ശുദ്ധമാം ശക്തമാം കമ്മ്യൂണിസത്തിന്റെ നാഡിയിൽ കുത്തി നീരു കുടിക്കുന്ന ഫ്യൂഡലുറങ്ങുന്ന മനസ്സിലോ
ചെമ്പട്ട് മൂടി പുതപ്പിച്
പെണ്ണിലും മണ്ണിലും സ്വർണത്തിലും ഭോഗ രാഗങ്ങളിൽ പെട്ട്
ഭരണ ചക്രത്തിന്റെ സിരകളിൽ ചുറ്റി
സ്തുതി പാടി തഞ്ചത്തിൽ കുടെ നിൽക്കുന്നവർ
ഭരണചക്രത്തിന്റെ നേർവര മുറിക്കുന്നു
അണികൾക്കാവേശം വാക്കാൽ കൊടുത്തിട്ട്
അണികൾ തന്നഭിമാനം ഊറ്റി വലിക്കുന്നു
നാരികൾ ഇരുവരും പിടി വീണ തെറ്റുകൾ
അറിയാതെ തെറ്റുകളെത്രയോ പോയിടാം
ശക്തമാം ഭരണത്തിനിടനിലക്കാരായ
ഇത്തരം കീടങ്ങളില്ലാതിരിക്കുവാൻ
ഭരണത്തിനുള്ളിലൊരു ഉൾ കണ്ണ് വേണം
ഉൾ കണ്ണിനുള്ളിലുൾ സത്യങ്ങളാകണം
സത്യങ്ങൾ വ്യക്തമായണികളുമറിയണം
ഇല്ലങ്കിൽ നാളെ ഇല കൊഴിഞ്ഞുള്ളൊരു മരമായി ഭരണം വെയിലത്തു നിന്നിടാം
ചങ്കു പിളർന്ന് ചുവപ്പൊഴുകുമ്പോഴും
ചങ്കിൽ നിന്നുയരുന്ന ചെങ്കൊടി ചന്തത്തെ കണ്ടഭിമാനം കളയാതെ ഉച്ചത്തിൽ കണ്ണടയും വരെ നീട്ടി വിളിക്കുന്നയണികളെ കാണണം മുൻനിര കണ്ണുകൾ
കടപ്പാട്: പോതുപാറ മധുസൂദനൻ