പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഡബിൾ ചിൻ അഥവാ ഇരട്ടത്താടി. ഇതിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ തടിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. കൊഴുപ്പിന്റെ ഒരു പാളി താടിക്ക് താഴെയായി രൂപപ്പെടുമ്ബോള്‍ സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണിത്. താടിയിലെ കൊഴുപ്പ് വ്യായമത്തിലൂടെയും മറ്റുമായി എളുപ്പത്തില്‍ കുറയ്ക്കാന്‍ കഴിയും.
ഹോട്ട് കംപ്രസ്സ്: മുഖത്തെ കൊഴുപ്പ് ഈ ചികിത്സയിലൂടെ എളുപ്പത്തില്‍ കുറയ്ക്കാം. ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി കുറച്ച് നേരം തണുക്കാന്‍ കാത്തിരിക്കുക. എന്നിട്ട് ഒരു ടവല്‍ എടുത്ത് വെള്ളത്തില്‍ മുക്കിവയ്ക്കുക. ടവല്‍ നന്നായി പിഴിഞ്ഞ് വെള്ളം വറ്റിക്കുക. ഇതിനുശേഷം, ആ തുണി കൊണ്ട് നിങ്ങളുടെ മുഖത്ത് മൃദുവായി തൂക്കുക. രാത്രി ഉറങ്ങാന്‍ പോകുന്നതിന് 15 മിനിറ്റ് മുമ്ബ് ചെയ്യുന്നത് ഗുണകരമായി മാറും.
വ്യായാമം: വ്യായാമത്തിന്റെ പ്രാധാന്യം ഇക്കാര്യത്തിൽ വളരെ വലുതാണ്. നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ പതിവായി വ്യായാമം ചെയ്യുകയാണെങ്കില്‍, സാധിക്കും.
ദിവസത്തില്‍ നാല് തവണ പച്ചക്കറികള്‍ കഴിക്കുക. അതോടൊപ്പം തന്നെ ദിവസം മൂന്നു പ്രാവശ്യം പഴങ്ങള്‍,ധാന്യങ്ങള്‍, ചിക്കന്‍, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ സമ്ബുഷ്ടമായ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ ആഹാര ക്രമത്തിൽ ഉൾപെടുത്തേണ്ടതാണ്. ഒലിവ് ഓയില്‍, വെണ്ണ, അണ്ടിപ്പരിപ്പ് തുടങ്ങിയ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ഇരട്ടത്താടി കുറയ്ക്കാൻ സഹായിക്കും.