സുധാകരന്‍ പിണറായിയുടെ ആരോപണം അവഗണിക്കണം എന്ന എന്റെ മുന്‍ അഭിപ്രായം ഞാന്‍ പിന്‍വലിക്കുന്നു. ഒരൊറ്റ പത്രസമ്മേളനത്തോടെ സുധാകരന്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ ആവേശമായിരിക്കുന്നു. സിപിഎമ്മിനോട് അവരുടെ അതേ നാണയത്തില്‍ നേരിടുന്ന ഒരു നേതാവ് ആയിരിക്കണം കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എന്നത് എത്രയോ കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹമായിരുന്നു. അങ്ങനെയൊരു നേതാവ് കെ.സുധാകരന്‍ മാത്രമാണ് എന്നതിലും ആര്‍ക്കും തര്‍ക്കവും ഉണ്ടാവില്ല. ഒടുവില്‍ സുധാകരന്‍ എത്തിയിരിക്കുന്നു, കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ രക്ഷകനായി.
സിപിഎമ്മിനോട് എതിരിടാന്‍ സുധാകരന്റെ ശൈലി മാത്രമേ പറ്റൂ. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ക്ക് സുധാകരന്റെ ശൈലി അത്ര പഥ്യം അല്ലായിരുന്നു. അതൊന്നും കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിനു ചേര്‍ന്നതല്ല എന്നായിരുന്നു സുധാകരനെ പറ്റി കോണ്‍ഗ്രസ്സിലെ ഉന്നതര്‍ പറഞ്ഞിരുന്നത്. ഒരിക്കല്‍ കണ്ണൂര്‍ ജില്ലയില്‍ സുധാകരന്‍ സിപിഎമ്മിനെ തവിട് പൊടി ആക്കിയതായിരുന്നു. ബോംബും വടിവാളും കൊണ്ട് സദാ വേട്ടയാടപ്പെടുമ്ബോള്‍ , ഏത് നിമിഷവും കൊല്ലപ്പെടാം എന്ന അവസ്ഥയില്‍ സുധാകരന്‍ ഒരൊറ്റ പ്രഖ്യാപനം. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ദേഹം ചിതയില്‍ വെക്കുന്നതിനു മുന്‍പ് രണ്ട് സിപിഎം. ഉന്നതര്‍ക്ക് എന്റെ ഗതി വന്നിരിക്കും എന്നതായിരുന്നു ആ പ്രഖ്യാപനം.
കണ്ണൂരില്‍ സിപിഎം. നേതാക്കള്‍ ഞെട്ടി വിറച്ചു. ഒരൊറ്റ നേതാവും അതിനെ പറ്റി പ്രതികരിച്ചില്ല. എന്താ കാരണം? സിപിഎം.കാര്‍ നേതാവ് ആയാലും പാര്‍ട്ടി മെമ്ബര്‍ ആയാലും ശുദ്ധഭീരുക്കള്‍ ആണ്. ചുറ്റും ആള്‍ബലം ഉണ്ടെങ്കില്‍ മാത്രമേ സിപിഎം.കാര്‍ മിണ്ടുക പോലും ചെയ്യൂ. അങ്ങോട്ട് എതിര്‍ക്കാന്‍ പോയാല്‍ വാലും ചുരുട്ടി പോകും. അത്രയും സാധുക്കളും ഭീരുക്കളും ആണ്. അത് സുധാകരനു നന്നായി അറിയാം. അതോടെ സുധാകരനു കണ്ണൂരില്‍ ഒരെതിര്‍പ്പോ ഭീഷണിയോ ഇല്ലാതായി. സുധാകരന്റേത് വെറും വീമ്ബ് പറച്ചില്‍ അല്ല എന്നും പറഞ്ഞാല്‍ ചെയ്തു കാട്ടുന്ന ധീരന്‍ ആണ് എന്നും സിപിഎം.കാര്‍ക്ക് അറിയാമായിരുന്നു. കണ്ണൂര്‍ സിപിഎം.കാരില്‍ നിന്ന് കൈവിട്ട് പോയതായിരുന്നു.
എന്നാല്‍ അതേ സുധാകരനെ തളര്‍ത്തിയതും കണ്ണുര്‍ വീണ്ടും സിപിഎമ്മിനു തിരിച്ചു കിട്ടാന്‍ പ്രവര്‍ത്തിച്ചതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരല്ല കോണ്‍ഗ്രസ്സുകാര്‍ തന്നെയായിരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ സുധാകരനെ ഗുണ്ട എന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാരും ഏറ്റുവിളിച്ചു സുധാകരന്‍ ഗുണ്ട എന്ന്. പിന്നീട് സുധാകരനെ കണ്ണൂരില്‍ ഒതുക്കാന്‍ മാര്‍ക്‌സിസ്റ്റുകാരുടെ കുതന്ത്രങ്ങള്‍ക്ക് കുട പിടിച്ചതും പരോക്ഷമായി സഹായിച്ചതും കോണ്‍ഗ്രസ്സിലെ ഉന്നതര്‍ കൂടിയായിരുന്നു. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ അതോടെയാണ് കൈയില്‍ കിട്ടിയ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വഴുതിപ്പോയത്.
സുധാകരന്‍ ഗുണ്ട അല്ലായിരുന്നു, സത്യം പറഞ്ഞാല്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടായിസത്തിന്റെ ഇരയും കണ്ണുരിലെ കോണ്‍ഗ്രസ്സുകാരുടെ ജീവന്‍ രക്ഷിക്കാന്‍ പോരാടുന്ന പോരാളിയും ആയിരുന്നു. ആ പോരാട്ടത്തെയാണ് കോണ്‍ഗ്രസ്സുകാര്‍ പോലും സുധാകരന്റെ ഗുണ്ടായിസം എന്ന് വിശേഷിപ്പിച്ചത്. ടി.പി.ചന്ദ്രശേഖരനു മുന്‍പേ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റുകാര്‍ കൊല്ലുക രണ്ട് പേരെയായിരുന്നു. അതില്‍ ഒന്നാമത്തെ ആള്‍ സുധാകരനും രണ്ടാമത്തെ ആള്‍ എം വിആറും ആയിരുന്നു. എന്നാല്‍ ആയിരം പിണറായിമാര്‍ക്ക് ഒരു സുധാകരനോ ഒരു എം വിആറോ മതിയായിരുന്നു. ആ ഒരു ധൈര്യം കൊണ്ട് മാത്രം എം വിആര്‍. സ്വാഭാവിക മരണം വരെ ജീവിച്ചു, സുധാകരന്‍ കോണ്‍ഗ്രസ്സിന്റെ രക്ഷകനായി പുതിയ അവതാരത്തില്‍ ജീവിക്കുന്നു.
സുധാകരന്‍ കെപിസിസി. പ്രസിഡണ്ടായി വന്നതേയുള്ളൂ. സുധാകര വിലാസങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ. പാത്തും പതുങ്ങിയും സുധാകരന്റെ ചോരയ്ക്ക് വേണ്ടി ദാഹിച്ചവര്‍ കോണ്‍ഗ്രസ്സിലും ഉണ്ടായിരുന്നു. എന്നാല്‍ അവരൊക്കെയും ഇപ്പോള്‍ സുധാകരനെ അംഗീകരിക്കാന്‍ കാരണം തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ സുധാകരനു മാത്രമേ രക്ഷിച്ചെടുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് കൊണ്ടാണ്. കോണ്‍ഗ്രസ്സില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തില്‍ തന്നെ സുധാകരനോളം പോന്ന ആണ്‍കുട്ടി വേറെയില്ല. സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് കേരളത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും.
(കെ പി സുകുമാരന്‍ ഫേസ്‌ബുക്കില്‍ എഴുതിയത്)