ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനുമൊക്കെ മുറവിളി കൂട്ടുന്ന ടീമുകളൊക്കെ ഉണ്ണി മുകുന്ദന്റെ പ്രൊഫൈലിനു കീഴെ പായ വിരിച്ചു കിടന്നുകൊണ്ട് ഉണ്ണിയെ പൊളിറ്റിക്കല്‍ കറക്‌ട്‌നെസ്സ് പഠിപ്പിക്കുകയാണ്. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന വളരെ പ്രസക്തമായ സന്ദേശം ആനി ശിവയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉണ്ണി ഇട്ട പോസ്റ്റിനു കീഴെയാണ് സ്യൂഡോ ഫെമിനിസ്റ്റുകളും ഫേക്ക് സെക്ക്യൂലറിസ്റ്റുകളും നിരന്നു കിടക്കുന്നത്.
രണ്ട് ദിവസം മുമ്ബ് സാന്ദ്രാ തോമസ് എന്ന നിര്‍മ്മാതാവും നടിയുമായ സ്ത്രീ വട്ടപ്പൊട്ടിസ്റ്റുകളുടെ തനിനിറം എന്താണെന്നു വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്ഥലത്തെ പ്രധാന അന്തിണികളും അന്തങ്ങളും സാന്ദ്രയുടെ തുറന്നുപറച്ചിലിന്റെ വികാര പരിസരങ്ങളിലൊന്നും എത്തി നോക്കിയതേയില്ല എന്നതാണ് എറ്റവും രസകരമായ വസ്തുത. രോഗ ബാധിതയായി ഐ.സി.യുവില്‍ കിടന്ന സാന്ദ്രാ തോമസ് എന്ന റിയല്‍ ഫെമിനിസ്റ്റിനെ ( സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചിരുന്ന നിര്‍മ്മാണ മേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച സ്ത്രീ എന്ന നിലയില്‍ ) കാണാനോ ഒന്ന് സാന്ത്വനിപ്പിക്കാനോ മലയാളസിനിമയിലെ വട്ടപ്പൊട്ടിട്ട സ്ത്രീശാക്തീകരണ തൊഴിലാളികളെ ആരും കണ്ടില്ലെന്നു തുറന്നു പറഞ്ഞിരുന്നു സാന്ദ്ര. അത് പിന്നെ അങ്ങനെയാണല്ലോ!
ഇഷ്ടമില്ലാത്തവര്‍ പീഡനവിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാര്‍ പീഡന വിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ ഇര പക്ഷവാദം വെറും സയലന്‍സായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .അലന്‍സിയര്‍സിയര്‍ , കമല്‍ , സിദ്ദിഖ് തുടങ്ങി അത് വേടനില്‍ വരെ എത്തി നില്ക്കുന്നു. വേടന്‍ മാപ്പു പറഞ്ഞാല്‍ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാര്‍ഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്ബുകയും ചെയ്യുന്ന ഈ ഫേക്ക് ഫെമിനിസത്തില്‍ തലച്ചോറില്‍ ബോധമുള്ള ഒരാള്‍ക്കും വിശ്വാസമില്ല.
ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേര്‍ന്നോ നടക്കുന്നവര്‍ക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണ് നിലവില്‍ ആശയ-അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം. ഫെമിനിസ്റ്റ് എന്ന വാക്കിനെ ട്രോളിയാല്‍ പുരോഗമന - ബുദ്ധിജീവികള്‍ക്ക് പൊള്ളുകയും ഇടതുപക്ഷസഹയാത്രികരല്ലാത്ത ഏതെങ്കിലുമൊരാള്‍ തന്റെ രാഷ്ട്രീയമോ വിശ്വാസമോ ഉറക്കെ പറഞ്ഞാല്‍ അവര്‍ക്ക് നല്കപ്പെടുന്ന കുലസ്ത്രീ - കുലപുരുഷന്‍ പട്ടത്തെ കയ്യടിക്കുകയും ചെയ്യുന്ന 916 പ്രബുദ്ധതയുടെ പേരാണ് കേരളം. പക്ഷേ കള്ള നാണയങ്ങളെ പൊളിച്ചടുക്കാന്‍ ഉണ്ണിയെ പോലെ ആര്‍ജ്ജവമുള്ള കലാകാരന്മാര്‍ നിലവില്‍ ഉണ്ടെന്നുള്ളതാണ് ആശ്വാസം. പിന്നെ ഉണ്ണിയെ പോലൊരാളെ തളര്‍ത്താന്‍ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീര്‍ണ്ണം പിടിച്ച നെഗറ്റീവ് കമന്റുകള്‍ക്കോ അപഹാസങ്ങള്‍ക്കോ കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത.
വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമര്‍ശിക്കാനായി ഉണ്ണിയുടെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടയുന്ന പെണ്‍വര്‍ഗ്ഗത്തെയും മസില്‍ പെരുപ്പിക്കുന്നതല്ലാ ആണത്തമെന്നു സമര്‍ത്ഥിക്കുന്ന ഊച്ചാളി ഹൈദ്രോസുമാരും ഒന്നറിയുക - നിങ്ങള്‍ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സില്‍ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദന്‍ , നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തില്‍ കുത്ത് കോമണ്‍ ഫാക്ടറായ ഒരു തൊഴിലിടത്തില്‍ ഗോഡ്ഫാദറിന്റെ അകമ്ബടിയില്ലാതെ മസില്‍പവറും ആത്മവിശ്വാസവും ഹാര്‍ഡ്വര്‍ക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനു മുന്നില്‍ നിങ്ങളുടെ മൂന്നാം കിട ഊച്ചാളിപ്പീസ് വിലപോവില്ല മനുഷൃരേ ! മലയാള സിനിമയില്‍ തന്റേടായ ഒരു മേല്‍വിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദന്‍ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. അല്ലാതെ സ്വയം പ്രഖ്യാപിത പട്ടം ഉണ്ടാക്കി അവിടെ നിലപാട് എന്ന പേരില്‍ സെലക്ടീവ് അഭിപ്രായപ്രകടനം നടത്തിയോ അടിമപ്പണി ചെയ്‌തോ അല്ല.
ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയില്‍ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാന്‍ ആര്‍ജ്ജവമുള്ള ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദന്‍ എന്നാണ്?