മാവ് തളിർത്തു
മദന ലഹരിയിൽ
മഞ്ഞു പെയ്യുന്ന മാസം
വരികയായ്
പൂവിനുളളിൽ പരാഗണം
ഹാ ... സസ്യജീവനാള
ത്തുടിപ്പിൻ്റെ ചുംബനം
ജീവരാഗമലിഞ്ഞിറങ്ങി
വിത്ത് മാങ്ങയായി
മധുരമായ് തിന്നു നാം
പാണ്ടി ദൂരെ വിലിച്ചെറിയുമ്പഴോ
മണ്ണിൽ നിന്നൊരു
മാമ്പൂമണക്കുന്നു
എത്ര ക്രൂരമായ് സസ്യങ്ങളെ
വെട്ടിനഗ്നമാക്കുന്നു
ഭൂമി തൻ മാറിനെ
ഉഷ്ണ രോഗം പിടിപ്പി
ച്ചതിനുള്ളിലുച്ചി കുത്തി
നാം നില്ക്കുന്ന പോലെയായ്
നെഞ്ചിൽ വീഴുന്ന
സ്നേഹത്തണലിനെ
മണ്ണിലെന്നും നിലനിർത്തുവാനായ്
വിത്തു നട്ടു വിളവ്
തിന്നാൻ മാത്രം
നമ്മളൊന്നായ്
പ്രതിജ്ഞ ചെയ്തീടണം
കടപ്പാട് : പോതുപാറ മധുസൂദനൻ