Latest News

രാഹുല്‍ ഗാന്ധി നളിനിക്ക് മാപ്പുകൊടുത്താലും തൃക്കാക്കരയിലെ വീട്ടമ്മമാര്‍ കെ വി തോമസിനോട് പൊറുക്കില്ല; അവര്‍ക്കിന്നു അവരുടെ മാലാഖയാണ് ഉമാ തോമസ്; ബ്രൂട്ടസേ നീ തൃക്കാക്കരയിലുമോ ? മാധ്യമപ്രവര്‍ത്തകനായ ജി.ശക്തിധരന്‍ എഴുതുന്നു

Malayalilife
രാഹുല്‍ ഗാന്ധി നളിനിക്ക് മാപ്പുകൊടുത്താലും തൃക്കാക്കരയിലെ വീട്ടമ്മമാര്‍ കെ വി തോമസിനോട് പൊറുക്കില്ല; അവര്‍ക്കിന്നു അവരുടെ മാലാഖയാണ് ഉമാ തോമസ്; ബ്രൂട്ടസേ നീ തൃക്കാക്കരയിലുമോ ? മാധ്യമപ്രവര്‍ത്തകനായ ജി.ശക്തിധരന്‍ എഴുതുന്നു

ഭൂ മിയില്‍ മനുഷ്യരുള്ള കാലത്തോളം മാഞ്ഞുപോകാത്തതാണ്, റോമന്‍ സാമ്രാജ്യത്തിന്റെ എക്കാലത്തെയും ശക്തനായ സര്‍വ്വസൈന്യാധിപനും സ്വേച്ഛാധിപതിയുമായിരുന്ന ജൂലിയസ് സീസറിന്റെ ജീവിതവസാനത്തെ രണ്ടു വാക്കുകള്‍ :' ബ്രൂട്ടസേ നീയും'. സീസറെ ചതിച്ചുകൊല്ലാന്‍ ബ്രൂട്ടസ് കൂറുമാറി കൊലയാളി സംഘത്തില്‍ ചേര്‍ന്ന് തുടയില്‍ കഠാര കയറ്റുന്നത് സീസര്‍ കണ്ടപ്പോള്‍ അദ്ദേഹം നടുങ്ങിപ്പോയി. ആ രംഗം കണ്ടു നില്‍ക്കുന്നത് പോലെയാണ് മുഖ്യമന്ത്രി ഇന്നലെ തൃക്കാക്കരയിലെ വേദിയില്‍ നിന്ന് ആമോദിച്ചു ചിരിച്ചത്.

തോമസ് ഒരു സഭയില്‍ നിന്ന് പിടിച്ചു കൊടുത്ത ഡോ ജോ ജോസഫ് ജൂണ്‍ രണ്ടാം തീയതി മറ്റൊരു സഭയില്‍ നിന്ന് ഇറങ്ങിവരുമ്ബോള്‍ പരവതാനി വിരിക്കുന്നത് സ്വപ്നം കണ്ടാണ് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങി എത്തിയിരിക്കുന്നത്, അതും കൂടി മുഖ്യമന്ത്രി ആവേശത്തിമിര്‍പ്പില്‍ അവിടെ വെളിപ്പെടുത്തിയപ്പോള്‍ തോമസ് എന്ന വഞ്ചകന്റെ പരകായപ്രവേശം സമ്ബൂര്‍ണ്ണമായി.

പൊതുഖജനാവില്‍ നിന്നും ചില്ലിക്കാശെങ്കിലും പ്രതിഫലം നല്‍കുന്ന എന്തെങ്കിലും പദവി കെ വി തോമസ് എന്ന ബ്രൂട്ടസിനു എല്‍ഡിഎഫ് സമ്മാനിച്ചാല്‍ പ്രജകള്‍ സംഘടിതമായി രംഗത്തിറങ്ങി അതിനെ തടയണം, 'വികസനം ' എന്ന പദത്തെ വ്യഭിചരിച്ചു നേടുന്നതാവും ഈ പദവി. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എം പി പദവിയോ എം എല്‍ എ പദവിയോ ലഭിക്കുന്നില്ലെങ്കില്‍ വിമതനായി രംഗപ്രവേശം ചെയ്ത് ഒറ്റുകാരന്റെ പണി ചെയ്ത് പ്രതിഫലം കീശയിലാക്കുന്ന നികൃഷ്ട രാഷ്ട്രീയത്തെ കേരളം വെറുക്കണം.

ദശാബ്ദങ്ങള്‍ സഹപ്രവര്‍ത്തകന്‍ ആയിരുന്ന പിടി തോമസിന്റെ അകാല മരണത്തോട് എന്തെങ്കിലും ആദരവ് ഉണ്ടായിരുന്നെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ അഞ്ചാം പത്തിയുടെ റോളില്‍ തോമസ് മാഷ് വരില്ലായിരുന്നു. രാഷ്ട്രീയത്തില്‍ വഞ്ചകരുണ്ടാകാം, ചതിയന്മാരുണ്ടാകാം. അതുക്കും മേലെയാണ് കെ വി തോമസ്. തനി യൂദാസ്!.തനിക്കുള്ള പദവികള്‍, തനിക്ക് കിട്ടേണ്ട പ്രതിഫലം എന്നതിനപ്പുറം മറ്റൊന്നും കാണാനാകാത്ത രാഷ്ട്രീയക്കാരനാണ് തോമസ്.

കോണ്‍ഗ്രസിലെ എടുക്കാച്ചരക്കായി മാറിയതിന് ജനങ്ങളുടെ വികസന നായകനായി വേഷം കെട്ടുന്ന തോമസ് മാഷ് യഥാര്‍ത്ഥ വികസന വിദ്രോഹിയാണ്. ഇടതുപക്ഷ മന്ത്രിസഭയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയില്‍ വികസനം നടപ്പിലാക്കുന്നതെന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന തോമസ് മാഷിന് ഇന്ത്യയില്‍ സമാന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചു തെരഞ്ഞെടുപ്പുകളില്‍ കെട്ടിവെച്ചപണം പോലും കിട്ടാത്ത രീതിയില്‍ ജനങ്ങള്‍ ആട്ടിയോടിക്കുന്നത് ഇതേ വികസന നയത്തെയാണെന്ന് കാണാത്തതല്ല.

രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച നാള്‍ മുതല്‍ ക്രിസ്തീയ സഭയിലെ സ്വാധീനം ചൂഷണം ചെയ്താണ് തോമസ് മാഷ് കോണ്‍ഗ്രസില്‍ പദവികള്‍ നേടിയത്. അന്നൊന്നും വികസനത്തെ കുറിച്ച്‌ മാഷ് ഓര്‍ത്തില്ലേ? കഴിഞ്ഞ ആറു വര്‍ഷമായി ഇതേ മന്ത്രിസഭയല്ലേ ഇവിടെ ഭരിക്കുന്നത്. അപ്പോഴൊന്നും മാഷ് കേരളത്തിന്റെ വികസനത്തെ കുറിച്ച്‌ ഓര്‍ത്തില്ലേ? തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണ്ടപ്പോഴാണോ തോമസ് മാഷിന് വികസനത്തെ കുറിച്ച്‌ ഉള്‍വിളി ഉണ്ടായത്?

തെരെഞ്ഞെടുപ്പ് വേദിയില്‍ ആദ്യമായി രംഗപ്രവേശം ചെയ്ത ഉമാ തോമസോ , അകാലത്തില്‍ പൊലിഞ്ഞുപോയ പി ടി തോമസോ ഏത് വികസനത്തിനാണ് എതിരായിരുന്നത്? തോമസ് മാഷിന് ഇടതു ഭരണത്തിലും ഇനി കുംഭ വികസിപ്പിക്കണം. അത് മാത്രമല്ലേ ലക്ഷ്യം. അത് നടക്കുമെന്ന് തോന്നുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതി ഇപ്പോഴും സന്നിഗ്ധതയിലല്ലേ? ആ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാതെ വന്നാല്‍ മാഷ് ഏത് മാളത്തില്‍ ആകും പോയി ഒളിക്കുക. സഭാ സഭാ സഭാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ജപം ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു പരസ്യമായി അധിക്ഷേപിച്ചതിന്റെ പ്രായശ്ചിത്തമാണോ? അതോ കാവ്യനീതിയോ?

ഇത്രയും കാലം കോണ്‍ഗ്രസ്സില്‍ നിന്ന് അതിന്റെ നല്ലഫലങ്ങള്‍ എല്ലാം ഊറ്റിക്കുടിച്ചു മദിച്ചു പുളച്ചിട്ടു ഇപ്പോള്‍ എതിര്‍ ചേരിയില്‍ ഇടം നേടി ഉന്മാദാവസ്ഥയില്‍ എത്തിനില്‍ക്കുന്ന തോമസ് മാഷിനെ ആര്‍ക്കാണ് നമ്ബാന്‍ കഴിയുക. ഗ്ലാസില്‍ ഒഴിക്കുമ്ബോള്‍ നുരഞ്ഞുകൊണ്ടിരിക്കുന്ന പാനീയം പങ്കിടാന്‍ കിട്ടുന്നവരെല്ലാം നല്ല വികസന കമ്മ്യുണിസ്റ്റുകള്‍ എന്ന് മാഷ് കണക്കെടുക്കുന്നത് ശരിയല്ല, മാഷിന്റെ മതം വികസനമാണ്. തോമസ് മാഷ് ഇന്ന് രാഷ്ട്രീയ വിപണിയിലെ ഒരു ചരക്കാണ്. അതിന് ഇപ്പോള്‍ നല്ല വില കൊടുത്തിരിക്കുന്നത് സിപിഎം ആണ്. നാളെ ബിജെപി ആകാം. ഇതുവരെ മനസ് തുറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അതേ നയം.

മാഷ് ഇത്രയും കാലം വന്ദിച്ച ഗാന്ധിജിയും നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം മുക്കുപണ്ടങ്ങള്‍ ആയിരുന്നോ? ഗോഡ്‌സെയും സത്വന്ത്‌സിങ്ങും ബിയാന്ത് സിങ്ങും നളിനിയും മറ്റുമാണോ അങ്ങയുടെ മനസിലെ ആരാധകര്‍? രാഹുല്‍ ഗാന്ധി നളിനിക്ക് മാപ്പുകൊടുത്താലും തൃക്കാക്കരയിലെ വീട്ടമ്മമാര്‍ കെ വി തോമസിനോട് പൊറുക്കില്ല. അവര്‍ക്കിന്നു അവരുടെ മാലാഖയാണ് ഉമാ തോമസ്.

journalist g shakthidharan words about rahul gandhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES