ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാള്‍ ആശ്വാസം തോന്നിയത് മരണമായിരിക്കാം; ഇവിടെ ആരാണ് കുറ്റക്കാര്‍? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര്? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാള്‍ ആശ്വാസം തോന്നിയത് മരണമായിരിക്കാം; ഇവിടെ ആരാണ് കുറ്റക്കാര്‍? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര്? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

കുട്ടിത്തം വിട്ടുമാറാത്ത ഒരു മോന്‍ ; കൂടെ അതേ പ്രായത്തിലൊരു പെണ്‍കുട്ടി . കാണാന്‍ ചന്തമുള്ള കുടുംബചിത്രം. ! ഇവരില്‍ ഇന്ന് ഒരാള്‍ മാത്രമേ ബാക്കിയുള്ളൂ. മറ്റൊരാള്‍ മരണം സ്വയം വരിച്ച്‌ മടങ്ങിപ്പോയി. മടങ്ങിപ്പോയത് ആണ്‍കുട്ടിയായതിനാല്‍ പാട്രിയാര്‍ക്കിക്കല്‍ പൊളിറ്റിക്കല്‍ കറക്‌ട്‌നെസോ സോഷ്യല്‍ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളില്‍ അവനായി ആരും അക്ഷരങ്ങളാല്‍ ജ്വാല പടര്‍ത്തുന്നില്ല. കാരണം പൊതുബോധത്തിന് ഇന്നും ഗാര്‍ഹികപീഡനമെന്നാല്‍ പെണ്ണ് ഇരയും ആണ്‍വര്‍ഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.

വെറും ഒരേ ഒരു മാസത്തെ ദാമ്ബത്യം . പഠനകാലം മുതല്‍ക്കേയുള്ള പ്രണയത്തിനു വൈവാഹിക പരിവേഷം ചാര്‍ത്തികിട്ടിയപ്പോള്‍ വില്ലന്‍ പണത്തിന്റെയും സമ്ബത്തിന്റെയും വേഷത്തിലെത്തി. ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാള്‍ ആശ്വാസം തോന്നിയത് മരണമായിരുന്നിരിക്കണം. അത് ആ മോന്‍ തിരഞ്ഞെടുത്തു. ഇവിടെ ആരാണ് കുറ്റക്കാര്‍ ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര് ?

കഥ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിലോ ? അതായത് ആണ്‍കുട്ടിക്ക് പകരം പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്തത് എങ്കില്‍ സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു ആത്മഹത്യയെങ്കില്‍ പോലും ആ പെണ്‍കുട്ടിയുടെ വശം മാത്രമേ നമ്മള്‍ ചിന്തിക്കുമായിരുന്നുള്ളൂ. അവളുടെ അച്ഛനമ്മമാരുടെ പതം പറച്ചില്‍ മാത്രമേ നമ്മള്‍ കേള്‍ക്കുമായിരുന്നുള്ളൂ. അവളുടെ കഥകളില്‍ കണ്ണീരും കിനാവും
സമാസമം ചേര്‍ത്ത് ദിവസങ്ങളോളം വാര്‍ത്ത നല്കി റേറ്റിങ് കൂട്ടുമായിരുന്നു.

അവനെ നമ്മള്‍ ഇടം വലം വിടാതെ പ്രതികൂട്ടില്‍ നിറുത്തി ജനകീയ വിചാരണ ചെയ്യുമായിരുന്നു. അവന്റെ ജാതകം വരെ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുമായിരുന്നു. അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച്‌ പുറത്തിറങ്ങാന്‍ പറ്റാത്തവിധം വിചാരണ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരുന്നു. അവനും അവന്റെ വീട്ടുകാര്‍ക്കുമെതിരെ കൊലപാതകത്തിനൊപ്പം സ്ത്രീപീഡനം,ഗാര്‍ഹികപീഡനം തുടങ്ങിയ കുറ്റങ്ങളില്‍ തുടങ്ങി മെയില്‍ ഷൊവനിയസത്തിന്റെ എണ്ണമറ്റ സിദ്ധാന്തങ്ങളുമായി ക്യൂ നിന്നേനേ.

ഈ കഥയില്‍ ആ മോന്‍ ആത്മഹത്യ ചെയ്തുകൊണ്ട് വെറും ഇരുപത്തിരണ്ട് വയസ്സുള്ള ജീവിതത്തിനു പൂര്‍ണ്ണവിരാമമിട്ടു. എന്നാല്‍ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ പുരുഷന്മാര്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമെയ്‌ക്കു കണ്ണീര്‍ വാര്‍ക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അണ്‍റിട്ടന്‍ നിയമമായതിനാല്‍ ഉള്ളാലെ കണ്ണീര്‍ വാര്‍ത്തു നീറി പുകയുന്ന അനേകം ആണുങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമന്‍ ഫ്രണ്ട്‌ലി ആയതിനാല്‍ ഗാര്‍ഹിക പീഡനം അഥവാ റീാലേെശര ്ശീഹലിരല കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആണ്‍ ജീവിതങ്ങളിലേയ്ക്കും നമ്മള്‍ വല്ലപ്പോഴുമെങ്കിലും എത്തി നോക്കണം.

എനിക്കൊപ്പം മാലദ്വീപില്‍ ജോലി ചെയ്തിരുന്ന ഉണ്ണി ഭാസ്‌കരന്‍ എന്ന അദ്ധ്യാപകന്റെ തകര്‍ന്ന ജീവിതത്തിനു ഞാന്‍ സാക്ഷിയാണ്. പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗം മറച്ചുവച്ച്‌ പെണ്‍ വീട്ടുകാര്‍ നടത്തിയ വിവാഹം. കാരണം തകര്‍ന്നത് രണ്ട് ജീവിതങ്ങളാണ്. സാറിന്റെയും ആ പെണ്‍കുട്ടിയുടെയും .! വിവാഹം കഴിഞ്ഞ് മാലദ്വീപില്‍ പെണ്‍കുട്ടിയെ ഒപ്പം കൊണ്ടു പോയേ തീരൂവെന്ന പെണ്ണിന്റെ അച്ഛന്റെ വാശി കാരണം ചെറുകുടലില്‍ കാന്‍സര്‍ ബാധിച്ച സരികയ്ക്ക് ഫോളോ അപ്പ് ട്രീറ്റ്‌മെന്റുകള്‍ വൈകി. ദ്വീപിലെത്തിയ സരിക ഭക്ഷണം ഒന്നും കഴിക്കാത്തത് രോഗം കാരണമാണെന്ന് അറിയാത്ത ഉണ്ണി സാര്‍ അതിന്റെ പേരില്‍ സരികയോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാത്തതിനു വഴക്ക് പറയുന്നതിന്റെ വിഷമം കാരണമാണ് സരിക മിണ്ടാതെയിരിക്കുന്നതെന്നു സാറും കരുതി. കേവലം ഒരു മാസം കൊണ്ട് ശരീരം മെലിഞ്ഞ് നേരെ ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിയപ്പോള്‍ എമര്‍ജന്‍സി ലീവെടുത്ത് സാര്‍ സരികയെയും കൂട്ടി നാട്ടിലെത്തി. അപ്പോഴാണറിയുന്നത് ചെറുകുടലിനു കാന്‍സര്‍ ബാധിതയായിരുന്നുവെന്നും നേരത്തെ ട്രീറ്റ്‌മെന്റ് ചെയ്തിരുന്നുവെന്നും ഒക്കെ . രോഗവിവരം മറച്ചുവച്ച്‌ വിവാഹിതയാവേണ്ടി വന്നതില്‍ തോന്നിയ കുറ്റബോധം കാരണം വിഷാദ രോഗത്തിനു അടിമപ്പെട്ടു ആ പെണ്‍കുട്ടി . അഞ്ച് സഹോദരിമാരുള്ള ഉണ്ണി സാര്‍ സരികയെ കൈവിട്ടില്ല.

തിരുവനന്തപുരത്തെ കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയില്‍ സരികയുടെ ട്രീറ്റ്‌മെന്റ് തുടങ്ങി. സാറിന്റെ മാലദ്വീപിലെ അദ്ധ്യാപന വരുമാനം ഏറിയപങ്കും ചികിത്സയ്ക്ക് വേണ്ടി വന്നു. ട്യൂഷനും ഓവര്‍ ടൈമും ഒക്കെ എടുത്താണ് പ്രാരാബ്ദമുള്ള സ്വന്തം വീടിന്റെ കാര്യങ്ങള്‍ സാര്‍ നോക്കിയിരുന്നത്. ഞാന്‍ നേരിട്ട് കണ്ട കാര്യങ്ങളാണിവ. പക്ഷേ 2014 ല്‍ സരിക മരിച്ചു. ഭാര്യയുടെ മരണ വിവരമറിഞ്ഞ് വാവിട്ടു പൊട്ടിക്കരഞ്ഞ ആ മനുഷ്യനെ ഞാനിന്നുമോര്‍ക്കുന്നു. അവര്‍ രോഗബാധിതയായി ആശുപത്രിയില്‍ കിടന്നു മരിച്ചിട്ടു പോലും സാറിനെതിരെ ഗാര്‍ഹിക പീഡനം ചുമത്തി പരാതി നല്കാന്‍ മനസ്സു കാണിച്ച പെണ്‍ വീട്ടുകാര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രം - പണം . ആ അദ്ധ്യാപകന്‍ ഇന്നും മറ്റൊരു വിവാഹം കഴിക്കാതെ സരികയുടെ ഓര്‍മകളില്‍ കഴിയുന്നു. അയാള്‍ക്ക് നഷ്ടമായത് അയാളുടെ ജീവിതമാണ്. ഒപ്പം എത്രയോ നാളുകള്‍ മറ്റുള്ളവരുടെ മുന്നില്‍ ആ സാറിന്റെ വീട്ടുകാര്‍ കുറ്റവാളികളുമായിരുന്നു.

ഗാര്‍ഹിക പീഡനമെന്നത് കേവലം വണ്‍ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. വൈവാഹിക ജീവിതത്തില്‍ വെന്തുരുകുന്ന പെണ്‍ജീവിതങ്ങള്‍ പോലെ എണ്ണമറ്റ ആണ്‍ജീവിതങ്ങളുമുണ്ട്.പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങള്‍ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയില്‍ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. കൂടത്തായിയിലെ ജോളിയുടെ ഭര്‍ത്താവും ആസ്‌ത്രേലിയയില്‍ കൊല്ലപ്പെട്ട സാം എബ്രഹാമും ഒക്കെ ഇക്കൂട്ടത്തില്‍ പെടും.

സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാന്‍ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. സ്ത്രീപക്ഷവാദങ്ങള്‍ക്കു മാത്രം കൈയടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വച്ചാണ് ആ മോന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.

Anju parvathy prabheesh note about accusations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES