രകാട്ടാൻ മറന്ന കൈപ്പത്തയിൽ
നിദ്രകൊത്തി മയങ്ങാൻ തുടങ്ങവെ
വജ്രതുണ്ഡമെറിഞ്ഞോരാ വാക്കിനെ
ഭദ്രകാളിയെന്നാരോ വിളിക്കയാൽ
കൈയിൽ വാളും ശിരസും ത്രിശൂലവും
നാഭിയിൽ നിന്നുയർന്ന തീ നാവുമായ്
നിദ്രവിട്ടുണർന്ന നിന്നുളിൽ നിന്നെത്ര ഘോരമാവാക്കിന്റെ ഉൽഭവം.
കടപ്പാട് - പോതുപാറ മധുസൂദനൻ