അടുത്ത സ്നേഹിതയുടെ അച്ഛന് സുഖമില്ല ...അവള്‍ നാട്ടില്‍ എത്തും ഉടനെ എന്ന് പറഞ്ഞിരുന്നു..
കഴിഞ്ഞ ദിവസം വിളിച്ചിട്ടു , കരച്ചിലോടെ വരുന്നില്ല....
മോളേം കൊണ്ട് വരാന്‍ പറ്റുന്ന സാഹചര്യം അല്ല എന്ന് പറഞ്ഞു..
പ്രായം ആയപ്പോള്‍ ഉണ്ടായ മറവി പ്രശ്നം ..
അത് പക്ഷെ ഇപ്പോള്‍ വേറെ ഒരു തലത്തില്‍ !
അച്ഛന്റെ സ്വഭാവം ആകെ മാറി..
inappropriate sexual behaviour ആണ് ഇപ്പോള്‍..!
മോളെയും കൊണ്ട് വന്നു നില്ക്കാന്‍ ബുദ്ധിമുട്ട്...!
ഭാര്തതാവ് വിടുന്നില്ല...
വിദ്യാസമ്ബന്നനായ ആയതിനാല്‍ എന്റെ കൂട്ടുകാരി ഇങ്ങനെ പറഞ്ഞു.. അതില്ലാത്ത ഒരുവള്‍ ആയിരുന്നേല്‍,
അച്ഛന് വയസ്സായി വരും തോറും മഹാ വൃത്തികെട്ട സ്വഭാവം ആണെന്ന് പറയാന്‍ മാത്രമേ അറിയൂ..!
"പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ല...
പ്രായം ആയപ്പോള്‍ ഓരോരോ ഞരമ്ബ് എന്നും പറയാം.""
ഞാന്‍
സൈക്കിയാട്രിസ്റ് അല്ല.
എന്നോട് ഇതിനു എന്തെങ്കിലും സഹായം ചെയ്യാമോ എന്ന് ചോദിച്ചു
..കൗണ്‍സിലിങ് സൈക്കോളജിസ്റ് ആയ ഞാന്‍
ഇത്തരം കേസുകള്‍ എടുക്കില്ല..
അച്ഛന്റെ അവസ്ഥ
മറ്റുള്ളവര്‍ അറിഞ്ഞാല്‍ ഉള്ള പ്രശ്നം..
ഇരുചെവി അറിയാതെ പരിഹരിക്കുക..
എനിക്ക് വല്ലാതെ സങ്കടം തോന്നി..
ഇത് ഒരു ഒറ്റപെട്ട പ്രശ്നം അല്ല..
പ്രായം ആയവരില്‍ പലതരം പ്രശനങ്ങള്‍ കാണപ്പെടാറുണ്ട്..
ശാരീരികവും മാനസികവും..
ഡിമെന്‍ഷ്യ അഥവാ മറവി ...
alzheimer's disease ഇതിന്റെ ഒരു ഭാഗം ആണ്...
അതിനോട് അനുബന്ധിച്ചു ചില പുരുഷന്മാരില്‍ കാണപ്പെടുന്ന ഒരു അവസ്ഥ ആണ് ഉചിതമല്ലാത്ത , സ്വീകാര്യമല്ലാത്ത ലൈംഗിക ചേഷ്‌ടകള്‍..
കൊച്ചു മക്കള്‍ എന്നോ മക്കള്‍ എന്നോ തിരിച്ചറിയാതെ , വസ്ത്രമില്ലാതെ നില്‍ക്കുക , സ്വന്തം ശരീര ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും അവരോടും അതേ പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക , സംസാരത്തില്‍ അത്തരം കാര്യങ്ങള്‍ കലര്‍ത്തുക ഇതൊക്കെ ലക്ഷണങ്ങള്‍ ആണ്..
കുടുംബത്തില്‍ ഉള്ള പ്രായം ആകുന്നവരില്‍ നിന്നും പ്രവൃത്തികള്‍ ഉടലെടുക്കുമ്ബോള്‍ എന്ത് ചെയ്യണം എന്നറിയാതെ പലരും ആശങ്കപ്പെടും...
ഇവരുടെ പങ്കാളികള്‍ക്ക് പെട്ടന്ന് ഇത്തരം ഒരു മാറ്റം ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകാം..
അവരും പ്രായം ചെയ്യുക ആണല്ലോ..
അതൊക്കെ സമചിത്തതയോടെ നേരിടാന്‍ ഉള്ള പ്രാപ്തി കൂടെ ഉള്ളവരില്‍ ഇല്ല എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാത്തതെ ഉള്ളു..
രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് അല്ല കൗണ്‍സിലിങ് നല്‍കുക..
അവരെ നോക്കുന്നവര്‍ക്കാണ്
..ഇത്തരം അവസ്ഥകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തര്‍ മെഡിസിന്‍ കൊടുക്കുന്ന ഡോക്ടര്‍ ആണ്..
വിശദവിവരങ്ങള്‍ പറഞ്ഞു തരണമല്ലോ..
ഉള്‍കാഴ്ച ഇല്ലാത്ത കുഞ്ഞു പിള്ളേരോട് എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാകുമോ..?
അതേ പോലെ ഇവരുടെ അവസ്ഥയും അംഗീകരിക്കുക...
അടുത്ത ബന്ധുക്കളോട് ഇത്തരം അവസ്ഥകള്‍ പങ്കു വെയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല..
ഒറ്റയ്ക്ക് ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പങ്കാളികള്‍ക്ക് ഉള്‍ക്കരുത്ത് ഇല്ല എങ്കില്‍ അതവരുടെ മാനസിക നില കൂടി വഷളാക്കും..
കുറച്ചു നാള്‍ മുന്‍പ് , കടയ്ക്കല്‍ ഒരു വൃദ്ധയായ സ്ത്രീയെ പീഡിപ്പിച്ച വാര്‍ത്ത വന്നു.
അന്ന് മനോരമ ചാനല്‍ എന്നെയും ചര്‍ച്ചയ്ക്കു വിളിച്ചു..
ആ അമ്മുമ്മയുടെ മാനസികാവസ്ഥ പരിശോധിച്ച ശേഷം കാര്യങ്ങള്‍ വിലയിരുത്തണം എന്ന് ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞു..
പിറ്റേന്നത്തെ വാര്‍ത്ത , അത് തന്നെ ആയിരുന്നു..
കുറ്റം ആരോപിക്കപ്പെട്ട പ്രതി മരിച്ചിട്ടു നാളുകള്‍ ആയിരുന്നു..
ഇത്തരം പല പ്രശ്നങ്ങള്‍ കാണാറുണ്ട്..{ഡെല്യൂഷന്‍സ്}
അടുത്ത വീട്ടിലെ മുത്തശ്ശി സ്ഥിരമായി വീട് വിട്ടു ഇറങ്ങി പോകുമായിരുന്നു
ഡിമെന്‍ഷ്യ ചികില്‍സിച്ചു മാറാവുന്ന തരവും പറ്റാത്ത തരവും ഉണ്ട്..
alzheimer's ബാധിച്ച ഒരാളെ പൂര്‍ണമായും സാധാരണ ജീവിതത്തിലോട്ടു കൊണ്ട് വരിക സാധ്യം അല്ല..
ആളിന്റെ കൂടെ ഉള്ളവരുടെ ക്ഷമയും സഹിഷ്ണതയും കൊണ്ട് മോശപ്പെട്ട സാഹചര്യങ്ങള്‍ ഒഴിവാക്കി ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്നത് മാത്രമാണ് ..
അത്രയും ദയ അവര്‍ക്കു നല്‍കണം..
സൈക്കിയാട്രിസ്റ് ആണ് ഇത് കൈകാര്യം ചെയ്യേണ്ടത്...
മനുഷ്യന്റെ തലച്ചോറ് നാലായി തരം തിരിച്ചിരിക്കുന്നു..
ഒരു ഭാഗത്തിനും ഓരോ പ്രവര്‍ത്തനം ആണ്..
നെറ്റിയുടെ ഭാഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഉള്‍കാഴ്ച ഇല്ലാത്ത ഇത്തരം പെരുമാറ്റ ചേഷ്‌ടകള്‍ക്കു കാരണം ആകാറുണ്ട്..
പ്രോസ്റ്റേറ്റ് ഗന്ധിയുടെ പ്രശ്നങ്ങള്‍ക്ക് എടുക്കുന്ന മരുന്നുകള്‍ ചിലരില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കാണാറുണ്ട്..
ആയുസ്സു കൂടുന്നു , ആരോഗ്യം ക്ഷയിക്കുന്നു എന്ന അവസ്ഥ ആണ് ഇന്ന് കൂടുതലും..!
അതുകൊണ്ട് തന്നെ..,
ഇത്തരം ചില മാനസികാവസ്ഥയെ കുറിച്ച് ,സാമാന്യ ബോധം എങ്കിലും എല്ലാവരിലും ഉണ്ടാകണം..
മദ്ധ്യവയസ്സില്‍ തന്നെ അതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കാം..
മനസ്സ് എപ്പോഴും പ്രവര്‍ത്തനം ആകട്ടെ..
എഴുതാം, വായിക്കാം...
ഓര്‍മ്മകളെ പുതുക്കി എടുക്കാം...
എന്തൊക്കെ ചെയ്യാം..!!
എന്നും ചെയ്യുന്ന കാര്യങ്ങള്‍ എഴുതി വെയ്ക്കാം..
കിടക്കും മുന്‍പ് അന്നത്തെ ദിവസം എങ്ങനെ തുടങ്ങി , എവിടെ അവസാനിച്ചു എന്ന് ഓര്‍ത്തെടുക്കാം..
അവനവനു ഒരു ഹോം വര്‍ക്ക്...!
സ്വപ്നങ്ങളെ മരിക്കാന്‍ അനുവദിക്കരുത്..
ഇരുപത്തിനാലു മണിക്കൂര്‍ ഉള്ളല്ലോ എന്ന് ആകുലപെടാതെ ,
ഇരുപത്തിനാലു മണിക്കൂര്‍ ഉണ്ടല്ലോ എന്ന് ചിന്തിച്ചാല്‍ മതി..
നമ്മുടെ പ്രിയങ്കരനായ രാഷ്ട്രീയ നേതാക്കന്മാരെ നോക്കിയാല്‍ മതി..
അധികാര ലഹരി എങ്കില്‍ അത് ..!
മുറുക്കി പിടിക്കുന്നതുകൊണ്ട് മാത്രമാണ്....
കൂര്‍മ്മ ബുദ്ധിയോടെ ഇന്നും ചുറുചുറുക്കോടെ നിലനില്‍ക്കുന്നത്...
സാധാരണക്കാരന് ഒരു പ്രായം കഴിയുമ്ബോള്‍
സ്വപ്നങ്ങളില്ല..!
മരണഭയം മാത്രം..!
അമിതമായ ഉത്കണ്ഠ കൊണ്ട് മറവി വരാം, ശ്രദ്ധ കുറവ് കൊണ്ടും വരാം..
എന്നാല്‍ ആവര്‍ത്തിച്ച് കാര്യങ്ങള്‍ നിരന്തരമായി മറന്നു പോകുന്ന അവസ്ഥ..
അടുത്ത കാലത്ത് ചെയ്ത കാര്യങ്ങളാണ് ആദ്യം മറന്നു പോകുന്നത്..
അഞ്ചു വയസ്സിലെ കാര്യങ്ങള്‍ വരെയും ഓര്‍ത്തിരിപ്പുണ്ട്...
പക്ഷെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അടുത്ത നിമിഷം എനിക്കൊന്നും തന്നില്ലെന്ന് പറയും.
പുതിയ വിവരങ്ങളെ സ്വീകരിക്കുക, അല്ലേല്‍ registration നടക്കാതെ ആകുക ആണ് ആദ്യം സംഭവിക്കുക..
ചില നിത്യോപയോഗ സാധനങ്ങളുടെ പേര് മറന്നു പോകുക, ഒക്കെ ആദ്യ ലക്ഷണങ്ങള്‍ ആണ്...
എന്താണ് തിരയുന്നത് എന്ന് വീട്ടുകാര്‍ ചോദിക്കും, തിരയുന്ന സാധനത്തിന്റെ പേര് വ്യക്തിക്ക് ഓര്‍മ്മ വരില്ല..
ഇതൊക്കെ ആണ് മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍...
അപ്പോള്‍ തന്നെ ഡോക്ടറുടെ സഹായം തേടുക...
അനുസ്മരണചികിത്സ എന്നൊരു രീതി ഉണ്ട്.. ഇവരുടെ പഴയ കാലം ഓര്‍മ്മിപ്പിക്കുന്ന ആല്‍ബങ്ങള്‍, ഫോട്ടോ, വീഡിയോ, ഇഷ്‌ടമുള്ള പാട്ട് കേള്‍പ്പിക്കുക...
ഇതൊക്കെ പഴയ ഓര്‍മ്മകളെ ചെറിയ രീതിയില്‍ ഉത്തേജിപ്പിക്കാന്‍ സാധിച്ചേക്കും..
കല, കൗണ്‍സലിങ് സൈക്കോളജിസ്റ്