പ്രിയപ്പെട്ട ദേവന്‍ നിങ്ങള്‍ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; എസ് ശാരദക്കുട്ടി എഴുതുന്നു

Malayalilife
topbanner
പ്രിയപ്പെട്ട ദേവന്‍ നിങ്ങള്‍ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; എസ് ശാരദക്കുട്ടി എഴുതുന്നു

സ് ‌ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങള്‍ക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായ ശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേര്‍ന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക.

ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളില്‍ ദേവനെന്ന നടന്‍ ഈ ചേരുവകളുടെ സംയോഗത്തില്‍ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്. നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല.
ഒരു മാതിരി ബുദ്ധിയുള്ളവര്‍ക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കില്‍ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ വേണമെന്ന്. അവര്‍ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടില്‍ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും.

ബുദ്ധിയുടെ ഉപരിതലത്തില്‍ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവന്‍ ഒന്നാലോചിച്ച്‌ വേണമായിരുന്നു റിപ്പോര്‍ട്ടറിലെ എഡിറ്റേഴ്സിനു മുന്നില്‍ ചെന്നിരിക്കാന്‍. ഇയര്‍ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്.
പ്രിയപ്പെട്ട ദേവന്‍... നിങ്ങള്‍ നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കു ... സ്വന്തം വര്‍ത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികള്‍ ഇഷ്ടപ്പെടും. 'ലക്ഷം മാനുഷര്‍ കൂടുമ്ബോളതില്‍ ലക്ഷണമുള്ളവരൊന്നോ രണ്ടോ ' എന്നല്ലേ . നിങ്ങള്‍ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയില്‍ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്.

( ലേഖിക ഫേസ്‌ബുക്കില്‍ കുറിച്ചത്)

Writer s saradhakutty note about actor devan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES