Latest News

കർക്കിടകക്കുളിർ

Malayalilife
കർക്കിടകക്കുളിർ

ർക്കിടകക്കുളിർ
പൊക്കിൾച്ചെരുവിൽ
മർക്കടം പോലങ്ങുമാന്തുന്നു.
ചെത്തിനടന്ന കിനാവതിലൊന്നിനു
പട്ടകൊടുത്തു മയക്കുന്നു.
കെട്ടുപിണഞ്ഞ ചിന്തകളാലൊരു പട്ടു പുതപ്പതു നെയ്യുന്നു.
പട്ടിന്നുള്ളിൽ പാമ്പുകളൊന്നായ്
ചുറ്റിവരിഞ്ഞുമുറുക്കുന്നു.
കർക്കിടകക്കുളിർ മായുന്നു.
പട്ടുപുതപ്പു വിതുമ്പുന്നു.

കടപ്പാട്:  പോതുപാറ മധുസൂദനൻ

Read more topics: # karkkadaka kulir
karkkadaka kulir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES