നോവലിസ്റ്റ് ശ്രീ.ടി ഡി രാമകൃഷ്ണന്‍. സിനിമ സംവിധായകന്‍ ജിയോ ബേബി എന്നിവരാണ് പ്രകാശനം നടത്തിയത്. കവി ശ്രീ ശ്രീജിത്ത് അരിയല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി., എഴുത്തു കാരനായ ടി ഡി
രാമകൃഷ്ണനില്‍ നിന്നും ജിയോ ബേബി പുസ്തകം ഏറ്റുവാങ്ങി.
എഴുത്തുകാരനും ചിത്രകാരനുമായ പ്രഭാകറിന്റെ രണ്ടാമത്തെ നോവലാണ് 'പേര് ശ്രീരാമന്‍'...ആദ്യ നോവലായ 'ഭ്രൂണം'2001-ല്‍ പ്രസിദ്ധീകരിച്ചിരുന്നു.കോതമംഗലം സ്വദേശിയായ സേതുനാഥ്പ്രഭാകര്‍ ബറോഡയില്‍ ചിത്രകല പഠനം പൂര്‍ത്തിയാക്കി. ഗുജറാത്തില്‍ ദ്യാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തില്‍, ആരാധന ദാമിലെ ആര്‍ട്ട് ഗ്യാലറിയിലുള്ള മുഴുവന്‍ ചിത്രങ്ങളും വരച്ചു. മാതൃഭൂമി,കലാകൗമുദി,കുങ്കുമം,സമകാലിക മലയാളം എന്നീ വാരികകളില്‍ എഴുതി കഥകള്‍ പ്രസിദ്ധീകരിച്ചു.
2009 -ല്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി, മെല്‍ബണിലെ പ്രധാന ഗ്രൂപ്പ് എക്‌സിബിഷനില്‍ പങ്കെടുത്ത് വരുന്നു. ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായി പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ ' എന്ന പോര്‍ട്രൈറ്റ് സീരീസ് വിക്ടോറിയന്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ഒമാന്റെ 47 -മതു നാഷണല്‍ ഡേയില്‍ മസ്‌കറ്റില്‍ ഫൈന്‍ ആര്‍ട്‌സ് ഓഫ് ഒമാന്‍ ചിത്രപ്രദര്‍ശനം നടത്തി. ഇന്ത്യന്‍ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരീസ് ആണ് പുതിയ പെയിന്റിംഗുകള്‍. ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തില്‍ സജീവമായിരിക്കുകയാണ് സേതുനാഥ്പ്രഭാകര്‍.
സമരസപ്പെടാത്ത വിപ്ലവകാരിയുടെ സര്‍ഗ ജീവിതവും നീതി ബോധവും ശ്രീരാമന്‍ എന്ന കഥാപാത്രത്തിലൂടെ നോവലില്‍ ഉടനീളം പ്രകടമാക്കുകയാണ് സേതുനാഥ്. ആത്മ'കഥ യെന്നോ,അന്വേഷണമെന്നോ വേര്‍തിരിക്കാനാവാത്ത ഭാഷയുടെ സംഗീതം നമുക്ക് ആസ്വദിക്കാനാവും.നിലനില്‍ക്കുന്ന-
സദാചാര,ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത
ശ്രീരാമന്‍ മത നിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്.പക്ഷെ,ഭരണകൂടവും
മേല്‍ക്കോയ്മാ ബോധവും ചേര്‍ന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വക വരുത്തുന്നു എന്ന് നോവല്‍ കൃത്യമായി വരച്ചിടുന്നു.നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപത്രങ്ങളും പല മട്ടില്‍ ഓരോ രാഷ്ട്രീയത്തെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്നു.നേരിന്റെ വഴി തേടുന്നവര്‍ ഭ്രാന്തിന്റെ മുനമ്പുകളിലാണ് എക്കാലവും എത്തിപ്പെടുന്നത് എന്ന് നോവല്‍ അടയാളപ്പെടുത്തുന്നു.
ബന്ധങ്ങളും ബന്ധനങ്ങളുംസ്വാതന്ത്ര്യവും ആസക്തികളും സര്‍ഗാത്മകത ഉള്ളില്‍ പേറുന്നവര്‍ക്ക് പെട്ടന്ന് തിരിച്ചറിയാനാവും.ഹിന്ദുത്വയുടെയും ഗുജറാത്ത് കലാപത്തിന്റെയും ആസൂത്രിതമായ കരുനീക്കങ്ങള്‍ നോവല്‍ വെളിപ്പെടുത്തുന്നു.
നോവലുകള്‍ വിറ്റ കണക്കിന് വാഴ്ത്തപ്പെടുകയും വില്‍ക്കുവാനുള്ള തന്ത്രങ്ങള്‍ പലമട്ടില്‍ മെനയപ്പെടുകയും ചെയ്യുന്ന കാലത്ത് രാഷ്ട്രീയ ജാഗ്രതയുള്ള വായനക്കാരില്‍ നിശബ്ദമായ വലിയൊരാഘാതം സൃഷ്ടിക്കുന്നുണ്ട് 'പേര് ശ്രീരാമന്‍'...!.
പി ആര്‍ ഒ. എം കെ ഷെജിന്‍