നടൻ വിനായകൻ നടത്തിയ മീടൂ വിവാദം സംബന്ധിച്ച് പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമെന്നായിരുന്നു വിനായകൻ തുറന്ന് പറഞ്ഞത്. വിനായകനെതിരെ നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാത്ത വനിതാ സംഘടനകളെയും സാംസ്‌കാരിക പ്രവർത്തകരെയും പരിഹസിച്ചിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന
ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
വിനായകന്റെ W ബിവറേജിൽ ക്യൂ നിൽക്കുന്നവർ #പോക്കാണെന്നും, സൈക്കാട്രിസ്റ്റിനെ കാണാൻ പോകുന്നവർക്ക് #ഭ്രാന്താണെന്നും, എൻജിനീയറിങ്ങും എംബിബിഎസ്സും പഠിക്കാത്ത കുട്ടികൾ #ഊളകളാണെന്നും, ആൺപെണ്ണും ഒരുമിച്ചിരുന്നാൽ #മറ്റേ പരിപാടിക്കാനെന്നും ചിന്തിക്കുന്ന ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്പൂർണ്ണ ചാക്ഷര മലയാളികൾ പ്രണയം നഷ്ടപ്പെടുമ്പോൾ പെട്രോളൊഴിച്ചു കൊല്ലുന്നതിലും, മതത്തെ വിമർശിക്കുമ്പോൾ കൈ വെട്ടിയെടുക്കുന്നതിലും, തെരുവിൽ വെട്ടിക്കൊല്ലുന്നതിലും.. ദാ ഇങ്ങനെ സെക്‌സ് ചോദിച്ചു മേടിച്ചു എന്നൊക്കെ വലിയ വായിൽ പറയുന്നതിലും ഒരു അതിശയോക്തിയും വേണ്ട..
ഓരോ പ്രബുദ്ധ മലയാളികളെയും തിരിച്ചു നിർത്തി മാനസികപരിശോധന നടത്തേണ്ട ആവശ്യകതെയെക്കുറിച്ച് ഇനിയെങ്കിലും നമ്മൾ ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. നാട്ടുകാർ കണ്ടാൽ കല്യാണം മുടങ്ങുമെന്നും, ഭ്രാന്താണെന്ന് പ്രചരിപ്പിക്കുമെന്നും കരുതി എത്രകണ്ട് മാനസിക പ്രശ്ങ്ങളുണ്ടായാലും ഒരു സൈക്കാട്രിസ്റ്റിനെ കാണാൻ അഭ്യസ്ഥര വിദ്യരായ മലയാളികൾ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽപോലും തയ്യാറല്ല എന്ന മലയാളീ മനഃശാസ്ത്രം എന്നോർമ്മിപ്പിച്ചുകൊണ്ട് ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ്.