Latest News

ഹൃദയമില്ലെങ്കില്‍ പിന്നെ എന്ത് കാര്യം; സ്ത്രീകളിലെ ഹൃദ്രോഗം; അറിഞ്ഞിരിക്കാം ഇവയെല്ലാം

Malayalilife
topbanner
ഹൃദയമില്ലെങ്കില്‍ പിന്നെ എന്ത് കാര്യം; സ്ത്രീകളിലെ ഹൃദ്രോഗം; അറിഞ്ഞിരിക്കാം ഇവയെല്ലാം

ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും അവഗണിക്കപ്പെടുന്നുവെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. നിസ്സാരമായ അസ്വാസ്ഥ്യങ്ങള്‍ക്കുപോലും പുരുഷന്മാര്‍ വൈദ്യസഹായം തേടിയെത്തുമ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമപ്പെട്ട സ്ത്രീകള്‍ പലരും വേണ്ട ചികിത്സ തക്കസമയത്ത് ലഭിക്കാതെ മൃതിയുടെ കരാളഹസ്തത്തില്‍ അമര്‍ന്നുപോകുന്നു. ഹൃദ്രോഗം പുരുഷന്മാരെ മാത്രം വേട്ടയാടുന്ന രോഗാതുരയാണെന്നും അത് സ്ത്രീകളെ സാധാരണ ബാധിക്കാറില്ലെന്നുമുള്ള മിഥ്യാധാരണയ്ക്കു വിരാമമിട്ടത്, 

സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന വില്ലന്‍ സ്തനാര്‍ബുദമല്ല, ഹൃദ്രോഗമാണെന്നും, അതിനെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക നടപടി കാലേക്കൂട്ടി ആരംഭിക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശം ഉണ്ടായി. ഇതോടെ ഹൃദ്രോഗത്തിന്റെ തിക്തഫലങ്ങളെപ്പറ്റിയുള്ള സ്ത്രീകളുടെ അവബോധം 1999ലെ 30 ശതമാനത്തില്‍നിന്ന് 2009ല്‍ 54 ശതമാനമായി.

പ്രായം,പാരമ്പര്യം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, അമിതരക്തസമ്മര്‍ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരങ്ങളില്‍ സ്ത്രീകളെ രോഗാതുരമാക്കുന്നു.

പ്രായം:

ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണെന്ന് പലതരം പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഹാര്‍ട്ട് അറ്റാക്ക് പുരുഷന്മാരെക്കാള്‍ 10 വര്‍ഷം താമസിച്ചാണ് സ്ത്രീകളില്‍ ഉണ്ടാകുന്നത്. എന്നാല്‍ 60കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വിസ്ഫോടനാത്മകമായി വര്‍ധിക്കുകയാണ്. 45നും 64നും ഇടയ്ക്ക് വയസ്സുള്ള സ്ത്രീകളില്‍ എട്ടിലൊന്ന് എന്ന കണക്കിനും, 65 കഴിഞ്ഞവര്‍ക്ക് മൂന്നിലൊന്ന് എന്ന തോതിലും ഹൃദ്രോഗം ഉണ്ടാകുന്നു. ലോകജനസംഖ്യ പ്രതിവര്‍ഷം 30 ദശലക്ഷംവച്ച് വര്‍ധിക്കുകയാണ്. 2025ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 73 വയസ്സാകും. ഇത് 1950ലെ കണക്കിനേക്കാള്‍ (48 വര്‍ഷം) 50 ശതമാനം കൂടുതലാണ്. ഇതുകാരണം ഇപ്പോഴുള്ള വയോധികരുടെ എണ്ണം (65നുമേല്‍) 390 ദശലക്ഷത്തില്‍നിന്ന് 2025ല്‍ 800 ദശലക്ഷമാകും. വയോധികരില്‍ മൂന്നില്‍ രണ്ടുപേരും പാവപ്പെട്ട രാജ്യങ്ങളിലാകും.

പാരമ്പര്യം:

ജനിതകമായ പ്രവണത സ്ത്രീകളില്‍ ഒരു സ്വതന്ത്രമായ ആപത്ഘടകംതന്നെ. അച്ഛനോ അമ്മയ്ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ചെറുപ്പത്തിലേ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അടിമപ്പെടാനുള്ള സാധ്യത ഏറുന്നു. സ്ത്രീകള്‍ക്ക് 65 വയസ്സിനു മുമ്പും പുരുഷന്മാര്‍ക്ക് 55 വയസ്സിനുമുമ്പും ഹൃദയാഘാതം ഉണ്ടായാല്‍ ഇക്കൂട്ടര്‍ക്ക് പാരമ്പര്യ പ്രവണത പ്രബലമാണ്.

കൊളസ്ട്രോള്‍:

പ്രത്യേകിച്ച് 65 വയസ്സിനുമേലുള്ള സത്രീകളില്‍ വര്‍ധിച്ച കൊളസ്ട്രോള്‍ ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിതന്നെ. ഫ്രാമിങ്ങാം പഠനത്തില്‍ 265 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതല്‍ പൊതുവായ കൊളസ്ട്രോളുള്ള സ്ത്രീകളില്‍ 205 ഉള്ളവരെക്കാള്‍ മൂന്നുമടങ്ങ് കൂടുതലായി ഹൃദ്രോഗസാധ്യത കണ്ടു. ചുരുക്കത്തില്‍ കൊളസ്ട്രോള്‍ ഒരുശതമാനം കൂടിയപ്പോള്‍ ഹൃദയാഘാതം രണ്ടു ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ 50 ശതമാനത്തിലധികം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ 200 മില്ലിഗ്രാമില്‍ കൂടുതലുണ്ട്. 35 ശതമാനംപേര്‍ക്കും അപകടകാരിയായ ചീത്ത എല്‍ഡിഎല്‍ 130ല്‍ കൂടുതലുണ്ട്. 13 ശതമാനം പേര്‍ക്കും നല്ല എച്ച്ഡിഎല്‍ 40ല്‍ കുറവാണ്. അറുപത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎലിന്റെ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതിന്മടങ്ങാക്കുന്നു. 20 വയസ്സു തികഞ്ഞ സ്ത്രീകളില്‍ പൊതുവായ കൊളസ്ട്രോളും എച്ച്ഡിഎല്‍ഉം കൃത്യമായി സ്ക്രീന്‍ ചെയ്യണം.

പുകവലി:

സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരെക്കാള്‍ കുറവാണ് സ്ത്രീകള്‍ പുകവലിക്കുന്നതെങ്കിലും ഈ പ്രവണത സ്ത്രീകളില്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. "പാസീവ് സ്മോക്കിങ്ങി"ന് അടിമപ്പെടുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത 15 ശതമാനമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടുമടങ്ങാണ്. ഇക്കൂട്ടരില്‍ പ്രഷറും അനിയന്ത്രിതമാകുന്നു. 60 ശതമാനം ഹാര്‍ട്ട്അറ്റാക്കും 21 ശതമാനം ഹൃദ്രോഗാനന്തര മരണവും പുകവലിയുടെ തിക്തഫലമാണ്. 15-24 സിഗരറ്റ്വരെ വലിക്കുന്ന സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 2.4 മടങ്ങാണെങ്കില്‍, 25 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നവരില്‍ ഏഴുമടങ്ങാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന പുകവലിക്കാരില്‍ ഹൃദ്രോഗവും പ്രഷറും വളരെ കൂടുന്നു.

വ്യായാമക്കുറവ്:

വ്യായാമമില്ലാത്ത ജീവിതം ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിയാണ്. "നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസി"ന്റെ കണക്കുപ്രകാരം 39 ശതമാനം വെളുത്തവര്‍ഗക്കാരായ സ്ത്രീകളും 52 ശതമാനം കറുത്തവരും സ്ഥിരമായ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യാനുള്ള വൈമുഖ്യം കൂടുതലും പാവപ്പെട്ടവരില്‍ത്തന്നെ. ഊര്‍ജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കുന്നു. അസ്ഥികളുടെ അടിസ്ഥാന സാന്ദ്രത വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു. ചെറുതായ വ്യായാമമുറകള്‍പോലും ശരീരത്തില്‍ അത്ഭുത പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി"യില്‍ പങ്കെടുത്ത, ആഴ്ചയില്‍ മൂന്നുപ്രാവശ്യം 30-45 മിനിറ്റ് വ്യായാമം ചെയ്തവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചു.

ഭക്ഷണം:

മലയാളികളുടെ ഭക്ഷണശൈലി വികലമായിക്കൊണ്ടിരിക്കുകയാണ്. എന്തും എപ്പോഴും കഴിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഭക്ഷിക്കുന്ന സംസ്ഥാന ം കേരളമാണ്. ഒരുദിവസം 5000 ടണ്‍ മാംസമാണ് മലയാളി അകത്താക്കുന്നത്. കോഴിയിറച്ചിയുടെ ഉപഭോഗത്തില്‍ അത്ഭുതകരമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

1990ല്‍ മൊത്തം മാംസ ഉപഭോഗത്തിന്റെ ആറുശതമാനം മാത്രമായിരുന്നു കോഴിയിറച്ചിയുടെ അളവ്. 2011 ആയപ്പോഴേക്കും 45 ശതമാനമായി വര്‍ധിച്ചു. "ഭക്ഷണഭ്രാന്തു"മൂലം 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍പ്പോലും കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമാകുന്നു. കേരളം കൊഴുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നിരിക്കുന്നു. കേരളത്തില്‍ത്തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജില്ല എറണാകുളമാണ്. എറണാകുളത്ത് 60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കണക്കില്‍ക്കവിഞ്ഞ കൊളസ്ട്രോളുണ്ട്

womens problems heart health updates

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES