പൊതുസമൂഹത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു പദമാണ് ഭ്രാന്ത്. ഇതിന് സമാനമായി ഉപയോഗിക്കപ്പെടുന്ന മറ്റു പദങ്ങളാണ് 'വട്ട്', 'കിറുക്ക്' എന്നിവ. ഇവയ്ക്കോരോന്നിനും പലരും പല അര്‍ത്ഥങ്ങളായിരിക്കും ഉദ്ദേശിക്കുക. ഒരാള്‍ അസാധാരണമായ ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണ് എന്ന് പറയാറുണ്ട്. പൊതു സമൂഹം സാമാന്യമായി ചെയ്തു വരുന്ന കാര്യങ്ങളില്‍ നിന്നും വിഭിന്നമായവയാണ് ഇവിടെ ഭ്രാന്ത് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അസുഖത്തെ അല്ല, ചിലപ്പോള്‍ ലഘുവായ മാനസിക വൈകല്ല്യങ്ങളെയോ, പെരുമാറ്റത്തിലുണ്ടാകുന്ന അപാകതകളെയോ ചിലര്‍ ഭ്രാന്ത് എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ഇവിടെ വിശദീകരിക്കുന്നത് ചിത്തഭ്രമ (ജ്യെരവീശെ)െത്തെക്കുറിച്ചാണ്.
ഭ്രാന്ത്, ചിത്തഭ്രമം, സ്‌കിസോഫ്രിനിയ
മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം അഥവാ സൈക്കോസിസ്. ഭ്രാന്ത് എന്നത് പല വൈകല്ല്യങ്ങളെയും കുറിക്കുന്ന പദമാണെങ്കില്‍ ചിത്തഭ്രമം എന്നത് മുകളില്‍ സൂചിപ്പിച്ച അവസ്ഥക്കു വിശേഷിച്ചു ചേരുന്ന പദമാണ്.
ഇത്തരത്തില്‍ ചിത്തഭ്രമം ബാധിച്ച രോഗികളുടെ ചിന്തകളും, പെരുമാറ്റവും, വൈകാരിക ഭാവവും (ഋാീശേീിമഹ ഋഃുൃലശൈീി) താറുമാറാകാറുണ്ട്. ഈ പ്രശ്നങ്ങളാകട്ടെ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് രോഗികളെ നയിക്കുന്നു. അവരുടെ സാമൂഹ്യ ഇടപഴകലുകളും അവതാളത്തിലാകുന്നു. സമാനമായ ഈ അവസ്ഥ കൗമാരപ്രായമുള്ളവരിലും യുവാക്കളിലും കണ്ടപ്പോള്‍ എമില്‍ക്രോപ്ലിന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ അതിനെ ഡിമല്‍ഷ്യപ്രി കോക്സ് (ഉലാലിശേമ ജൃല ഇീഃ) അഥവാ ചെറുപ്പക്കാരുടെ ഡിമന്‍ഷ്യ എന്നാണ് വിളിച്ചത്. ഈ ചിത്തഭ്രമരോഗം രോഗിയുടെ ക്രമാനുഗതമായ അപചയത്തിനും കാരണമായതു കൊണ്ടായിരിക്കണം ക്രോപ്ലിന്‍ ഡിമന്‍ഷ്യ എന്ന വാക്ക് ഉപയോഗിച്ചത്.
1911 - ല്‍ ബ്യൂലര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇതേ അവസ്ഥയെ 'സ്‌കിസോഫ്രിനിയ' എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ 'സ്‌കിസം' എന്നത് ചിന്തയിലടങ്ങിയിരിക്കുന്ന ആശയങ്ങള്‍ പരസ്പരം മുറിഞ്ഞു പോവുകയും അവ തമ്മില്‍ തമ്മില്‍ ഒരു ബന്ധവുമില്ലാതെ ആവുകയും ചെയ്യുന്ന അവസ്ഥയും അതുപോലെ തന്നെ മനസ്സിന്റെ അടിസ്ഥാന ധര്‍മ്മങ്ങളായ 'ചിന്ത','വികാരം' എന്നിവ പരസ്പരം വേര്‍പിരിയുന്ന രോഗാതുരമായ അവസ്ഥയുമായിരുന്നു. (സ്‌കിസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ രണ്ടായി വിഭജിച്ചു പിളരുന്നത് എന്നാണ്). ചിലര്‍ ഇതിനെ വിഭജിക്കപ്പെട്ട വ്യക്തിത്വം (ടുഹശ േജലൃീെിമഹശ്യേ) ആയി തെറ്റിധരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ബഹുമുഖ വ്യക്തിത്ത്വ (ങൗഹശേുഹല ജലൃീെിമഹശ്യേ) എന്നത് സ്‌കിസോഫ്രിനയായുമായി ബന്ധമൊന്നും ഇല്ലാത്ത വേറൊരു അസുഖമാണ്.
ബ്യൂലര്‍ നാല് രോഗ ലക്ഷണങ്ങളെ സ്‌കിസോഫ്രിനിയയുടെ അടിസ്ഥാന ലക്ഷണങ്ങളായി കണക്കാക്കുന്നു.
1. ചിന്തിക്കുമ്പോള്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ആശയങ്ങളുണ്ടാവുക (ആശയങ്ങളുടെ ഒരു ചങ്ങല പോലുള്ള പ്രവാഹത്തെയാണ് ചിന്ത എന്ന പദം കൊണ്ട് കുറിക്കുന്നത്.)
2. സമൂഹത്തെിന്റെ പൊതു ബോധ മണ്ഡലത്തില്‍ നിന്നെല്ലാം വ്യത്യസ്തമായി തികച്ചും സ്വകാര്യമായ ഒരു പക്ഷെ മറ്റാര്‍ക്കും മനസ്സിലാകാത്ത ചിന്തകള്‍. ഇതിനെ ഓട്ടിസ്റ്റിക് ചിന്തകള്‍ (അൗശേേെശര ഠവീൗഴവെേ) എന്നുവിളിക്കുന്നു.
3. മുഖം കല്ലുപോലെ തോന്നത്തക്ക വിധത്തില്‍ വൈകാരിക ഭാവം അപ്രത്യക്ഷമാവുക.
4. ഉഭയവാസന (മിയശ്മഹലിരല) അഥവാ വിരുദ്ധങ്ങളായ രണ്ട് വാസനകള്‍ ഒരേ സമയം മനസ്സിലുണ്ടാവുക. ഉദാഹരണത്തിന് ഒരു കാര്യം ചെയ്യാനും ചെയ്യതിരിക്കാനും തോന്നുക. അല്ലെങ്കില്‍ ശ്രമിക്കുക.
അടിസ്ഥാന ലക്ഷണങ്ങള്‍ക്കു പുറമെ അനുബന്ധിത ലക്ഷണങ്ങളും ബ്യൂലര്‍ സ്‌കിസോഫ്രിനയയില്‍ വിവരിച്ചിട്ടുണ്ട്. അവ 1. മിഥ്യാധാരണകള്‍ അഥവാ വിചിത്രമായ രീതിയിലുള്ള തെറ്റായ വിശ്വാസങ്ങള്‍ (ഉലഹൗശെീി)െ, 2. മിഥ്യാശ്രവണം അഥവാ ഇല്ലാത്ത മനുഷ്യരുടെ ശബ്ദങ്ങള്‍ കേള്‍ക്കുക (ഒമഹഹൗരശിമശേീി)െ എന്നിവയാണ് അനുബന്ധിത ലക്ഷണങ്ങള്‍.